Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോമോന്റെ ചേച്ചി

ആ ചേച്ചിയെ ഇനി അവരുടെ വീട്ടുകാർക്ക് വേണ്ടെന്ന്.. അത് പറഞ്ഞായിരുന്നു ഉമ്മറത്തു നിന്ന് കൊറച്ചു പേർ ഉച്ചത്തിൽ സംസാരിച്ചത്

പിന്നെ ആണ് അച്ഛൻ പറഞ്ഞത് എന്റെ മോൾ ആയി തന്നെ ഇവിടെ ഞാൻ വളർത്തിക്കോളാം..ചേട്ടന് കല്യാണപ്രായം ആകുമ്പോൾ അവരെ കെട്ടിച്ചോളാം എന്നൊക്കെ

“അപ്പൊ ആ ചേച്ചി ഇവിടെ ആണോ അമ്മേ ഇനി നിൽക്കാൻ പോണത്..?

അമ്മയോട് ഞാൻ ചോദിച്ചു.. അതിന് അമ്മ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. എന്റെ മുടി ഇളക്കികൊണ്ട് ചേച്ചിയുടെ പേര് എന്നോട് പറഞ്ഞു

“ദയ…. ദയ എന്നാ ആ ചേച്ചിയുടെ പേര്…. ഇനിതൊട്ട് ചേച്ചി ഇവിടെ ഒണ്ടാവും…”

അമ്മ എന്നോട് പറഞ്ഞു…. അന്ന് മുതൽ എനിക്ക് ഒരു ചേച്ചിയെ കിട്ടി.. പക്ഷെ ആകെ ഉണ്ടായിരുന്ന ഒരു ചേട്ടൻ പുറത്തായി

രണ്ട് പേരും ഒരുമിച്ചു നിന്നാൽ ശെരിയാവില്ല എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ ചേട്ടനെ കൊറച്ചു ദൂരെ മാറിയൊരു ഹോസ്റ്റലിൽ ചേർത്തു

അതായിരുന്നു അച്ഛൻ ചെയ്ത ഒരു തെറ്റ്…

ആദ്യമൊക്കെ ചേട്ടൻ മാസത്തിലൊരിക്കൽ വീട്ടിൽ വന്നു ചേച്ചിയെയും ഞങ്ങളേയുമൊക്കെ കാണുമായിരുന്നു

പിന്നെ പിന്നെ വരവ് കുറഞ്ഞു…ഇടക്ക് കോളേജിൽ ചെന്നപ്പോ അറ്റണ്ടൻസ് കുറവും പഠിപ്പിൽ ശ്രദ്ധയില്ലെന്നുമൊക്കെ ടീച്ചർമാർ പറഞ്ഞു

പക്ഷെ എനിക്ക് ചേട്ടൻ ഇല്ലാത്തത്തിന്റെ ഒരു കുറവും അനുഭവപ്പെട്ടില്ല… കാരണം ആ പോസ്റ്റിലേക്ക് പുതിയ ഒരാളെ എനിക്ക് കിട്ടിയിരുന്നു

ആദ്യമൊക്കെ കരഞ്ഞു വിഷമിച്ചു നടന്നിരുന്ന ദയേച്ചി മെല്ലെ മെല്ലെ വീട്ടുകാരുമായി കമ്പനിയായി

പിന്നെ എന്നോട് അടുത്തു.. ഒരു ചേച്ചിയുടെ സ്നേഹം ഞാൻ അന്ന് ആണ് അനുഭവിച്ചു തുടങ്ങിയത്

എനിക്ക് പ്ലസ് വൺ അഡ്മിഷൻ കിട്ടി വൈകാതെ തന്നെ.. ഒരു വർഷമായി പഠിപ്പ് നിർത്തിയിരുന്ന ചേച്ചിക്ക് അച്ഛൻ തന്നെ അടുത്തുള്ള ഒരു കോളേജിൽ അഡ്മിഷൻ വാങ്ങി കൊടുത്തു

പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ ചേച്ചി എന്നെ സഹായിച്ചു.. പകരം ആരുമില്ല എന്ന തോന്നൽ ഇല്ലാത്ത വിധം ഞാൻ ചേച്ചിയെ കൊണ്ട് നടന്നു

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം ടിവി കണ്ടുകൊണ്ടിരുന്ന എന്റെ അടുക്കൽ ചേച്ചി വന്നിരുന്നത്

ചേച്ചിയെ ശ്രദ്ധിക്കാതെ ഞാൻ ടിവിയിൽ മാത്രം നോക്കിക്കൊണ്ടിരിന്നപ്പോ സ്വാഭാവികമായും കുശുമ്പിന്റെ അസുഖമുള്ള ദയേച്ചി എന്റെ കയ്യിൽ കടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025