ആണോ …ആഹാ …അത് കൊള്ളാമല്ലോ ……..അവൻ എന്നോടൊന്നും പറഞ്ഞില്ല ….ഓ…ലണ്ടൻ പ്രോഗ്രാം കഴിഞ്ഞു ഇങ്ങോട്ടു വരുമോ …ഒകെ ….എല്ലാം …ഞാനേറ്റു ”
ഫോൺ വെച്ചിട്ടു തിരിഞ്ഞ മേനോനെ എല്ലാവരും ആകാംഷയോടെ നോക്കി . മേനോൻ പറഞ്ഞു ” ലണ്ടനിലെ പ്രോഗ്രാം കഴിഞ്ഞു രവിയും ഒക്കെ കുടുംബ സമേതം ഇങ്ങോട്ടു വരുന്നുണ്ടെന്നു ” ഒന്ന് നിർത്തി മേനോൻ തുടർന്നു ” ജെറിയും സുനിതയും ആയുള്ള കല്യാണത്തിന്….ജെറി സുനിതയെ കല്യാണം കഴിക്കണമെന്നു രവിയോട് വിളിച്ചു പറഞ്ഞിരുന്നു ‘
എല്ലാവരും സ്തബ്ധരായി നിൽക്കെ സുനിത നാണം കൊണ്ട് മുഖവും പൊത്തി അകത്തേക്ക് ഓടി
………………………………..
കല്യാണം കഴിഞ്ഞു സുനിതയുടെ പ്രസവ സുശ്രൂഷക്ക് സരസ്വതിയമ്മ അമേരിക്കയില്‍ പോയാല്‍ കാണാം …തത്കാലം വിട
