Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനി 3

ജോ :എടാ അതിന് അവളുടെ കയ്യിൽ ഫോൺ വേണ്ടേ

ദേവ് :എന്നാൽ ശെരി നമുക്ക് തിരിച്ചു പോകാം അതാ നല്ലത്

ജോ :ഇതുവരെ വന്നിട്ട് അങ്ങനെ വെറുതേ പോകുന്നതെങ്ങനെയാഡാ

ദേവ് :എടാ അവൾക്ക് ഒരു കൂട്ടുകാരിയില്ലേ മെറിൻ അവളെ ഒന്ന് വിളിച്ചു നോക്ക് അവൾക്ക് ചിലപ്പോൾ വീട് അറിയാമായിരിക്കും

ജോ :അത് ശെരിയാ ഞാൻ വിളിച്ചു നോക്കാം

ജോ ഫോണിൽ മെറിനോട്‌ സംസാരിക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

ദേവ് :അവൾക്ക് വീട് എവിടെയാണെന്ന് അറിയാമോ

ജോ :അറിയാം

ദേവ് :എന്നാൽ ശെരി വാ പോകാം

ജോ :പക്ഷെ അവൾ പറയുന്നത് ജാനി ഇപ്പോൾ വീട്ടിൽ കാണാൻ സാധ്യത ഇല്ലെന്നാ

ദേവ് :എന്നാൽ നമുക്ക് പോയിട്ട് പിന്നെ വരാം

ജോ :എടാ അവളിവിടെ അടുത്ത സ്ട്രീറ്റിൽ ഒരു ബേക്കറിയിൽ ജോലിക്ക് നിൽക്കുന്നുണ്ട് അവൾ അവിടെ കാണുമെന്നാ മെറിൻ പറഞ്ഞത്

ദേവ് :ഇപ്പോൾ അവിടെ പോകണമായിരിക്കും അല്ലെ

ജോ :അതെ വാ വേഗം പോകാം

ദേവ് :എല്ലാം എന്റെ വിധി

ദേവും ജോയും അടുത്ത സ്ട്രീറ്റിൽ

ദേവ് :ഇവിടെ എവിടെയാഡാ ആ ബേക്കറി

ജോ :അനീസ് ബേക്കറി എന്നാ മെറിൻ പേര് പറഞ്ഞത് നീ നന്നായോന്ന് നോക്ക്

ജോയും ദേവും ചുറ്റും നോക്കി

ദേവ് :എടാ അവിടെയോരു ബേക്കറി ഉണ്ട് അതാണെന്നാ തോന്നുന്നത്

ജോ :എങ്കിൽ വാ അങ്ങോട്ട് പോകാം

ജോയും ദേവും ബേക്കറിക്ക് ഉള്ളിലേക്ക് കയറി

ജിൻസി :എന്താ വേണ്ടത്

ജോ :ഞങ്ങൾ ജാനിയെ ഒന്ന് കാണാൻ വന്നതാ

ജിൻസി :ജാനിയെ കാണാനോ അതിന് നിങ്ങൾ ആരാ

ദേവ് :ചോദ്യം ചോദിച്ചോണ്ട് നിൽക്കാതെ നീ ആദ്യം അവളെ ഇങ്ങോട്ടൊന്നു വിളിച്ചേ

ജിൻസി :ആദ്യം നിങ്ങളാരാണെന്ന് പറ

ദേവ് :പറയാൻ മനസ്സില്ല നീ എന്ത്‌ ചെയ്യും

ജോ :നീ ഒന്ന് മിണ്ടാതിരുന്നേ ദേവ് ഹലോ കുട്ടി ഞങ്ങൾ ജാനിയുടെ കൂട്ടുകാരാ ഞാൻ ജോ ഇത് ദേവ്

ജിൻസി :ജോയോ ജാനി ഒരുപാട് പറഞ്ഞിട്ടുണ്ട് ഞാൻ ഇപ്പോൾ അവളെ വിളിക്കാം എടി ജാനി എങ്ങോട്ട് വന്ന് ഇതാരാണെന്ന് നോക്ക് വേഗം വാടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025