Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 4

അമൃത: “നീ അറിഞ്ഞോ രാഹുലിൻ്റെ ഏതോ കൂട്ടുകാരൻ്റെ അച്ഛന് ആഭ്യന്തര മന്ത്രിയെ അറിയാം. അവൻ വഴി ആണ് അർജുൻ പുറത്തിറങ്ങിയത്. ആഭ്യന്തര മന്ത്രി ഒക്കെ പറഞ്ഞാൽ ഇവളുടെ അപ്പച്ചി ഒക്കെ എന്തു ചെയ്യാൻ   പിന്നെ രണ്ടും കൂടി ഇത്രയും ദിവസം  ദുബായിൽ പോയിരിക്കുകയായിരുന്നു പോലും. ആ രാഹുലിൻ്റെ അടുത്തു പൂത്ത കാശുണ്ടെന്നു തോന്നുന്നു.. ഓണത്തിൻ്റെ അന്ന് പോളോ കാറിൽ ആണ് വന്നത്  ഇന്ന് റാങ്ഗലർ ജീപ്പിലും. രണ്ടു പേരും മെൻസ് ഹോസ്റ്റലിൽ നിന്ന് ഏതോ  ഫ്ലാറ്റിലേക്ക് മാറി. മിക്കവാറും രാഹുലിൻ്റെ ഫ്ലാറ്റായിരിക്കും “

അനുപമ: “എന്തായാലും അവൻ ആ ജെന്നിയുമായി സെറ്റ് ആകും എന്നാണ് തോന്നുന്നത്. രണ്ടു പേരും ഇന്ന് കുറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു. “

അമൃത: “ഇവളുടെ കൂടെ കൂടിയില്ലായിരുന്നെങ്കിൽ അവനെ ഞാൻ വളച്ചെനെ,”

അനുപമ: “നീയങ്ങു ചെല്ല് അവൻ വളഞ്ഞു വരും. “

അന്നക്ക് അമൃതയുടെ കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ എഴുന്നേറ്റ് പോകണം എന്നുണ്ടായിരുന്നു. പക്ഷേ അവൾ അർജ്ജുവിനെ കുറിച്ചും രാഹുലിനെ കുറിച്ചും പറഞ്ഞത് മുഴുവൻ കേട്ടിരുന്നു. അർജ്ജുവും രാഹുലും ഇറക്കിയത് നല്ല കല്ല് വെച്ച നുണയാണ് എന്നവൾക്ക് മനസ്സിലായി.

അവളുമാർ  സംസാരം കഴിഞ്ഞു പരീക്ഷക്ക്  പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൾ ഡയറി എടുത്ത് രാഹുലും അർജ്ജുവും പറഞ്ഞ നുണ കഥ ഒരു പേജിൽ എഴുതി. എന്നിട്ട് കണ്ടു പിടിക്കാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ  രണ്ടു കാര്യങ്ങൾ കൂടി എഴുതി ചേർത്തു എന്നിട്ട്  ആ ലിസ്റ്റ് ഒന്ന് കൂടി വായിച്ചു നോക്കി

അർജ്ജുവും രാഹുലും തമ്മിലുള്ള പരിചയം ? അർജുവിൻ്റെ മാതാപിതാക്കളുടെ പേര്? അഡ്രസ്സ്‌ ? അർജുവിൻ്റെ പെങ്ങൾ ? വണ്ടി നമ്പറുകൾ 4 ? റജിസ്ട്രേഷൻ? ഫ്ലാറ്റ് അഡ്രസ്സ്?

ആ ജെന്നിയുമായി എങ്ങനെയെങ്കിലും കൂട്ട് കൂടണം. ഇന്നല്ലെങ്കിൽ നാളെ അവൾ രാഹുലിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയും.

സ്റ്റീഫനോട് നാളെ രാവിലെ മീറ്റ് ചെയ്യണം എന്ന് മെസ്സേജ് അയച്ചിട്ട് അവൾ ഉറങ്ങാൻ കിടന്നു.

മീരാ മാമിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ

കീർത്തന: ചെറിയമ്മേ  അന്ന് പറഞ്ഞ അർജ്ജുൻ വന്നതും അന്ന എന്ന കുട്ടി കരച്ചിലായി. പരീക്ഷ ഒന്നും എഴുതിയിട്ടില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025