Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയുടെ അനിയത്തി മാലിനി

“ശാലിനി താഴെ കടവിലേയ്ക്ക് പോയി”,

“അവൾ കിടന്നുറക്കമാണെന്നാണ് തോന്നുന്നത്”,

“വീട്ടിലെ കുറച്ച് പണി ചെയ്യാൻ കൂടി ഒന്ന്‌ ശാലിനിയോട് പറയണം”,

“അവളെ കെട്ടുന്നവന്റെ കാര്യം പോക്കാണ്”,

“പിണങ്ങിയാണെന്ന്‌ തോന്നുന്നു പിന്നാലേ വിട്ടോ”

എന്നിങ്ങിനെ ഞങ്ങൾ തമ്മിലുള്ള ബന്ധം ആ വീട്ടിൽ ആരെങ്കിലും അറിയുന്നതിന് മുമ്പേ മാലിനി അറിഞ്ഞതിനാൽ എന്നോട് കോളും കൊളുത്തും ചേർത്ത് മുകളിൽ വിവരിച്ചതു പോലെ സംസാരിച്ചിരുന്നു.

അതിൽ നിന്നെല്ലാം മാലിനിക്ക് ഞങ്ങൾ തമ്മിലുള്ള ബന്ധം താൽപ്പര്യമാണ് എന്ന്‌ എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ ഞങ്ങൾ പിണങ്ങുമ്പോൾ ഇടനിലക്കാരിയായി നിന്നിരുന്നതും മാലിനിയായിരുന്നു.

മാലിനിയെ ഞാൻ എന്റെ സഹോദരിയേപ്പോലെ കണ്ടു എന്നൊക്കെ പറഞ്ഞാൽ അത് ശുദ്ധ നുണയായിരിക്കും. എന്തെന്നാൽ ശാലിനിയുടെ അഭൗമസൗന്ദര്യമാകുന്ന വടവൃക്ഷത്തിന് മുകളിൽ പോലും പാറിപ്പറക്കുന്ന സ്വഭാവഗുണങ്ങളുടെ കളിപ്പട്ടമായിരുന്നു മാലിനി.

പലതുകൊണ്ടും മാലിനി ഒരു തികഞ്ഞ സുതാര്യ പുഷ്പമായിരുന്നു.

കാര്യങ്ങൾ ഇങ്ങിനൊക്കെ പോകവേ, ആ വീട്ടിലെ മല്ലുപിടിച്ച പണികൾക്കെല്ലാം മുന്നിട്ടിറങ്ങുക ഞാനും മാലിനിയുമായിരിക്കും. എന്റെ പ്രേമഭാജനം ആ സമയം മുഴുവൻ ഉറക്കമോ, പൈങ്കിളി വാരികകൾ വായനയോ, ടി.വി കാണലോ ഒക്കെയായി ബിസിയായിരിക്കും. അതിനാൽ തന്നെ ഞാനും മാലിനിയുമായി ഒരു ഹൃദയബന്ധം ഉടലെടുത്തിരുന്നു. ഒരിക്കലും അന്ന്‌ അത് മോശപ്പെട്ട എന്തെങ്കിലും രീതിയിൽ ഉള്ളതായിരുന്നില്ല. ഒരു ജേഷ്ടൻ ഇല്ലാത്തതിന്റെ കുറവ് മാലിനിക്ക് പതിയെ ഇല്ലാതായി എന്ന്‌ പറയാനേ കഴിയൂ ആ ബന്ധത്തെ.

പ്രേമിക്കുന്ന ശാലിനി എനിക്കായി കാപ്പി കൊണ്ടുവന്ന്‌ തരുന്നതും, ചോറുണ്ണാൻ വിളിക്കുന്നതും, കൂടെ എന്തെങ്കിലും ജോലിക്കിറങ്ങുന്നതും ഒരു ഔചത്യ കുറവുള്ളതിനാൽ ആ ഭാഗം അഭിനയിക്കേണ്ടിയിരുന്നത് മാലിനിയായിരുന്നു. അതിനാൽ തന്നെ മാലിനിയുമായി ഞാനും ഹൃദയം കൊണ്ട് അടുത്തു.

ശാലിനിയുടെ നിഷ്ടൂരമായ പെരുമാറ്റങ്ങൾക്ക് മുന്നിൽ മാലിനി ഒരു ആശ്വാസമായിരുന്നു. അതേ പെരുമാറ്റങ്ങളോട് മാലിനിക്ക് ഉണ്ടായിരുന്ന വെറുപ്പ് സഹതാപമായി എന്നോട് ഉണ്ടായിരുന്നു താനും.

ഇങ്ങിനൊക്കെ മുന്നോട്ട് പോകുമ്പോൾ പിണക്കങ്ങളും, അതിന്റെ വേദനയും എനിക്ക് പറയാൻ പലപ്പോഴും മാലിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ശാലിനി പിണങ്ങിയാൽ നമ്മൾ അത്രയും കാലവും നൽകിയ സ്നേഹത്തിന് പുല്ലു വില കൽപ്പിച്ച് പോകുക എന്നതാണ് രീതി. പട്ടിയുടെ വില പോലും നമ്മൾക്ക് നൽകില്ല.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025