Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 4

“എനിക്കൊരു കുഴപ്പവും ഇല്ലെടാ നീ അന്ന് അർജ്ജുവിനെ കുറിച്ച് എന്ധോ നേരിട്ട് കാണുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ അതിനെ പറ്റി ചോദിച്ചറിയാൻ ആണ് ഞങ്ങൾ വന്നത്”

അർജു എന്ന പേര് കേട്ടതും ജിമ്മി പേടിച്ചു ചുറ്റും കണ്ണോടിച്ചു.

“ഒന്നുമില്ല ചേച്ചി ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ” അവൻ ഒന്ന് ഉരുണ്ടു കളിച്ചു .

“നീ കാര്യം പറയാതെ ഞങ്ങൾ ഇവിടെന്നു പോകില്ല, അന്ന തറപ്പിച്ചു പറഞ്ഞു”

ഒടുവിൽ  വേറെ വഴി ഇല്ലാതെ ജിമ്മി അന്നയോടും സ്റ്റീഫനോടും ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് കൂട്ടി കൊണ്ട് പോയി അവൻ അവർക്കെതിരെ ക്വോറ്റേഷൻ കൊടുത്തതും ആ ക്വോറ്റേഷൻ എടുത്തവരുടെ കൈയും കാലും ഒക്കെ ആരോ തല്ലി ഓടിച്ചതിനെ പറ്റി പറഞ്ഞു.

“നിങ്ങൾ ഇത് ആരോടും പറയരുത്  പുറത്തറിഞ്ഞാൽ കൊന്ന് കളയും എന്നാണ് അവന്മാരുടെ അടുത്തു പറഞ്ഞിട്ടുള്ളത്. അതാണ് അന്ന് ഞാൻ ചേച്ചിയെ വിളിച്ചു വാർൺ  ചെയ്യാൻ ശ്രമിച്ചത്. ഫോൺ വരെ ടാപ്പ് ചെയ്‌തേക്കാം എന്ന പേടി ഉള്ളത് കൊണ്ടാണ്  ഞാൻ വ്യക്തമായി പറയാതിരുന്നത്.”

“നീ പേടിക്കാതെ ജിമ്മി, ഞാനും സ്റ്റീഫനും ഇതാരോടും പറയാൻ പോകുന്നില്ല”

“ചേച്ചിക്ക്‌ അവൻ്റെ കൈയിൽ നിന്ന് പണി കിട്ടിയതൊക്കെ ഞാൻ അറിഞ്ഞു. ലെന ആന്റി  പോലീസിനെ വിട്ട് അറസ്റ്റ്  ചെയ്തിട്ടും അവൻ പുഷ്പം പോലെ ഇറങ്ങി പോയി എന്നാണ് ഞാൻ അറിഞ്ഞത്. ഇനിയെങ്കിലും ചേച്ചി അവനുമായി മുട്ടാൻ നിൽക്കേണ്ട.”

അവൻ പേടിയോടെയാണ് അത് പറഞ്ഞത്. അതിന് മറുപടി കൊടുക്കാതെ അവൾ തിരിച്ചു MBA ക്യാമ്പസ്സിലേക്ക് പോയി.

“അവർ രണ്ടു പേരെ ചുറ്റി എന്ധോക്കെയോ രഹസ്യങ്ങൾ  ഉണ്ട് അല്ലെങ്കിൽ അവർക്ക് ഇത്ര ഹോൾഡ് കാണില്ല. മോനെ അർജ്ജു നീയാണ് എൻ്റെ എംബിഎ സ്പെഷ്യലിസേഷൻ നിൻ്റെ രഹസ്യങ്ങളുടെ ചുരുള് ഞാൻ അഴിക്കും”

കുറെ നാളുകൾക്കു ശേഷം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

വൈകിട്ട് സ്റ്റീഫനെ കൊണ്ട് ലോക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു ഡയറി വാങ്ങിപ്പിച്ചു. അർജുവിനെ കുറിച്ചോ അന്വേഷണത്തെ കുറിച്ചോ ഒന്നും തന്നെ ഫോണിൽ സംസാരിക്കേണ്ട എന്ന് രണ്ട് പേരും തീരുമാനിച്ചുറപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025