Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…3

“വരുന്നത് വരട്ടെ എന്തായാലും ഇറങ്ങിപ്പോയില്ലേ. എന്നാ നമുക്ക് വിട്ടാലോ?” അവന്റെ സമ്മതം കേൾക്കുന്നതിനു മുൻപ് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“ആ പോകാം. ചെന്നിട്ടു ആനി ചേച്ചിയെ ഒന്നുറക്കാനുള്ളതാണ്.” അവൻ ചിരിച്ചു.

അപ്പോഴാണ് ഞാൻ ആ കാര്യമോർത്തത് തന്നെ.

“എന്നാണ് നീ ആ മതില് ചാടുന്നത്? ” ഞാൻ ചോദിച്ചു.

“അടുത്തയാഴ്ച, ഞാൻ പറയാം. വൈകുന്നേരം ഞങ്ങളൊന്നു ഡിസ്‌കസ് ചെയ്യട്ടെ.”

അവനെ പതിവ് സ്ഥലത്തിറക്കി. ഞാൻ ഫ്ലാറ്റിലേക്കു വിട്ടു.

നേരെ ഫ്ലാറ്റിലെത്തി ഫ്രഷ് ആയി. പിന്നെ ഫുഡ്‌ റെഡിയാക്കി കഴിച്ചു. കിച്ചൻ ക്‌ളീനിംഗ് കഴിഞ്ഞു ടീവി ഓണാക്കി. വാട്സ്ആപ്പ് ഒക്കെ നോക്കി. അരമണിക്കൂർ,ടീവി ഓഫാക്കി നേരെ രണ്ടു ഫോണുമെടുത്തു ബാൽക്കണിയിലെത്തി.

ആദ്യം സമയ്യയെ വിളിക്കാമെന്ന് കരുതി, അച്ചു പറഞ്ഞ പോലെ സംഭവിക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് സമീറയുമായുള്ള അടുപ്പം ഒന്ന് ശ്രദ്ദിക്കണം.

പുതിയ ഫോണിൽ നിന്ന് സമയ്യയെ വിളിച്ചു.

ബെൽ അടിക്കുന്നുണ്ട്, പിള്ളേരൊന്നും വന്നു ഫോൺ എടുക്കാതിരുന്നാൽ മതിയായിരുന്നു.

“ഹലോ ” സമയ്യയുടെ മുഴക്കമുള്ള ശബ്ദം.

“ഹലോ, അക്കച്ചി “…

“ആ, അജു.. ഇതാണോ പുതിയ നമ്പർ?”

“ആഹാ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലാക്കിയല്ലോ?”

“പോടാ ചെക്കാ… ഞാൻ ആദ്യമായിട്ടാണല്ലോ നിന്റെ ശബ്ദം കേൾക്കുന്നത്?”

“പക്ഷേ ഞാൻ ആദ്യമായിട്ടാ ഇന്നലെ വേറെ കുറേ ശബ്ദങ്ങൾ കേട്ടത് ”

“ഛീ… തെമ്മാടി.. ഇന്നലെ എന്തൊക്കെയാ ചെയ്തു കൂട്ടിയത് ”

“ഒഹ്ഹ്ഹ് ഞാൻ മാത്രമാണല്ലോ ചെയ്തത്?”

“പോടാ…” ആ സ്വരത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി.

“അല്ല പെണ്ണേ, പിള്ളേരൊക്കെ ഉറങ്ങിയോ?”

“മ്മ് ഉം രണ്ടും കിടന്നു… ഞാൻ ഇക്കയുടെ കോൾ വരാൻ വേണ്ടി വെയിറ്റ് ചെയ്തതാ. ഇപ്പോഴാ ഇക്ക വിളിച്ചു വച്ചത്.”

” ആഹ്ഹ അപ്പോൾ നമുക്ക് സൗകര്യമായി. ഇനിയെന്നാ പൊന്നേ ഒന്ന് കാണുന്നത്? ”

“ധൃതി വയ്ക്കല്ലേടാ കള്ളാ, ഞാൻ പറയാം.”

“ധൃതി വയ്ക്കാൻ ഒരു കാര്യമുണ്ട് ”

“എന്ത് പറ്റി?” സമയ്യയുടെ സ്വരത്തിൽ ആകാംഷ.

“അതോ, അടുത്ത ആഴ്ച അവസാനത്തെക്കാണ് ഞാൻ ഇക്കയ്ക്കും, അക്കച്ചിക്കും ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്. സോ ഇനി 7-8 ദിവസമേയുള്ളു യാത്രയ്ക്ക്. പോയാൽ പിന്നെ ഒരാഴ്ച കഴിഞ്ഞല്ലേ വരൂ, അത്രയൊന്നും കാത്തിരിക്കാൻ വയ്യെന്റെ പെണ്ണേ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025