Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനി 7

ജോ :ജാനിക്ക് വേണ്ടി വാങ്ങിവച്ചതാ ഇത് ഞാൻ ഇന്നവൾക്ക്‌ കൊടുക്കും

ദേവ് :നിനക്കെന്താ ജോ വട്ടായോ ഇന്നലെ നടന്നതൊക്കെ നീ മറന്നോ

ജോ :അതുകൊണ്ട് കൂടി തന്നെയാ ഞാൻ ഇപ്പോൾ ഇത് ചെയ്യുന്നതു എല്ലാത്തിനും ഇന്നൊരു തീരുമാനം ഉണ്ടാക്കണം

ദേവ് :എന്താ ജോ നിന്റെ ഉദ്ദേശം

ജോ :അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ ജീവിതകാലം മുഴുവൻ അവൾ എന്നോടൊപ്പം ഉണ്ടാകും അവളെ മറ്റാർക്കും ഞാൻ വിട്ടുകൊടുക്കില്ല

ദേവ് :മറിച്ചാണെങ്കിലോ

ജോ :മറിച്ചാണെങ്കിൽ പിന്നൊരിക്കലും ഞാൻ അവളെ ശല്യം ചെയ്യില്ല അവൾ എപ്പോഴും എന്റെ നല്ലൊരു സുഹൃത്തായിരിക്കും പക്ഷേ എനിക്കുറപ്പുണ്ട് അവൾ എന്നെ തന്നെ തിരഞ്ഞെടുക്കും

ഇതേ സമയം ജെയ്സൺ കുട്ടികളുടെ മുൻപിൽ

ഇവിടെയുള്ള എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാ ജോക്ക് ഞാൻ റെഡ് കാർഡ് നൽകുന്നു അവൻ ഇനി ഡെവിൾസ് ഗ്യാങ്ങിന്റെ ഭാഗമല്ല

പെട്ടെന്നാണ് അവിടേക്ക് ജാനി വന്നത്

ജാനി :മതിയാക്ക്‌ ജൈസാ പ്ലീസ്

ജെയ്സൺ :മതിയാക്കാനോ ഞാൻ തുടങ്ങിയിട്ടേയുള്ളു എന്നെ ചതിച്ചിട്ട് ആരും സന്തോഷിക്കണ്ട

ജാനി :ആരാ നിന്നെ ചതിച്ചത് ഞാനാണോ അതോ ജോയോ ഞാൻ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ

ജാനിയുടെ ചോദ്യത്തിനു ഉത്തരം നൽകാതെ ജെയ്സൺ മുൻപോട്ടു നടക്കാൻ തുടങ്ങി

ജാനി :ഉത്തരം പറഞ്ഞിട്ടു പോ ജൈസാ

ജെയ്സൺ :അതെ നീ പറഞ്ഞതു ശെരിയാ നീ എന്നെ സ്നേഹിച്ചിട്ടില്ല നീ മാത്രമല്ല ആരും പിന്നെ ഒരുകാര്യം കൂടി നീ എനിക്ക് മനസ്സിലാക്കി തന്നു എന്നെ ആർക്കും സ്നേഹിക്കാൻ പറ്റില്ലെന്ന് നിനക്ക് വേണ്ടി ഞാൻ കുറേ മാറാൻ ശ്രമിച്ചു എല്ലാം എന്റെ മണ്ടത്തരം പഴയ ജെയ്സൺ തന്നെയാ നല്ലത് വെറുത്തോ എല്ലാവരും എന്നെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025