Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 6

നടന്നതെല്ലാം കണ്ട് ദീപുവിൻ്റെ മനസ്സിൽ ലഡു പൊട്ടി. എങ്കിലും അവൻ പുറത്തു കാണിച്ചില്ല. രമേഷിനെ വിളിച്ചു കൊണ്ട് നേരെ ബാറിലേക്കാണ് പോയത്.

“ഡാ രമേഷേ എനിക്കിന്ന് ആഘോഷിക്കണം. അർജ്ജു അവളുടെ പ്രൊപോസൽ നിരാകരിച്ചതോടെ  അന്ന് ഞാൻ അനുഭവിച്ചത് എന്താണ് എന്ന് അവൾ പഠിച്ചു കാണും.”

“ഡാ നീ അതിന് ഇത്ര മാത്രം എന്തിനാണ് സന്തോഷിക്കുന്നത്. അവൻ വേണ്ടെന്ന് പറഞ്ഞല്ലേ ഉള്ളു. കീർത്തന നിന്നെ വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.”

“നീ നോക്കിക്കോടാ ഞാൻ ഈ സെന്റിമെൻ്റെസിൽ കയറി പിടിക്കും. അതിന് നിൻ്റെ  സഹായം എനിക്ക് വേണം.”

“മോൻ എന്താണ് ഉദ്ദേശിക്കുന്നത്. അന്ന് ഞാൻ പറഞ്ഞതല്ലേ നല്ല പോലെ കമ്പനി അടിച്ചു കൂട്ടായിട്ട് നിൻ്റെ ഇഷ്‌ടം പറഞ്ഞാൽ മതി എന്ന്. അപ്പോൾ നീ അന്ന് നേരത്തെ കൊണ്ട് പോയി ഉണ്ടാക്കി. “

“ഡാ അന്ന് ഒരബദ്ധം പറ്റി നീ അത് വിട്. ഇന്ന്  അത് പോലെ അല്ല,  കളി വേറെയാ “

“നാളെ മുതൽ നമ്മൾ അന്നയും അർജ്ജുവും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു പരത്തും. അതോടെ കീർത്തന അന്നയെയും അവനെയും വെറുക്കും. ആ ഗ്യാപ്പിൽ കൂടി വേണം എനിക്ക് കയറാൻ. “

“ഡാ അത് വേണോ , ആ അർജ്ജു എങ്ങാനും അറിഞ്ഞാൽ. അറിയാല്ലോ അവൻ ഇടിച്ചു പരിപ്പിളക്കും. പോരാത്തതിന് ക്ലാസ്സിൽ ആണുങ്ങളുടെ ഇടയിൽ അവന് നല്ല വിലയാ. എല്ലാവരുടെയും വല്യേട്ടൻ”

“ഒന്നും ഉണ്ടാകില്ലെടാ നമ്മൾ അത് പോലെ കാര്യങ്ങൾ നീക്കിയാൽ മതി. “

“ഒരു വെടിക്ക് മൂന്നു പക്ഷി. അന്ന് പെണ്ണുപിടിയൻ എന്ന് പേര് അന്ന ചാർത്തി തന്നപ്പോൾ നീ അല്ലാതെ ഒരുത്തനും ഉണ്ടായിരുന്നില്ലല്ലോ. അവനിട്ടുള്ള പണിയാണ് എന്നറിഞ്ഞിട്ടും അന്ന് അവൻ ഇടപെട്ടില്ല ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയാൽ അവർക്ക് രണ്ടു പേർക്കിട്ട് പണിയുമാകും കീർത്തനയെ എനിക്ക് സെറ്റാകുകയും ചെയ്യും.”

“ഡാ അതിപ്പോൾ എങ്ങനെയാണ് അടിച്ചിറക്കുക. ആ സുമേഷ് ആണെങ്കിൽ എളുപ്പമുണ്ടായിരുന്നു. പക്ഷേ അവൻ രണ്ട് പെരുമായിട്ട് കമ്പനിയാണ്. നമ്മൾ എന്ധെങ്കിലും പറഞ്ഞാൽ അവൻ നേരെ പോയി ചോദിക്കും. പിന്നെ നീ പറഞ്ഞ പോലെ  അർജ്ജുവിന് അങ്ങോട്ടാണ് പ്രേമം എന്നടിച്ചിറക്കാൻ ആണെങ്കിൽ അത് ക്ലച്ചു പിടിക്കില്ല. അന്നക്ക് ഇങ്ങോട്ടാണ് എന്ന് പറഞ്ഞാൽ നിൻറ്റെ പ്ലാൻ വർക്കാകില്ല. കാരണം അന്നക്കിങ്ങോട്ടുള്ള പ്രേമത്തിന് അർജ്ജു കീർത്തനയോട് എന്തിന് നോ പറയണം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025