Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെസ്സി മിസ്സ് 3

ഞാൻ: ഞാൻ അന്ന് മിസ്സിനോട് പറഞ്ഞില്ലേ , മിസ്സിന് ഞാനുണ്ടെന്ന്. ആവാക്ക് ഞാൻ ഒരിക്കലും തെറ്റിക്കില്ല. മിസ്സിൻ്റെ സമ്മതമുണ്ടെങ്കിൽ ഈ ജന്മം മുഴുവൻ ഞാനുണ്ടാകും. മിസ്സിൻ്റെ കൂടെ..
മിസ്സ്: നിനക്ക് നിൻ്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഞാനുമായുള്ള ഒരു ജീവിതം നടക്കുമെന്ന് തോന്നുന്നുണ്ടോ ആദിക്ക്?
ഞാൻ: ഞാൻ സ്നേഹിച്ചത് ആരുമില്ലാത്ത ഈ മിസ്സിനേയാ. കൂടെ ജീവിക്കാൻ എനിക്ക് ഈ മിസ്സിൻ്റെ സമ്മതം മാത്രം മതി. പിന്നെ നാട്ടുകാരും വീട്ടുകാരും, അത് വിട്. എനിക്ക് എൻ്റെ അച്ഛനെയും അമ്മയെയും സമ്മതിപ്പിച്ചൽ മതി. അവർക്ക് എന്നെ മനസ്സിലാകും.ഞാൻ അതുകൊണ്ട് ഒരിക്കലും മിസ്സിനേ കൈവിടില്ല.
മിസ്സ് പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു. മിസ്സ് എൻ്റെ നെറ്റിയിലും കവിളിലും നിറയെ ഉമ്മവെച്ചു.
മിസ്സ്: എനിക്ക് ഈ ജന്മത്തിൽ ഏറ്റവും കൂടുതൽ സ്നേഹം തന്നത് നീയാ. ഇപ്പൊ നീ പറഞ്ഞ കാര്യങ്ങളിൽ നടക്കുമോ എന്ന എനിക്ക് ഉറപ്പില്ല.പക്ഷേ വെറുമൊരു പതിനെട്ടുകാരൻ്റെ വാക്കുകളായി ഞാനതിനെ കാണുന്നില്ല. നിൻ്റേതു മാത്രമാകാൻ ഞാനും ആഗ്രഹിക്കുന്നു. ആ നിൻ്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടി എൻ്റെ ശരീരം തരാൻ ഞാൻ തയ്യാറാണ്. പക്ഷേ നീ കുറച്ച്കൂടി സമയം തരണം.
ഞാൻ: ഈ വാക്കുകൾ ഞാൻ സമ്മതമായി കൂട്ടിക്കൊട്ടെ?
മിസ്സ് എന്നെ നോക്കി പുഞ്ചിരിച്ചു. കണ്ണിൽ ഇറ്റ് നിന്ന കണ്ണീർതുള്ളി താഴേക്ക് ചാലിട്ട് ഒഴുകി വീണു.
പെട്ടന്ന് ഡോറിൽ ആരോ മുട്ടി. ഞാൻ പെട്ടന്ന് ചെന്ന് ഡോർ തുറന്നു. “അമ്മയാണ്”.
അമ്മ: എന്താ ആദി . എത്ര നേരമായി വിളിക്കുന്നു. ഇങ്ങനെ ഫോണെടുക്കാതെയിരുന്നാല് എങ്ങനാ.

അമ്മയുടെ സംസാരത്തിൽ നിന്നും അമ്മക്ക് സംശയമൊന്നും ഉള്ളതായി തോന്നിയില്ല. പക്ഷേ മിസ്സിൻ്റെ മുഖം കണ്ട അമ്മ കാര്യം തിരക്കി
അമ്മ: എന്താ മോളെ കണ്ണൊക്കെ കലങ്ങിയിരിക്കുന്നെ? മോൾ കരയുവായിരുന്നോ.
മിസ്സ്: അ..അത്.
ഞാൻ പെട്ടന്ന് എൻ്റെ വായിൽ വന്ന ഒരു കള്ളം പറഞ്ഞു
ഞാൻ: അത് അമ്മെ, മിസ്സ് ഓർഫനേജിലെ സിസ്റ്ററമ്മയെ കുറിച്ച്…
അമ്മ: എന്താ മോളെ ഇത്. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയും അതോർത്ത് കരയുന്നതെന്തിനാ.
വാ ഞാൻ വീട്ടിൽ പയിസം ഉണ്ടാക്കിയിട്ടുണ്ട്. മോളും എൻ്റെ കൂടെ വാ.
മിസ്സ് എന്ത് പറയണം എന്ന് അറിയാതെ നിന്നു. അമ്മ താഴേക്ക് പോയി. മിസ്സ്
മിസ്സ്: ഞാൻ കരുതി ഇതോടെ എല്ലാം തീർന്നെന്ന്.
ഞാൻ : ഇല്ല, എൻ്റെ അമ്മ പാവമാ. മിസ്സിനോട് വലിയ കാര്യമാ. അതുകൊണ്ട് മനസ്സിൻ്റെ ഒരു കോണിൽ പോലും നമ്മളെ സംശയിക്കില്ല. പിന്നെ എന്തായാലും ഒരുനാൾ ഞാൻ അമ്മയോട് പറയും.
മിസ്സ്: അപ്പോ നിൻ്റെ അമ്മക്ക് എന്നോട് വെറുപ്പ് തോന്നില്ലെ.അതെനിക്ക് തീരെ സഹിക്കൻ പറ്റില്ല.

മിസ്സ് എന്നോടൊപ്പം വീട്ടിൽ വന്നു. അമ്മ ഒത്തിരി കാര്യങ്ങൽ സംസാരിക്കുന്നുണ്ട് , പക്ഷേ മിസ്സ് ഒന്ന് മൂളുക മാത്രമാണ് ചെയ്യുന്നത്. അമ്മ അപ്പോഴും വാതോരാതെ സംസാരിക്കുകയാണ്. ഇടയ്ക്ക് മിസ്സിൻ്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞുനിന്നു. മിസ്സ് ഒന്ന് കണ്ണടച്ചപ്പോൾ അവ ചുവന്നു തുടുത്ത കവിളുകളിലൂടെ ഉരുണ്ട് താഴെ വീണു. എന്തോ, കുറ്റബോധം കൊണ്ടാകാം.

 

തുടരും…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025