Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി 2

പെട്ടന്ന് വട്സപ്പിൽ ഒരു unknown നമ്പറിൽ നിന്നും മെസ്സേജ് വന്നു. ഞാൻ തുറന്നു നോക്കിയപ്പോൾ ഡിപി കാണുന്നില്ല.

 

“ഹായ് …”

ഞാൻ റിപ്ലൈ ചെയ്യാൻ നിന്നില്ല.

 

ദേവൻ ആയിരിക്കുമോ ? എന്ന് തോന്നി, എന്റെ കാർഡ് അവൻ ടേബിളിൽ നിന്നും നോക്കുന്നത് കണ്ടതാണ് , പക്ഷെ നമ്പർ എടുക്കാനുള്ള സാധ്യത ഇല്ല.

 

തിരിച്ചു റിപ്ലൈ ചെയണോ ? എന്ന് ആലോചിച്ചു അറിയാത്ത നമ്പർ ആയതുകൊണ്ട് ഞാൻ ആ സാഹസത്തിനു മുതിർന്നില്ല. ഫോൺ നെറ്റ് ഓഫാക്കി ഞാൻ കിടന്നു.

 

രാവിലെ നല്ല തണുപ്പാണ് ഇവിടെ, എണീക്കാൻ സ്വല്പം 

താമസച്ചപ്പോൾ ലൈം ടീയുമായി സ്റ്റാഫ് വന്നു മുട്ടി വിളിച്ചു.

ഞാൻ അപ്പൊ കണ്ണുതുറന്നു എണീറ്റ് പുറത്തിറങ്ങി അത് വാങ്ങിവെച്ചു.

 

ബ്രഷ് ചെയ്തുകൊണ്ട് അത് കുടിച്ചു. ഷവറിൽ കുളിച്ചുകൊണ്ട് ഞാൻ റെഡി ആയി, ബ്രെക്ഫാസ്റ് റെസ്റ്റോറന്റിൽ ചെന്ന് കഴിച്ചു.

 

ഓഫീസിൽ ചെന്നപ്പോൾ ഞാൻ വീട്ടിലേക്ക് ഒന്ന് വിളിച്ചു.

സിസ്റ്റം ലോഗിൻ ചെയ്തു ജോലികാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു കൊണ്ടിരുന്നു.

 

10 മണി ആവാൻ ഇനി 10 മിനുട്ട് ഉള്ളു, ദേവനെ കാണുന്നില്ല, എന്തെ വരാത്തെ എന്ന് മനസ് ചോദിക്കുമ്പോ, എന്റെ ബുദ്ധി അതിനു മറുപടി കൊടുത്തു, നിന്റെയാരാണ് ? നിനക്കെന്താണ് പറ്റുന്നത് ? അടങ്ങിയൊതുങ്ങി ജോലി ചെയ്യ് പെണ്ണെ എന്ന് !

 

സമയം അരമണിക്കൂർ ആയിക്കാണും, ഞാൻ ഒരു ഗസ്റ്റിന്റെ കാര്യങ്ങളിൽ ചില നിർദേശങ്ങൾ കൊടുക്കാൻ പുറത്തിറങ്ങിയതാണ്.

 

അപ്പോൾ ദേവന്റെ കാർ റിസോർട്ടിലേക്ക് കയറി, അവന്റെ സാധനങ്ങളും പിന്നെ സാധാരണ ഉള്ളതിൽ വലിപ്പമുള്ള ഒരു പെട്ടിയും അവൻ കാറിന്റെ ഡിക്കിയിൽ നിന്നും പുറത്തെടുത്തുകൊണ്ട് സ്റ്റാഫിനോട് മുറിയിലേക്ക് എടുത്തു വെക്കാൻ പറയുന്നത് ഞാൻ ദൂരെ നിന്ന് കണ്ടു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025