Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥയ്ക്കു പിന്നിൽ … !!

നമ്പൂതിരി സാറിന്റെ വാക്കു കേട്ട് ഞാൻ നന്നായി ഒന്ന് ചൂളി.

ഇടത് കൈ കൊണ്ട് നരച്ച താടി വീണ്ടും തലോടിക്കൊണ്ട് അൽപ നേരം ചിന്തയിൽ ഇരുന്ന ശേഷം മാഷ് പറഞ്ഞു …

“ഉദ്ധരിക്കാത്ത ലിംഗത്തിൽ നിന്നും ഉദ്ധരിക്കാത്ത മനസ്സിൽ നിന്നും നല്ല സൃഷ്ടികൾ പിറക്കുകയില്ല .. മനസ്സ് ഉദ്ധരിക്കുന്നത് എപ്പോഴാണ് , നാം ഒരുപാട് വായന അനുഭവങ്ങൾ നേടുമ്പോൾ .. “

സാറിന്റെ വാക്കുകൾക്ക് കാതോർത്തു ഞാനും പ്രശാന്ത് ഏട്ടനും ഇരിക്കുകയാണ് .. സാറ് തുടർന്നു ,

“വീണ അനുഭവിച്ച പേറ്റു നോവിന്റെ പരിണിത ഫലമാണ് ഈ രണ്ടു കുട്ടികൾ , അതുപോലെതന്നെയാണ് സർഗ്ഗ വേദനയും .. വീണ ഒരു നല്ല മലയാളം അധ്യാപിക ആകണമെങ്കിൽ പേറ്റു നോവിനേക്കാൾ വലുതായി സർഗ്ഗ വേദന അനുഭവിക്കണം ..”

സാറ് പറയുന്ന കാര്യങ്ങൾ അത്രയ്ക്കങ്ങട് വ്യക്തമായി എനിക്ക് മനസ്സിലാക്കി എടുക്കുവാൻ

സാധിക്കുന്നില്ല.

‘ഉവ്വ് ഉവ്വ് സാർ ഇതു വരെ പറഞ്ഞതൊക്കെ വളരെ ശരിയാണ് എന്ന ഒരു ഭാവം മുഖത്ത് വരുത്തി വിനയത്തോടെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് ‘

“സാറിന് അദ്ധ്യാപക വൃത്തി എന്നു പറയുന്നത് ഒരു തൊഴിൽ മാത്രമല്ല ഒരു ജീവിത ചര്യ തന്നെയാണ് എന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എനിക്ക് മനസ്സിലായി, അങ്ങയെ പോലെയുള്ള ഒരാളുടെ മുന്നിൽ ഇത്തരത്തിലൊരു ആവശ്യവുമായി ഞാൻ വന്നത് തന്നെ തെറ്റാണ് .. ഞങ്ങളുടെ അവിവേകത്തിന് സാറ്  മാപ്പ് തരണം “

വിനയം നിറഞ്ഞ ഭാഷയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു.

“വിആർഎസ് എന്നു പറയുന്നത് എനിക്ക് മേടിക്കുവാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല .. പൈസക്ക് ആകട്ടെ ഒരുപാട് അത്യാവശ്യമുള്ള ഒരു സാഹചര്യവുമാണ് . പക്ഷേ ഞാനിപ്പോൾ വിആർഎസ് മേടിച്ചു കൊണ്ട് എൻറെ അധ്യാപക ജീവിതം അവസാനിപ്പിച്ചാൽ അത് ആ മാനേജരോട്  തോൽക്കുന്നതിന് സമമാണ് … പിന്നെ എന്നെ വിശ്വസിക്കുന്ന എൻറെ ശിഷ്യ  ഗണങ്ങളോടും “

ഇടത് കൈ വിരൽ കൊണ്ട് ആ നരച്ച താടി ഉഴിഞ്ഞ് തറയിലേക്ക് അൽപ നേരം നോക്കിയിരുന്നിട്ട്‌ പ്രശാന്ത്

എട്ടനോടു ആയി സാറ് പറഞ്ഞു ,

“ഞാനിനി പറയുവാൻ പോകുന്ന കാര്യങ്ങൾ ഒരു അധ്യാപകന്റെ അന്തസ്സിന് ചേർന്നതായിരിക്കണമെന്നില്ല .. പക്ഷേ “

ഉമ്മറക്കോലായിൽ നമ്പൂതിരി സാറിനോട് ചേർന്നിരുന്നു കൊണ്ട് അദ്ദേഹത്തിൻറെ തോളിൽ കൈ വെച്ചു കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു ,

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025