Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 13

സിങ് ജി അവളെ കയറ്റാൻ ആയി കാർ എടുത്തു നേരെ അവളുടെ മുൻപിൽ കൊണ്ട് പോയി ചവിട്ടി നിർത്തി. ഇങ്ങേര് ഇത് എന്തു പണിയാണ് കാണിച്ചത്.

പക്ഷേ അവൾ കയറാനായി ഓടി വന്നൊന്നുമില്ല.

“വോ ദൂസരെ ഗാഡി  മേ ആ ജായേഗാ”

രാഹുൽ പറഞ്ഞപ്പോൾ അയാൾ അതുറപ്പിക്കാനെന്ന വണ്ണം എന്നെ നോക്കി. ഞാൻ ഒന്നും  പറഞ്ഞില്ല. സിങ് ജി കാർ മുന്നോട്ട് എടുത്തപ്പോൾ ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി.

ഗേറ്ററിനടുത്തേക്ക് നടന്ന് തുടങ്ങിയിരിക്കുന്നു.

ഗേറ്ററിനു പുറത്തേക്കിറങ്ങിയതും മുൻപിൽ ഇന്നോവ എത്തി.

രണ്ട് വാഹനങ്ങൾ കോളേജിലേക്ക് പോകുന്നു എന്നാലും എൻ്റെ ഒടുക്കത്ത ഈഗോ. അല്ലെങ്കിലും ഒഴുവാക്കാൻ ശ്രമിക്കുന്ന അവളോട് എന്തിന് ഇത്ര അനുകമ്പ. വല്ല യൂബെറും വിളിച്ചു വന്നോളും

കുറച്ചു നേരത്തേക്ക് രാഹുലും ഒന്നും മിണ്ടിയില്ല. ഫോണിൽ കുത്തിയിരിക്കുകയാണ്.

“ഡാ നമ്മൾ assignment ചെയ്‌തിട്ടില്ല. അതിൻ്റെ മാർക്ക് പോയി”

“അതൊന്നും കുഴപ്പമില്ല”

“നിനക്ക് കുഴപ്പമില്ല എന്ന് പറയാം

മാർക്ക് വരുമ്പോൾ ഫുൾ ആണെല്ലോ അതു കൊണ്ട് ഇതൊന്നും കുഴപ്പമില്ല. ബാക്കി ഉള്ളവർക്ക് ഇതൊക്കെ നുള്ളി പെറുക്കിയാലേ ജയിക്കാൻ പറ്റു. “

“നീ ജെന്നണിയുടെ അടുത്തു സൊള്ളി കൊണ്ടിരുന്ന സമയം ഇരുന്ന് ചെയ്യാമായിരുന്നില്ലേ. അല്ല മോനെ അവൾ നിന്നെ ഓർമ്മപെടുത്തിയൊന്നുമില്ലേ”

ഞാൻ പറഞ്ഞത് അവനിഷ്ടപ്പെട്ടില്ല എന്ന് അവൻ്റെ മുഖഭാവത്തിൽ നിന്ന്  വ്യക്തം

“അന്ന വന്നത് കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്. മനഃസമാധാനമായി ഡ്രസ്സ് മാറി വരാൻ പറ്റി.”

എന്നെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്. സംഭവം ശരിയാണ്. ലേറ്റ് ആയി എഴുന്നേൽക്കുന്ന അവൻ്റെ അടുത്ത് പത്തു പ്രവിശ്യമെങ്കിലും റെഡി ആകാൻ പറയും. ഇന്ന് അങ്ങനെ ഉണ്ടായില്ല.

“ഡാ അത് നീ നേരത്തെ എഴുന്നേറ്റത് കൊണ്ടാണ്. ഇനി അങ്ങോട്ട് ഇന്നത്തെ പോലെ തന്നെ നേരത്തെ എഴുന്നേൽപ്പിക്കാം. “

ഇനി എഴുന്നേല്പിക്കാൻ അങ്ങോട്ട് വാ.  പക്ഷേ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ.

ഓരോന്നൊക്കെ സംസാരിച്ചു കോളേജ് ഗേറ്റ് എത്തിയപ്പോളാണ് അറിഞ്ഞത്. മുൻപ് സിങ് ജി അല്ലെങ്കിൽ ദീപക് കാറിലുള്ളപ്പോൾ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിരുന്നു. അന്ന വന്നതിൽ പിന്നെ ഇതൊന്നും ഒന്നുമല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025