Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 6

 

” ആരു, നീ എന്താ ഇങ്ങനെ. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, ഇപ്പൊ നിങ്ങൾ രണ്ടും ഭാര്യാഭർത്താക്കന്മാർ ആണ്. എല്ലാം മറന്നു രണ്ടുപേർകും ഒരുമിച്ച് ജീവിച്ചു കൂടെ?? ” ഐഷു.

 

” അത് ഞാൻ മാത്രം വിചാരിച്ച പോരല്ലോ. അയാൾക്ക് കൂടി തോന്നണ്ടേ. പുള്ളിക്ക് എന്നോട് പകയാണ് ഒടുങ്ങാത്ത പക. ”

 

” അതൊക്കെ മാറും. നിന്നെ കെട്ടിപിടിച്ചു ഉമ്മവെക്കാൻ തോന്നുന്ന കാര്യം ആണല്ലോ നീ അജേട്ടനോട് ചെയ്ത്. അപ്പൊ പിന്നെ നിന്നോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം, അതൊക്കെ മാറും, അല്ലേൽ മാറ്റി എടുക്കണം.”

 

” അതേ സത്യം ആണ് ഞാൻ ചെയ്ത് തെറ്റ് തന്നെ ആണ്‌. നിന്നോട് എത്ര തവണ പറഞ്ഞതാ മനപ്പൂർവ്വം അല്ല. അവൻ ആ വിജയ് അവൻ ഇങ്ങനെ ഒരുത്തൻ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആനിയെ വീഡിയോ കാണിച്ചു ബ്ലാക്ക്മെയിൽ ചെയ്തു റേപ്പ് ചെയ്യാൻ നോക്കി ഇങ്ങനെ ഒരു കഥ ആണ് വിജയ് അയാൾക്ക് എതിരെ പറഞ്ഞത് എങ്കിൽ ഞാൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു.
അയാൾ അങ്ങനെ ഒരു character അല്ലന്ന് എനിക്ക് അറിയാം. ആയിരുന്നേൽ ഞാൻ എന്നെ പിച്ചി ചീന്തപ്പെട്ടെനെ. അന്ന് എന്നെ തട്ടിക്കൊണ്ടുപോയപ്പോഴേ പുള്ളിക് അത് സാധിക്കും ആയിരുന്നു.

 

 

ക്യാമ്പിൽ എനിക്ക് വെച്ച ട്രാപ്പിൽ ആനി കുടുങ്ങി, ആ വീഡിയോ ഉപയോഗിച്ച് ആനിയെ ബ്ലാക്ക് മെയിൽ ചെയ്തു അവളെ കൊണ്ട് എനിക്ക് വേണ്ടി മറ്റൊരു കെണി ഉണ്ടാക്കാൻ ശ്രമിചു. എന്നാണ് വിജയ് എന്നോട് പറഞ്ഞ കഥ. പക തോന്നിയാൽ അയാളെ നശിപ്പിക്കാൻ ഏത് അറ്റം വരെയും അയാൾ പോകും, അത് എനിക്ക് നേരിൽ അറിയാം അതോണ്ടാ ഞാൻ അവൻ പറഞ്ഞത് ഒക്കെ വിശ്വസിച്ചത്. അവിടെ നിന്ന് ആനിയെ സമാധാനിപ്പിക്കാൻ ചെന്നപ്പോ കണ്ടത് ചോരയിൽ കുളിച് കിടക്കുന്ന ആനിയെ. ഒരുതരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ ആനിക്ക് ഈ ഗതി വരാൻ ഞാനും ഒരു കാരണം ആണല്ലോ, എനിക്ക് പകരം പെട്ടു പോയത് ആണല്ലോ അവൾ എന്നൊക്കെ ഓർത്തപ്പോൾ എനിക്ക് ഭ്രാന്ത് പിടിച്ചു. പുള്ളിയോട് അടങ്ങാത്ത കലി തോന്നി. ഒരിക്കലും ചെയ്ത തെറ്റിൽ നിന്ന് അയാൾ രെക്ഷപെടരുത് എന്ന് തോന്നി അതാ ഞാൻ സാക്ഷി പറഞ്ഞത്. ” ഞാൻ അത് പറഞ്ഞപ്പോ സമാധാനിപ്പിക്കാൻ എന്നോണം ഐഷു എന്റെ ഷോൾഡറിൽ തട്ടി.

 

 

” ചെയ്തത് തെറ്റ് തന്നെയാണ്. എന്നും പറഞ്ഞു ജീവിതകാലം മുഴുവൻ എന്നെ വെറുക്കുന്ന ഒരു മനുഷ്യന്റെ കൽക്കെഴിൽ കിടക്കാൻ ഒന്നും എനിക്ക് ഉദ്ദേശം ഇല്ല. ഞാൻ ചിലത് ഒക്കെ തീരുമാനിച്ചിട്ടുണ്ട്. ആദ്യം എന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യണം ഒരു ജോലി നേടണം അതിന്റ ഇടക്ക് എന്റെ വീടിന്റെ ആധാരം കൈക്കൽ ആക്കണം പിന്നെ ഞാൻ ഈ നശിച്ച താലി, ഈ കടുംകെട്ട് എന്നന്നേക്കും ആയി പൊട്ടിച്ച് എറിയും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. ”

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025