അവരുടെ ഇടയിൽ യാതൊരു വിയോജിപ്പുമില്ലാതെ പരസ്പരം ഇപ്പോഴും സ്നേഹിക്കുന്നു. ജോൺ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു.
ഹലോ മൈ ഡിയർ പൊണ്ടാട്ടി 😘എന്നാടി ഷോപ്പ് പൂട്ടി വീട്ടിൽ വന്നോ? അതോ തിരക്കുള്ളൊണ്ട് ഇപ്പഴും അവിടെ തന്നെയാണോ???
ഞാൻ വീട്ടിലെത്തി ഇച്ചായനെ കാണാൻ ഒരാളിവിടെ വന്നിട്ടുണ്ട്.
ആരാടി അത് എന്നെ കാണാൻ വന്നത് രാഹുൽ ആണോ അതോ അവന്മാർ മൂന്നെണ്ണവും ഉണ്ടോ.
ഇത്തവരാരുമല്ല ഇതവളാ..
“അവളോ?? ഏതവള് “ജോൺ ആകാംഷയോടെ ചോദിച്ചു.
“രമ്യ” ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.
ങേ അവളോ? അവളെന്താ അവിടെ ഞെട്ടൽ മാറാതെ നിന്ന ജോൺ പരിഭ്രമിച്ചുകൊണ്ട് കേട്ടു.
“അവൾ ഈ വഴി ഏതോ ബന്ധുവിന്റെ വീട്ടിലേക്ക് പോയതാണെന്നോ അപ്പോ ഇച്ചായനെ കാണാൻ വേണ്ടി വന്നതാണെന്ന പറഞ്ഞെ”.
“ഞാനിതാ വരമ്മ് ഡി നീ സൂക്ഷിച്ചോ കേട്ടോ.”
വെപ്രാളംപ്പെട്ടുകൊണ്ടവൻ അതും പറഞ്ഞു ഫോൺ വച്ചു. എന്നിട്ടവന്റെ കറുത്ത volkswagen gt യിൽ കയറി വീട്ടിലേക്ക് വച്ചുപിടിച്ചു. സിറ്റിയിൽ നിന്നുമാറി കുറച്ചകലെയാണ് അവന്റെ വീട്, വീട്ടിലേക്ക് പോകുന്നതിനിടയിൽ അവളെന്തിനാണ് ഇന്ന് തന്നെത്തേടി വന്നതെന്ന് അവൻ ചിന്തിച്ചുകൂട്ടി ആ സംഭവത്തിനുശേഷം അവസാന വർഷം വരെ അവൻ അവളോടും അവളുടെ കൂടെയുള്ളോരോടും മിണ്ടാൻ പോയിട്ടില്ല അവരിങ്ങോട്ടും വന്നിട്ടില്ല. കോളേജ് കഴിഞ്ഞതിനുശേഷം അവൻ അവളെ കണ്ടിട്ടുമില്ല അവളെവിടെ എന്ന് തിരക്കുക പോലും ചെയ്തില്ല ഇനിയും അപായപ്പെടുത്താനാണോ വന്നേക്കുന്നത്??
പക്ഷെ അതൊന്നും ഇപ്രാവശ്യം നടക്കുകയില്ല
കാരണം ആ പഴയ ജോണല്ല അവനിപ്പോൾ ജിമ്മിൽ പോയും ബോക്സിങ് പ്രാക്ടീസ് ചെയ്തും അത്യാവശ്യം ശരീരമൊക്കെയുണ്ട് അവന് , പിന്നെ ആനി അവൾ കരാട്ടെ സ്റ്റേറ്റ് ലെവൽ ചാമ്പ്യൻ കൂടിയായൊണ്ട് പേടിക്കേണ്ട ആവശ്യമില്ല. ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൻ വീട്ടിലേക്കെത്തി. അത്ര വലിയ വീടൊന്നുമല്ലേലും അത്യാവശ്യം മോഡേൺ ടൈപ്പ് വീടാണ് ജോണിന്റേത് പോരാത്തതിന് ഗ്രാസ് ഒക്കെ ഫിറ്റ് ചെയ്തു പൂക്കൾ കൊണ്ടു നിറഞ്ഞ മനോഹരമാക്കിയ ഒരു കുഞ്ഞു ഗാർഡനും.
വീട്ടിലേക്കെത്തിയ ജോൺ ഒരു സ്വിഫ്റ്റ് കാർ കിടക്കുന്നതു കണ്ടു. കാർ പോർച്ചിൽ കയറ്റി ഡോർ ബെല്ലടിച്ചു.
ട്രിങ്…..
ആനി കതകുതുറന്നു ഗ്രേ ബ്ലൂ കളറിലുള്ള ഷിഫോൺ സാരിയാണ് അവളുടെ വേഷം..
സാധാരണ കഴുത്തിലൂടെ കൈയ്യിട്ട് എത്തി തന്റെ പ്രിയതമന് ഒരു ഹോട് സ്മൂച്ച് കൊടുത്ത് വീട്ടിലേക്കാനയിക്കുന്ന ആനി അന്നാ പതിവ് തെറ്റിച്ചു.
എവിടെ അവള്?????
വീട്ടിലേക്ക് കയറിയപാടെ ജോൺ അവളോട് ചോദിച്ചു.”ഹാളിലിരിപ്പുണ്ട് ജ്യൂസ്
