Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 11

 

അതേ സമയം ഇതൊന്നും അറിയാതെ ആദീൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയാണ്.

ബാംഗ്ലൂരിൽ നിന്ന് എത്തിയ ഉടനെ തന്നെ ഒരു ലോഡ്ജിൽ റൂം എടുത്തു ഫ്രഷ് ആയി. അടുത്തുള്ള ഒരു സലൂണിൽ പോയി മുടി പറ്റ വെട്ടി.

പിന്നെ അടുത്തുള്ള ഒരു കഫെയിൽ പോയി ചിദംബരത്തിൻ്റെ ഒരു മെയിൽ id യിൽ നേരിട്ട് കാണണം എന്നാവശ്യപ്പെട്ടു മെയിൽ അയച്ചു. പിറ്റേ ദിവസവും അതേ സമയം ചെന്ന്  മെയിൽ ചെക്ക് ചെയ്‌തു മറുപടിയൊന്നുമില്ല.

രണ്ടാം ദിവസവും മറുപടി ലഭിക്കാതെ ആയതോടെ  ആദീൽ നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു. സലീം തന്നെ കൈവിട്ടതായി ആദിലിന് തോന്നി. മാത്രമല്ല ഇത്രയും നാൾ തൻ്റെ കൂടെ ഉണ്ടായിരുന്ന ജാഫർ മരിച്ചു വീണിട്ടും ഒരു ആശ്വസിപ്പിക്കൽ കൂടി സലീം ഭായിയുടെ വായിൽ നിന്ന് വീണില്ല. ബാഗിൽ അത്യാവശ്യം ക്യാഷ് ഉണ്ട്. നാട്ടിൽ പോയി എന്തെങ്കിലും കച്ചവടം തുടങ്ങണം.

 

അവൻ താമസിക്കുന്ന സ്ഥലത്തു നിന്ന് ലോക്കൽ സബർബൻ  ട്രെയിൻ കയറി പോകുമ്പോളാണ് റെയിൽവേ  സ്റ്റേഷനിൽ  വെച്ച് ഒരു ലോക്കൽ പോലീസ് കാരൻ തിരിച്ചറിഞ്ഞത്. കാരണം അന്നാണ്  അവൻ്റെ ഫോട്ടോ സ്റ്റേഷനുകളിലേക്ക്  എത്തിയത്. ആൾ ഉടനെ വിളിച്ചറിയിച്ചതനുസരിച്ചു സ്പെഷ്യൽ ബ്രാഞ്ച് സംഘം അവനെ പിടിക്കുന്നതിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ട്രെയിനിൽ നിന്നിറങ്ങി നടന്നപ്പോളാണ് അദീലിനെ അവർ വളഞ്ഞത്.   കത്തി എടുക്കാൻ ശ്രമിച്ചപ്പോളേക്കും Q  ബ്രാഞ്ചുകാർ  അവനെ കീഴ്‌പ്പെടുത്തി. നേരെ അവരുടെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൊണ്ട് പോയി.

ഉദയും ടീമും IB credentials കാണിച്ചു കസ്റ്റഡിയിലെടുക്കാൻ എടുക്കാൻ ശ്രമിച്ചെങ്കിലും കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറൻറ് ഉണ്ടെങ്കിലേ കൈമാറു എന്നായി Q ബ്രാഞ്ച് SP.

ഉദയ് കുറെ തർക്കിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല.

വിലപ്പെട്ട സമയം നഷ്ടപെടുന്നതിൽ ജീവ  ദേഷ്യത്തിലായിരുന്നു. ഇൻറ്റർ ഡിപാർട്മെൻ്റെ  കോൺഫ്ലിക്റ്റ് കാരണം  തീവ്രവാദികൾ രക്ഷപെടുന്നു.

 

ഉള്ളാൽ,  മംഗലാപുരം

ഹൈദരബാദിനാണ് പോകുന്നത് എന്ന് പറഞ്ഞ സലീം പോയത് നേരെ കോഴിക്കോടിനാണ്. അവിടന്ന് മറ്റൊരു  ബസിൽ മംഗലാപുരത്തേക്കും. അവിടെ ഉള്ളാൾ എന്ന സ്ഥലത്തു പ്രബീൻ എന്ന ഒരു കള്ളക്കടത്തുകാരൻ ഉണ്ട്. പുറമെ ഫിഷിങ് ബോട്ട് മുതലാളിയാണ്.പക്ഷേ കാശുണ്ടക്കാൻ എന്തു ചെറ്റത്തരവും ചെയുന്ന ഒരുത്തൻ. മുൻപ് ദുബായിൽ നിന്ന് തീവൃവാദ പ്രവർത്തനങ്ങൾക്ക് വ്യാജ നോട്ട് ഈ പ്രബീൻ വഴി ഇറക്കിയിട്ടുണ്ട്. അവൻ്റെ അടുത്ത് ചെന്നാൽ satellite phone സംഘടിപ്പിക്കാം. മാത്രമല്ല ഷെയ്ഖ് പിടിക്കപ്പെട്ട ശേഷമുള്ള പുതിയ ഹവാല network ഇനെ കുറിച്ചറിയേണ്ടതുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025