Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 9

ഒരാഴ്ച കൂടി കഴിഞ്ഞതോടെ എനിക്ക് നടക്കാം എന്ന കണ്ടിഷൻ ആയി. ഞാൻ താഴെ ഒക്കെ ഇറങ്ങി, ഏക്കർ കണക്കിന് തൊടിയും സ്ഥലങ്ങളും  ഒക്കെ ഉണ്ട്. സുധി എനിക്ക് സ്ഥലങ്ങൾ ഒക്കെ കാണിച്ചു തന്നു. അവിടെ തറവാടിന്റെ കോണിൽ ഒരു സ്ഥലം ഉണ്ട്. കളരി. സുധിയുടെ മുത്തശ്ശൻ കളരി ആശാൻ ആണ്. ഞാൻ അവരുടെ പ്രാക്ടീസ് ഒക്കെ കാണാൻ തുടങ്ങി. കണ്ണൻ ആണ് മുത്തശ്ശന്റെ പ്രധാന ശിഷ്യൻ. ഞാൻ അവരും ഒക്കെ ആയി നല്ല കമ്പനി ആയി. അതി രാവിലെ എഴുന്നേൽക്കും, കളരിയിൽ പോയി അവരുടെ പ്രാക്ടീസ് കാണും, പിന്നെ അവരുടെ കൂടെ കുളക്കടവിലും മറ്റും ഇരുന്ന് ഓരോന്ന് ഒക്കെ പറഞ് ഇരിക്കും, അപ്പോഴേക്കും സുധി എഴുന്നേറ്റു വരും. പിന്നെ അവനുമായി എന്തെങ്കിലും പരുപാടി ഒക്കെ ആയി തൊടിയിൽ നടക്കും ആ സമയം ദർശു വരും എന്തേലും കാര്യം കണ്ട് പിടിച്ചു ചൂട് ആവും, മരുന്ന് കഴിക്കാനും മറ്റും ആയി വിളിച്ചോണ്ട് പോവും അതാണ് കുറച്ച് ആയി എന്റെ ദിനചര്യ.

” ഡാ എഴുന്നേറ്റെ ” ഉച്ച മയക്കത്തിൽ ആയിരുന്ന എന്നെ സുധി വിളിച് എഴുന്നേൽപ്പിച്ചു. ഞാൻ നോക്കുമ്പോൾ ആൾ പുതിയ മുണ്ടും ഷർട്ടും ഒക്കെ ഇട്ട് നിൽക്കുകയാണ്.

 

” എന്താടാ ” ഞാൻ ചോദിച്ചു.

” നീ ഇത് ഇട്ട് റെഡിയാകു ” അവൻ ഒരു വെള്ളമുണ്ട് എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു.

 

” ന്തിനാ?? ”

 

” ഇവിടത്തെ അമ്പലത്തിൽ കൊടിയേറ്റം ആണ്, നീ ഞങ്ങളുടെ നാട് ഒന്നും കണ്ടിട്ടില്ലല്ലോ നമുക്ക് പോവാം ” അവൻ പറഞ്ഞു.

 

” ഡാ എനിക്ക് അമ്പലത്തിൽ പോവാൻ പറ്റില്ല, പെലയാ. എന്റെ അമ്മ മരിച്ചിട്ട് 40 ദിവസം ആയിട്ടില്ല ” ഞാൻ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് ഞെട്ടി.

 

” എന്നിട്ട് നീ അത് എന്നോട് പറഞ്ഞില്ലല്ലോ?? നീ ചെയ്യണ്ട ചടങ്ങുകൾ ഒക്കെ ഇല്ലേ?? ” അവൻ അത്ഭുതം കൂറി.

” അത്… സോറി ഡാ. അവർ എനിക്ക് ജന്മം കൊണ്ട് മാത്രം ആണ് അമ്മ, കർമം കൊണ്ട് ആ സ്ത്രീ എന്റെ ആരുമല്ല. അവരെ കുറച്ചു പറയുന്ന പോയിട്ട് ആലോചിക്കുന്ന പോലും എനിക്ക് ഇഷ്ടം അല്ല. അതോണ്ടാ നിന്നോട് പറയാതിരുന്നത്. ” ഞാൻ അത് പറഞ്ഞപ്പോൾ അവൻ ഒന്നും പറഞ്ഞില്ല.  മൗനം പാലിച്ചു.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025