Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തിക ടീച്ചർ

ഞാനും ഒത്തിരി നാളായിരുന്നു ട്രെയിനിലൊക്കെ യാത്ര ചെയ്തിട്ട്, മാത്രമല്ല വൈശുവിനും ഓർമയിലാദ്യത്തെ ട്രെയിൻ യാത്രയായിരുന്നു. എല്ലാരുമൊന്നിച്ചുള്ള യാത്ര. ഞാനും കാർത്തുവും നേർക്കു നേരെയായിരുന്നു ഇരുന്നത്. വൈശു കാർത്തുവിന്റെ തോളിൽ ചാഞ്ഞു മയങ്ങിയിരുന്നു. ജനാലയിലൂടെ ഒഴുകിവരുന്ന കാറ്റ് കാർത്തുവിന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു.

6 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളവിടെത്തുമ്പോ ഏകദേശം രാത്രി 9 ആയിരുന്നു. സ്റ്റേഷനിൽ നിന്നും അച്ഛന്റെയൊരു സുഹൃത്തു കാറുമായി വന്നു. ഞങ്ങളെ ഹോട്ടലിലേക്ക് എത്തിച്ചു. അത്യവശ്യം വൃത്തിയും സൗകര്യവുമുള്ള ഹോട്ടൽ ആണെന് തോന്നി. രണ്ടു മുറിയായിരുന്നു ബുക്ക് ചെയ്തിരുന്നത്. വൈശു യാത്ര ക്ഷീണം കാരണം അവിടെയെത്തുമ്പോഴേ പാതി മയങ്ങിയിരുന്നു. മുറിയിൽ തന്നെ അത്താഴവും വരുത്തിച്ചുകൊണ്ട് ഞാനും അച്ഛനും ഒരു മുറിയിൽ കിടക്കുമ്പോ പെണ്ണുങ്ങൾ സെറ്റ് എല്ലാം ഒരേ മുറിയിലായിരുന്നു.

മീനാക്ഷി ക്ഷേത്രം ഞാനാദ്യമായിട്ടായിരുന്നു കാണുന്നത്, പുലരുമ്പോ അമ്പലത്തിൽ നിന്നുള്ള പാട്ടും ഒപ്പം നേരിയ തണുപ്പും പ്രത്യേക അനുഭവമായിരുന്നു. ജനലിലൂടെ നോക്കുമ്പോ നഗരം മുഴുവനും ഉണർന്നു തുടങ്ങുന്നത് കാണാനായി. കുറെ അമ്പലങ്ങൾ ചുറ്റും കാണാനുണ്ട്. എങ്കിലും മീനാക്ഷി അമ്മൻ കോവിൽ പ്രത്യേകമായി കാണാൻ കഴിയുന്നുണ്ട്. അച്ഛനും എണീറ്റുകൊണ്ട് എന്നോട് അവരോടു എണീറ്റ് കുളിച്ചു റെഡിയാവാൻ പറഞ്ഞു.

വൈശു കാർത്തുവിനെ കെട്ടിപിടിച്ചുകൊണ്ട് കട്ടിലിന്റെ നടുവിൽ കിടക്കുന്നു. അമ്മ എണീറ്റ് വാതിൽ തുറന്നതും ഞാൻ കണ്ടു. കാർത്തുവിന്റെ കാലിൽ കൊലുസ് പുതപ്പിന്റെ വെളിയിലൂടെ കാണാൻ കഴിയുമായിരുന്നു. ഞാൻ മുത്തി ചുവപ്പിച്ച എന്റെ പ്രിയപ്പെട്ട റോസ് നിറമാർന്ന പാദങ്ങൾ! കട്ടിലിൽ ഇരുന്നുകൊണ്ട് ആരുമറിയാതെ കാല്പാദങ്ങളിൽ ഒന്ന് തൊടാനും ഞാൻ മറന്നില്ല.

കാർത്തു കണ്ണ് തുറന്നതും എന്നെ കണ്ടു. “ഉറങ്ങിയോ?” ഞാനവളോട് ചോദിച്ചു. അമ്മയടച്ചുള്ളതുകൊണ്ട് ഞങ്ങളുടെ ഉള്ളിലെ പ്രണയതീ ഒരല്പം ഉറഞ്ഞു പോയിരുന്നു.

എല്ലാരും ആദ്യമൊരു തമിഴ് സ്റ്റൈൽ കോഫീ കുടിച്ചു കൊണ്ട് കുളിച്ചു ഫ്രഷ് ആകാൻ ആരംഭിച്ചു. അവിടെ നിന്ന് ചൂട് മസാലദോശയും കഴിച്ചു കൊണ്ട് ഏതാണ്ട് 8 മണിയോട് ഞങ്ങൾ അമ്പലത്തിൽ കയറി. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. നടക്കാനും കുറെയുണ്ടല്ലോ. 11 മണിയായി അവിടെനിന്നുമിറങ്ങാൻ. അവിടെ നിന്നും തിരുമല നായ്ക്കർ മഹാളിലേക്കും ഞങ്ങൾ ഒന്നിച്ചു നടന്നു. അവിടെ നിന്നും അച്ഛന്റ്റെ സുഹൃത്തു ഞങ്ങളുടെ കുറച്ചു ഫോട്ടോസും എടുത്തു തന്നു. അച്ഛനും അമ്മയും ഒന്നു മാറിയപ്പോൾ ഞാനും കാർത്തുവും ചേർന്ന് നിന്നുകൊണ്ട് ഒരു ഫോട്ടോ കൂടെ എടുത്തു. അച്ഛന്റ്റെ സുഹൃത്തിന്റെ ചെറിയ ഡൌട്ട് ഉണ്ടായിരുന്നത് കൊണ്ട് എടുത്ത ശേഷം എന്നെ കാണിക്കുമ്പോ ഒന്ന് കണ്ണിറുക്കി. ഞാനാകെ വല്ലാതെയായി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025