രണ്ടു പീസ് കഴിച്ച ശേഷം ജെറി ചോക്കലേറ്റു ബാക്കിയുള്ളത് സരസ്വതിയമ്മക്ക് കൊടുത്തു ,അത് വാങ്ങി കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ട ജെറി പോക്കറ്റിൽ തപ്പി . ഒരു പേപ്പർ എടുത്തു …ആവശ്യമുള്ള പേപ്പർ ആണോ എന്ന് ഒന്ന് ഓടിച്ചു നോക്കിയിട്ടു , ചോക്കലേറ്റു വാങ്ങി പേപ്പറിൽ പൊതിഞ്ഞു അവിടെ വെച്ചിട്ടു പറഞ്ഞു
” എന്റെ സരസുകുട്ടി മിടുക്കി ആണല്ലോ “
സരസ്വതിയമ്മ ചോദ്യ ഭാവത്തിൽ അവനെ നോക്കി
” അല്ല …രാവിലെ ടോർച്ചടിച്ചു നോക്കണമല്ലോ എന്ന് പറഞ്ഞ സ്ഥലം ഒക്കെ ക്ളീനാക്കി അല്ലെ ……..ഒന്ന് കാണിച്ചേ “
” അയ്യേ !!! അത് …പി…ന്നെ ……..അവര് വാക്സൊക്കെ ചെയ്തപ്പോൾ ………ഞാനൊന്നും പറഞ്ഞിട്ടല്ല ” സരസ്വതിയമ്മക്ക് നാണം വന്നു .
‘ എന്നാലും ഒന്ന് കാണിച്ചേ ?” ജെറി അവരുടെ നാണം കാണാൻ വേണ്ടി പറഞ്ഞു
“പോ അവിടുന്ന് “
സരസ്വതിയമ്മ ചോക്കലേറ്റ് മാറ്റി വെച്ച് ഓറഞ്ചു കഴിക്കുന്നത് കണ്ട ജെറി അപ്പുറത്തെ മരത്തിൽ നിന്ന് ഓറഞ്ചു പറിക്കാൻ നോക്കി .എത്തുന്ന ഉയരത്തിൽ ഒന്നും ഇല്ലായിരുന്നു .കമ്പു നോക്കിയിട്ടു കാണാൻ ഇല്ല . അവൻ സരസ്വതിയമ്മയെ കൈ കാണിച്ചു വിളിച്ചു . എന്നിട്ടവരെ അരയിൽ പൊക്കി എടുത്ത് ഓറഞ്ചു പറിക്കാൻ പറഞ്ഞു . സരസ്വതിയമ്മ ഓറഞ്ചു പറിച്ചു …നെഞ്ചിലൂടെ ഊർന്നു താഴേക്ക് ഇറങ്ങിയ സരസ്വതിയമ്മയോട് അവൻ പറഞ്ഞു .
” എന്ത് നെഞ്ചിൽ പോറൽ ആയെന്നാ തോന്നുന്നേ “
” എന്ത് പറ്റി മരത്തിന്റെ കമ്പെങ്ങാനും കൊണ്ടോ “
” ഏയ് ..അതൊന്നുമല്ല ” ഓറഞ്ചു പറിച്ചിട്ടു ഇറങ്ങിയപ്പോൾ മുന്തിരി കൊണ്ടതാ ” അവൻ സരസ്വതിയമ്മയുടെ മുലയിലേക്ക് നോക്കി പറഞ്ഞു
” പോ ..ഒന്ന് …എപ്പ നോക്കിയാലും വഷളത്തരമേ പറയൂ ” സരസ്വതിയമ്മ അവന്റെ കുസൃതിയെല്ലാം മനസാലെ ആസ്വദിക്കാൻ തുടങ്ങിയിരുന്നു .
” ഓ!! നമ്മുടെ ഹണിമൂൺ അല്ലെ …നമ്മള് യുവ മിഥുനങ്ങളും …അപ്പോൾ എപ്പോ വേണേലും എന്തും പറയാം “
