Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 9

” അങ്ങനെ ഇപ്പൊ ഡിസ്ചാർജ് തരാൻ ഒന്നും പറ്റില്ല. ഒരു നാലാഴ്‌ച എങ്കിലും ഇവിടെ കിടക്കണം. ” അവൾ ആണ് മറുപടി കൊടുത്തത്. എനിക്ക് അത് പിടിച്ചില്ല.

” എനിക്ക് എപ്പോ ഡിസ്ചാർജ് തരണം എന്ന് പറയേണ്ടത് ഡോക്ടർ അല്ലേ??  നീ അല്ലാലോ?? ” ഞാൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.

 

” ഈ കാര്യം ഞാനാ തീരുമാനിക്കുന്നെ. ഞാൻ പറയുന്നതിന് അപ്പുറം ഡോക്ടർ പോലും ഒരു വാക്ക് പറയൂല്ല. ” അവൾ.

 

” അതെന്താ, ഈ ഹോസ്പിറ്റൽ നിന്റെ വക ആണോ?? ”

 

” Yup, ഇത് എന്റെ തറവാട്ട് സ്വത്ത്‌ ആണ്. ദേവമഠത്തിൽ ഹോസ്പിറ്റൽസ്. ദേവമഠം ഞങ്ങളുടെ തറവാട് ആണ് ” ഇത്തിരി പോസ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു. അന്നേരം ഞാൻ സത്യം ആണോ എന്ന് ചോദിക്കും പോലെ ഡോക്ടറിനെ നോക്കി. അതേ എന്ന ഭാവത്തിൽ ഡോക്ടർ കണ്ണുകൾ അടച്ചു കാണിച്ചു. ഞാൻ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ടും കാര്യം ഇല്ലാല്ലോ. പെട്ടന്ന് അവൾക്ക് ഒരു കാൾ വന്നു. അവൾ അത് എടുത്തു.

 

” ഹാ ഏട്ടാ, വന്നോ. ഞങ്ങൾ vip റൂമിന്റെ അവിടാ…. ” അവൾ ഫോൺ എടുത്തു.

 

” ഒരു മിനിറ്റേ, ഞാൻ ഇപ്പൊ വരാ…… ” അവൾ ഫോൺ ചെവിയിൽ നിന്ന് എടുത്തു പൊത്തി പിടിച്ചിട്ട് എന്നോട് പറഞ്ഞു.

 

” ഒരുമിനിറ്റ് കൊണ്ട് വന്നില്ലേലും വിരോധം ഇല്ല ” ഞാൻ അത് പറഞ്ഞപ്പോൾ എന്നെ കലിപ്പിച്ച് ഒന്ന് നോക്കിട്ട്, കിറി ഒന്ന് കോടി കാണിച്ചിട്ട് അവൾ പുറത്തേക്ക് പോയി. ഇത് കണ്ട് ഡോക്ടർ ചിരിച്ചു.

 

” സുദർശന മാം, ഇങ്ങനെ ചിരിച്ചു കളിച്ചു  സംസാരിച്ചു കണ്ടേക്കുന്നത് ആകെ സുധി സർ നോട്‌  മാത്രം ആണ്. നിങ്ങൾ  രണ്ടുപേരും നല്ല കമ്പനി ആണോ?? ” ഡോക്ടറിന്റെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് ചോദിച്ചു.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025