Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2

വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ ഞാൻ മറ്റെന്തിനോ അടിമപ്പെട്ടു പോയിരുന്നു.

“എന്താടാ.. മോനെ നിനക്ക് പറ്റിയെ..” ചേച്ചി എന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു. ഞാൻ അവളുടെ മാറിലേക്ക് കിടന്ന് തേങ്ങി. അവളെന്നെ ചേർത്ത് പിടിച്ച് എന്റെ തോളിൽ തട്ടി.

“ഒന്നുല്ല… ചേച്ചിയില്ലേ… മോന്റെ എന്ത് കാര്യത്തിനും… ചേച്ചിയോട് പറ എന്താ മോന്റെ പ്രശ്നം…” ചേച്ചി എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. ചേച്ചിയുടെ മാറിൽ കിടന്ന് ഞാൻ തേങ്ങി. എത്ര നേരം അങ്ങനെ കിടന്നെന്ന് അറിയില്ല.
കണ്ണ് തുറന്നപ്പോൾ ഞാൻ ചേച്ചിയുടെ മടിയിൽ കിടക്കുകയാണ്. നെറ്റിയിൽ ഒരു തണുപ്പ് തോന്നുന്നു. ഞാൻ നെറ്റിയിൽ തടവി നോക്കി. ഒരു നനഞ്ഞ തുണി വെച്ചിരിക്കുന്നു. ഞാൻ എഴുന്നേറ്റു. ചുറ്റും നോക്കി. മുറിയിൽ തന്നെയാണ്.

“മോൻ കിടന്നോ… ” ചേച്ചി എന്നെ തലോടി കൊണ്ട് പറഞ്ഞു. ഞാൻ ആ നനഞ്ഞ തുണി കയ്യിലെടുത്ത് ചേച്ചിയെ സംശയത്തോടെ നോക്കി.

“നല്ല പനിയുണ്ടായിരുന്നു നിനക്ക്… അത് കൊണ്ട് വെച്ചതാ…” ഞാൻ അത്ഭുതപ്പെട്ടു. ചേച്ചി തുണി വെച്ചതോ മടിയിലേക്ക് കിടത്തിയതോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. അത്രയും നേരം സംഭവിച്ചതൊന്നും എന്റെ ഓർമ്മയിലുമില്ല. ഞാൻ വാതിലിലേക്ക് നോക്കി. അത് അടഞ്ഞ് തന്നെ കിടക്കുകയായിരുന്നു.

“അമ്മേനെ അറിയിച്ചിട്ടില്ല…” ഞാൻ വാതിലിലേക്ക് നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു, ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാനും ഒന്ന് ചിരിക്കാൻ ശ്രമിച്ചു നടന്നില്ല. ഞാൻ തലയിണയിലേക്ക് കിടന്നു. ചേച്ചി എന്റെ അടുത്ത് കിടന്ന് എന്നെ ചുറ്റി പിടിച്ചു. ചേച്ചി പിന്നീട് ഒന്നും മിണ്ടിയില്ല. എന്നെ ചുറ്റിപിടിച്ച കൈ എന്റെ പുറത്ത് താളം പിടിക്കുന്നുണ്ട്. ഒരേ തലയിണയിൽ തലവെച്ചത് കൊണ്ട് ചേച്ചിയുടെ ചുടു നിശ്വാസം എന്റെ കവിളിൽ തട്ടുന്നുണ്ട്.

“അഭീ….” കുറെ നേരത്തിന് ശേഷം ചേച്ചി എന്നെ വിളിച്ചു.

“മ്മ്…” ഞാൻ ഒന്ന്. മൂളി മനസ്സ് ഒന്ന് ശാന്തമായത് പോലെ എനിക്ക് തോന്നിയിരുന്നു.

“ആരാ… മോനെ ഈ ദിവ്യ…” ഞെട്ടി തിരിഞ്ഞ് ഞാൻ ചേച്ചിയെ നോക്കി. അകെ തളർന്ന് പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഈ പെണ്ണുങ്ങൾ എങ്ങനെയാണ് എന്റെ മനസ്സിലേക്ക് കയറുന്നത്. ചേച്ചി എന്നെ തന്നെ നോക്കി നിൽക്കുകയാണ്. എന്റെ ഉച്ഛ്വാസ നിശ്വാസങ്ങളുടെ വേഗത കൂടിയിരുന്നു. ചേച്ചി എന്നെ മിഴിച്ച് നോക്കുകയായിരുന്നു. എന്താണ് ആമുഖത്തെ ഭാവം എന്ന് എനിക്ക് മനസ്സിലായില്ല.

“നീ പിറുപിറുക്കുന്നുണ്ടായിരുന്നു.. ദിവ്യ.. ദിവ്യാന്ന്..” ചേച്ചി മലർന്ന് കിടന്നു കൊണ്ട് പറഞ്ഞു. വീണ്ടും കുറെ നേരത്തെ മൗനം.

“മോനെ… എന്ത് പ്രശനമാണെങ്കിലും നിനക്ക് എന്നോട് പറയാം… ചേച്ചി കൂടെ ഉണ്ടാവും… പിന്നെ ചേച്ചി നിർബന്ധിക്കില്ല.. മോൻ പറയണമെന്ന് തോന്നുമ്പോ പറഞ്ഞാൽ മതി… ഇപ്പൊ മോൻ ഉറങ്ങിക്കോ…ഒന്നും ആലോചിക്കണ്ട…” കലങ്ങി മറിഞ്ഞ എന്റെ ഹൃദയത്തിലേക്ക് ആ വാക്കുകൾ ഒരു തണുപ്പ് കോരിയിട്ടു. ഞാൻ കണ്ണുകളടച്ചു. എന്നെ ഉറക്കം തൊട്ടില്ല. ദിവ്യയും ചേച്ചിയും എന്റെ ചിന്തകളിൽ ഒരു ഭാരം പോലെ കയറിയിരിക്കുന്നു. രണ്ടു പേരും രണ്ടു ദിശയിലേക്ക് എന്നെ വലിക്കുന്നു. ചവച്ചരച്ച ച്യുയിങ്ങം പോലെ ഞാൻ വലിഞ്ഞ് വലിഞ്ഞ് ഇല്ലാതാവുന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025