അലക്സ് : എടാ, മധു ഇപ്പോൾ എവിടെ ആട
റുബൻ : അത് ആരാടാ?
അലക്സ് : എടാ…. എന്റെ കൂടെ പണ്ട് ഒണ്ടായിരുന്നെ…. ഓർമ ഇല്ലേ
റുബൻ: ഓ അവളോ… അപ്പൊ നീ ഒന്നുമില്ല അറിഞ്ഞില്ലേ
അലക്സ് : എന്താടാ, എന്ത് പറ്റി?
റുബൻ : അവൾ നാട്ടിൽ പഠിക്കാൻ പോയി. ഞങ്ങൾ 5il പഠിക്കുമ്പോൾ ആയിരുന്നു
അലെക്സിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. പക്ഷെ അവൻ പിടിച്ചു നിന്നു.
അലക്സ് : അതെന്നാടാ അവൾ നാട്ടിൽ പോയെ.?
റുബൻ : എടാ… അവളുടെ അമ്മ മരിച്ചു പോയി.
അലക്സ് : എന്ത്… ജെസ്സിയമ്മ മരിച്ചെന്നോ.. എങ്ങനെ.
റുബൻ : അതൊന്നും എനിക്ക് അറിയില്ലെടാ
അലക്സ്‌നു ശരീരം ആകെ തളരുന്നേ പോലെ തോന്നി. അവൻ ഒരിക്കലും കേക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ആയിരുന്നു അത്. മധു നാട്ടിൽ പോയി എന്നതിനെ കാൾ അവനെ തളർത്തിയത് ജെസ്സിയമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നുള്ള കാര്യം ആണ്. കാരണം അവൻ വെറുതെ പേരിന് മാത്രം അല്ല ജെസിയമ്മ എന്ന് വിളിച്ചിരുന്നെ. അവൻ അവരെ ഒരുപാട് അമ്മയായി തന്നെ ആണ് സ്നേഹിച്ചത്. അങ്ങനെ ഒരാൾ ഇപ്പോൾ ഇല്ല എന്ന് അറിഞ്ഞപ്പോൾ അത് അവൻ താങ്ങാൻ ആയില്ല.
സ്കൂളിൽ വെച്ച് അവൻ കണ്ട്രോൾ ചെയ്തെങ്കിലും വീട്ടിൽ എത്തിയപ്പോൾ അവൻ കരഞ്ഞു… കരഞ്ഞു എന്ന് പറഞ്ഞാൽ പോരാ… പൊട്ടി കരഞ്ഞു. അവസാനം അവൻ അത് വിടാൻ ശ്രെമിച്ചു എങ്കിലും അത് എളുപ്പം അല്ലായിരുന്നു.
