Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 7

ഫ്‌ളൈറ്റിൽ കയറുന്നതു വരെ രണ്ട് പേരും പരസ്പരമൊന്നും മിണ്ടിയില്ല. ഫ്ലൈറ്റിൽ എത്തിയപ്പോളാണ് അവർ ഒന്ന് കൂടി  ഞെട്ടിയത്. രണ്ടു പേർക്കും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റാണ് കിട്ടിയിരിക്കുന്നത്.  എങ്കിലും അത് എന്ജോയ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഇരുവരും. എങ്ങനെയെങ്കിലും ദുബായിൽ ഒന്ന് എത്തിയാൽ മതി.

 

വീട്ടിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ അന്നയും സ്റ്റീഫനും  ക്രിസ്‌മസ്‌ ആഘോഷിക്കാനാണെന്ന് പറഞ്ഞു  ബാംഗ്ലൂർക്ക് പോയി. അളിയൻ്റെ വീട്ടിലേക്ക് ആയത് കൊണ്ട് അപ്പൻ കുര്യൻ പ്രത്യകിച്ചൊന്നും പറഞ്ഞില്ല. പോരാത്തതിന് രാഷ്ട്രീയ പ്രവർത്തനവും പണം സമ്പാദിക്കലും മാത്രമേ അങ്ങേർക്കു അറിയൂ.

എയർപോർട്ടിൽ അവരെ സ്വീകരിക്കാനായി അവരുടെ കസിൻ ജിനു എത്തിയിരുന്നു. അവിടെ നിന്ന് നേരെ ജോയ് അങ്കിളിൻ്റെ വീട്ടിലേക്ക്. അന്നയുടെ അമ്മയുടെ ഒരേ ഒരു അനിയനാണ് ജോയ്. പുള്ളി ബാംഗ്ലൂരിൽ ബാങ്ക് മാനേജറാണ്. ആന്റി സ്മിത. രണ്ടു പേർക്കും അന്നയെയും സ്റ്റീഫൻയും വലിയ കാര്യമാണ് വീട്ടിൽ ചെന്ന് കുറച്ചു നേരം വിശേഷങ്ങളൊക്ക സംസാരിച്ചിരുന്നു.

അന്നക്ക് എത്രയും വേഗം അർജ്ജുൻ അല്ലെങ്കിൽ ശിവ പഠിച്ചിരുന്ന കോളേജിൽ ചെന്നാൽ മതി എന്നായി. അവളുടെ കസിൻ ജിനുവിൻ്റെ സുഹൃത്തിൻ്റെ  അമ്മയാണ്  അവിടത്തെ ഇലക്ട്രോണിക്‌സ് ഡിപ്പാർട്മെൻ്റെ HOD. അത് കൊണ്ട് കാര്യങ്ങൾ കണ്ടു പിടിക്കാമെന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു.

പിറ്റേ ദിവസം രാവിലെ കോളേജിൽ എത്തിയപ്പോളാണ് ക്രിസ്മസ് അവധിക്ക് കോളേജ് അടച്ചിരിക്കുന്നതായി അറിഞ്ഞത്. നാട്ടിലെ പോലെ പത്ത് ദിവസത്തെ അവധിയൊന്നുമില്ലെങ്കിലും അടുത്ത മൂന്നു ദിവസത്തെക്ക് അവധിയാണ് എന്ന് സെക്യൂരിറ്റി പറഞ്ഞു. പക്ഷേ അന്ന പിന്മാറാൻ റെഡിയല്ലായിരുന്നു. രണ്ട് സെക്യൂരിറ്റി ഗാര്ഡുമാരിൽ ഒരാൾ  അൽപ്പം പ്രായം ചെന്ന് ആളാണ്. ഒരു തമിഴ് നാട്ടുകാരാണ്  ഒരുപക്ഷേ ആ അണ്ണന് എന്തെങ്കിലുമറിയാമായിരിക്കും. അന്ന സെക്യൂരിറ്റി ചേട്ടനെ ഒന്ന് വെളുക്കെ ചിരിച്ചു ചിരിച്ചുകാണിച്ചിട്ട് അറിയാവുന്ന തമിഴിൽ ചോദിച്ചു.

“എവോളം നാളച്ചു ഇങ്ക ജോലി പാക്കത് “

“ഞാൻ വന്ന് പതിനജ്ജു് കൊല്ലമായ്ച്ചു . എന്ന കേളവി പാക്കത്ക്ക് നീങ്കെ വന്നിറിക്ക് ?”

“അത് വന്തു ഒരാളെ പറ്റി കൊഞ്ചും തെരിയണം അതക്ക് താൻ ഇങ്ക വന്നിറിക്ക് :

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025