Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്റര്‍നെറ്റ് തന്ന സുന്ദരി

എന്താ? ..

ങും ശരി. മന്യു ചായ കുടിച്ചില്ലല്ലോ. ആദ്യം അതാവാം.

ഞാന്‍ ചായ കുടിച്ചിട്ടില്ല എന്നെങ്ങനെ ഇവള്‍ക്ക് മനസ്സിലായി.? എനിക്ക് കൗതുകമായി. ഇനി ടൂത്ത്‌പേസ്റ്റെങ്ങാനും ചുണ്ടത്ത് പറ്റിയിരിക്കുന്നുണ്ടോ. ഞാന്‍ പതുക്കെ വിരല്‍ കൊണ്ട് തടവി നോക്കി.

എങ്ങനെ മനസ്സിലായി?

അതോ.. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലല്ലോ. എനിക്ക് തോന്നി ഉറങ്ങുകയാണ് എന്ന്. പിന്നെ 25ന്മിനിറ്റിനുള്ളില്‍ ഇവിടെ എത്തിയല്ലോ. ആ സ്പീഡ് കണ്‍ടപ്പോള്‍ ഞാന്‍ ഊഹിച്ചു എന്തൊക്കെ ചെയ്തു തീര്‍ത്തിട്ടുണ്ടാവും ആ സമയത്തിനുള്ളില്‍ എന്ന്.

ഹ ഹ. ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ചില്ലറക്കാരിയല്ല ഞാന്‍ കണ്ടെത്തിയ കൂട്ട് എന്നെനിക്കു തോന്നി..

ശരി. എവിടെ നിന്നെങ്കിലും കഴിച്ചിട്ട് പോകാം. എന്താ, രാഖി പ്രാതല്‍ കഴിയ്‌ച്ചൊ?

അതൊക്കെ എപ്പഴേ ദഹിച്ചു.

എന്നാല്‍ ഒന്നു കൂടെ ആവാം. വരൂ..

പോകുന്ന വഴിക്കുള്ള കാന്റീനില്‍ നിന്ന് മസാല ദോശ കഴിച്ച്. രാഖി രണ്ട് ഉഴുന്നു വടയും. എന്തോ പ്രത്യേക സ്വാദായിരുന്നു മസാല ദോശക്ക്. ഞാന്‍ ആസ്വദിച്ച് തിന്നുന്ന കണ്ടപ്പോള്‍ അവള്‍ വീണ്ടും മുത്തുച്ചിപ്പി തുറന്നു ചിരിച്ചു എന്നെ കളിയാക്കി. ഞാന്‍ പ്രതീക്ഷിച്ച ഒരു പെണ്ണില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നു രാഖി എന്നു ഞാന്‍ ആലോചിച്ചു.

എന്താ, എന്നെയല്ലേ പ്രതീക്ഷിച്ചത്..

എന്തായിത്, ഈ പെണ്ണിനു മനസ്സു വായിക്കാന്‍ അറിയാമോ?

കുറെ നേരമായല്ലോ അവള്‍ എന്റെ മനസ്സിലുള്ളത് അതേ പടി വെളിപ്പെടുത്തുന്നു.

ഹേയ്, എന്താ അങ്ങനെ ചോദിച്ചത്. കാഷ്യര്‍ക്ക് കാശു കൊടുക്കുന്‍പോഴാണ് ഞാന്‍ അതിനു മറു പടി പറഞ്ഞത്

ഇല്ല എന്നെ നോക്കുന്നതു കണ്ടപ്പോള്‍ സംശയം തോന്നിയതാണ്.

ഞങ്ങള്‍ കാന്റീനു പുറത്തുള്ള മാംഗോസ്റ്റീന്‍ മരത്തണലില്‍ ഒരല്പം നിന്നു. ഞാന്‍ നിന്നപ്പോള്‍ അവളും നിന്നു പോയതാണ്.

സത്യം പറയൂ രാഖി. മനുഷ്യര്‍ടെ മനസ്സ് വായിക്കാന്‍ പഠിച്ചിട്ടുണ്ടോ? എന്റെ മനസ്സിലുള്ളതൊക്കെ എങ്ങനെ അറിയുന്നു? ഞാന്‍ തെല്ലു കൗതുകത്തോടെ ചോദിച്ചുകൊണ്ട് വീണ്ടും നടക്കാനാരംഭിച്ചു

അങ്ങനെയൊന്നുമില്ല. സംസാരിക്കാതിരുന്നാല്‍ പിന്നെ ഭാവങ്ങള്‍ വച്ച് ഊഹിക്കുകയല്ലേ നിവൃത്തിയുള്ളൂ..

ശരിയാണ്. ഞാന്‍ വെറും ബോറനാണ്. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ മുന്നില്‍ കിട്ടിയിട്ട് വെറുതെ നോക്കിയിരുന്ന് മസാല ദോശ തിന്നോണ്ടിരിക്കുന്ന മണ്ടന്‍,.. ഇപ്പോള്‍ ഞങ്ങള്‍ രണ്ടും പേരും ചിരിച്ചു. അവള്‍ ചിരി കൈതണ്ട കൊണ്ടു മറക്കാനും ശ്രമിച്ചു.

നടന്ന് എന്റെ കാറിലെത്തി. ഞാ കാറിന്റെ ഡോര്‍ തുറന്ന് അവളോട് കയറാന്‍ പറഞ്ഞു. അവള്‍ പുരികം ഉയര്‍ത്തി ഗംഭീരം എന്ന് ആംഗ്യം കാണിച്ചു. കാറിനെയാണ് ഉദ്ദേശിച്ചത്.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025