Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ

കാലം……അവളെക്കുറിച്ചൊന്നും അറിയാൻ കഴിയാതെ ലഹരിയുടെ പിടിയിൽ മഥിച്ചു നടക്കുന്ന ദിനങ്ങൾ.
*****
റിനോഷ് നാട്ടിൽ പോകുന്ന സമയത്ത് ആണ് ഡോക്ടർ അർച്ചന ലോങ്ങ്‌ ലീവെടുത്ത് പോകുന്നത്.കുറച്ചു നാൾ ജോലിയുടെ ടെൻഷനിൽ നിന്നും മാറി തികച്ചും കുടുംബത്തോടൊപ്പം ചിലവിടാനായിരുന്നു അത്.നാട്ടിലെ പരിപാടികൾക്കൊക്കെ അവർ ക്ഷണിക്കപ്പെടാത്ത അതിഥിയായി,
അല്ല ആ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു അർച്ചന.അവർ പോലും റിനോഷിലെ ഈ മാറ്റം അറിയുന്നത്
വൈകിയാണ്.

പിന്നീടുള്ള ദിവസങ്ങളിൽ
ലഹരിയുടെ കൂട്ടില്ലാതെ റിനോഷിനെ
കാണാൻ കഴിയാതെയായി.തന്റെ ജോലിസമയങ്ങളിൽ പോലുമവൻ തന്റെ മിത്രത്തെ ഒപ്പം കൂട്ടി.അവനെ അടുത്തറിയുന്നവർക്ക് പോലും അവന്റെ പുതിയ കൂട്ടുകെട്ടിനോട്‌ യോജിക്കാനാവാത്ത അവസ്ഥ.പല മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെയും സ്വയം ന്യായീകരിച്ചു മുന്നേറുകയാണ്
റിനോഷ്.അവന്റെയീ പോക്ക് അവന്റെ ജോലിയെത്തന്നെ ബാധിക്കും എന്ന അവസ്ഥയിലെത്തി നിൽക്കുന്ന സമയം.

പതിവുപോലൊരു ജോലിസമയം.
രാവിലെയുള്ള തിരക്കുകളിലാണ് ജെസ്സി.റിനോഷും തന്റെ കൂട്ടുകാരനോടൊപ്പം അവിടെ ഉണ്ട്.

എന്റെ റിനോ രാവിലെ തന്നെ വലിച്ചു കേറ്റണോ നിനക്ക്.അറ്റ്ലീസ്റ്റ് ഡ്യുട്ടി ടൈമിലെങ്കിലും പച്ചക്ക് വന്നൂടെ.

ചേച്ചി….. ഞാനിങ്ങനെയാ.എന്നുവച്ച് ജോലിയിലെന്തേലും കുഴപ്പമുണ്ടോ, പരാതിയൊന്നും വരുന്നില്ലല്ലൊ.
പിന്നെന്താ പ്രശ്നം.

എടാ കുഞ്ഞേ,നീ പുറത്ത് എങ്ങനെ വേണേലുമായിക്കൊ.എന്തിനാ ഇവിടെയും നീ………?

എന്റെ കാര്യങ്ങൾ അറിയാല്ലോ ചേച്ചിക്ക്.പറ്റുന്നില്ല ചേച്ചി…..

അതിനിങ്ങനെ കുടിക്കണോ ചെക്കാ.
അവള് മാത്രേ ഈ ലോകത്ത് പെൺ വർഗ്ഗത്തിലുള്ളോ.

അല്ല ചേച്ചി……ഇതെനിക്ക് ഞാൻ തന്നെ കൊടുക്കുന്ന ശിക്ഷയാ.ഒറ്റക്ക് ബോധത്തോടെയിരിക്കുമ്പോ ഒരു വിമ്മിഷ്ടവാ.കുടിച്ചുകൊണ്ട് ഞാനാ ഓർമ്മകളിൽ നിന്ന് ഒളിച്ചോടുവാ,
മറ്റൊരു തരത്തിൽ എന്നിൽ നിന്ന് തന്നെയുള്ള ഒളിച്ചോട്ടം.

എടാ ഒരു പെണ്ണ് ഇട്ടിട്ടുപോയെന്ന് കരുതി നീയിങ്ങനെ നടന്നാലെങ്ങനാ.

അവൾക്ക് വേണ്ടെങ്കിലത് മുഖത്ത് നോക്കി പറയാരുന്നു.ഞാൻ ഒഴിഞ്ഞു പോയേനെ.ഇതെന്താ കാരണം എന്ന് പോലും അറിയാതെ,ഞാൻ വെറും പൊട്ടനായിപ്പോയില്ലെ ചേച്ചി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025