Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോസൂട്ടന്റെ വലിയ പ്രശ്നങ്ങൾ 2

“എടാ കോപ്പേ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് വളവു തിരിയുമ്പോ ബ്രേക്ക് ചവിട്ടണം എന്ന്. നിന്റെ വലത്തേ കാലു”

“നിന്ന് കഥാപ്രസംഗം നടത്താതെ പിടിയെടാ ഊംബാ .. മനുഷ്യൻ ഇവിടെ പ്രാണവേദന എടുക്കുമ്പോളാ തായോളിയുടെ ഡ്രൈവിംഗ് ക്ലാസ്”

“ആ അളിയാ നീരുണ്ടല്ലോ . ഒടിഞ്ഞെന്നു തോന്നുന്നു”

കാലിൽ നോക്കിയപ്പോ സംഭവം ശരിയാണ്. നല്ല വേദന. അവൻ പിടിച്ചെണീപ്പിച്ചപ്പോ കാലു താഴെ കുത്താൻ നോക്കി. “അമ്മേ! അളിയാ സത്യം. ഒടിഞ്ഞെന്നാ തോന്നുന്നേ. നീ എന്നെ അടുത്തുള്ള ക്ലിനിക്കിൽ ഒന്ന് കൊണ്ട് പോ”

ബൈക്കിനു കാര്യമായ പരിക്കൊന്നും പറ്റാത്തത് കൊണ്ട് മഹേഷ് വലിയ പ്രശ്നം ഉണ്ടാക്കിയില്ല. അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി. x  ray  എടുത്തപ്പോ പൊട്ടൽ ഉണ്ട്. ചെറിയാൻ ഡോക്ടറിന്റെ ഹോസ്പിറ്റൽ ആണ്. അങ്ങേര് വീട്ടിൽ അപ്പനെയും അമ്മയെയും ഒക്കെ നേരിട്ട് അറിയാവുന്ന ആളും.

“ജോസൂട്ടാ ഏകദേശം ഒരു 2 മാസത്തേക്കുള്ള പണി ആയല്ലോ. അവനവനു പറ്റുന്ന പണിക്കു പോയാൽ പോരെ? അതും ആനപ്പുറത്തു അണ്ണാൻ കേറുന്ന പോലെ ഇത്രെയും വലിയ വണ്ടിയിൽ തന്നെ വേണോ നിന്റെ ബൈക്ക് ഓടിച്ചു പടിക്കൽ” ചെറിയാൻ ഡോക്ടർ പരിചയമുള്ളതു കൊണ്ട് വാരുന്നതിനു ഒരു കുറവും കാണിച്ചില്ല.

“അത് പിന്നെ അങ്കിൾ പറ്റി  പോയി.  ഇനി എന്ത് ചെയ്യും?”

“ആ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. 6 ആഴ്ച ഇടണം. കാലു താഴെ കുത്തരുത്. വേദനക്കുള്ള മരുന്ന്  എഴുതിയിട്ടുണ്ട്. വാങ്ങിച്ചോണം”

“അങ്കിൾ കോളേജിൽ പോകാൻ പറ്റുവോ?”

“എന്റെ ജോസൂ നീ ആദ്യം വീട്ടിൽ പോ. രണ്ടാഴ്ച ഫുൾ റസ്റ്റ്. അത് കഴിഞ്ഞു ഒന്ന് കൂടി xray എടുക്കാം. പിന്നെ നോക്കാം”

“അങ്കിൾ ഒരു കാര്യം കൂടി. ബൈക്ക് ഓടിക്കാൻ പഠിച്ചു  വീണതാണെന്നു വീട്ടിൽ പറയരുത്. ഞാൻ വേറെ എന്തെങ്കിലും പറഞ്ഞോലാം”

“ഹഹ കൊള്ളാം. ഏതായാലും നീ പോ”.

കുഞ്ഞു നാൾ മുതൽ അപ്പനും അമ്മയും ബൈക്ക് ഓടിക്കാൻ വിലക്കിയിട്ടുണ്ടായിരുന്നു. കാരണം വേറൊന്നുമല്ല. അമ്മയുടെ ഇളയ അനിയൻ പണ്ടൊരു ബൈക്ക് അപകടത്തിൽ ആണ് മരിച്ചത്. കോളേജിൽ പഠിക്കുമ്പോ. അന്ന് തൊട്ടു അമ്മയ്ക്ക് ബൈക്ക് എന്ന് കേള്കുന്നതേ കലിയാണു. അതല്ലേ ഒരു വിധം എല്ലാ അവന്മാരും ബൈക്കിൽ വരുമ്പോളും ഞാൻ മാത്രം ബസ്. ബൈക്ക് മേടിക്കാൻ പല തവണ വീട്ടിൽ ഉടക്കുണ്ടാക്കിയിട്ടും അമ്മയുടെ പിടിവാശിക്കു മുന്നിൽ അടിയറവു പറഞ്ഞു അവസാനം കോളേജ് കഴിഞ്ഞു കാർ മേടിച്ചു തരാം എന്ന വാഗ്ദാനത്തിൽ വീണത്.

“അളിയാ ഒരു സഹായം ചെയ്യണം” തിരിച്ചു മഹേഷിന്റെ വണ്ടിയുടെ പുറകിൽ ഇരിക്കുമ്പോ ഞാൻ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025