നീലു : നിനക്ക് എവിടേലും പോവുമ്പോ പറഞ്ഞിട്ട് പൊക്കൂടെ ജിഷ്ണു. ഫോൺ വിളിച്ചാലും എടുക്കില്ല.
ജിഷ്ണു : സൈലന്റ് ആയിരുന്നു.
കൂട്ടുകാരി : ഞാൻ ഇറങ്ങാൻ നോക്കുവായിരുന്നു. എന്തായാലും ചേട്ടൻ വന്ന സ്ഥിതിക്ക് ഞങ്ങടെ കുറച്ചു ഫോട്ടോസ് എടുത്ത് താ.
ലിച്ചു : പിന്നേ. ഇവിടെ ഫോട്ടോസ് എടുക്കാൻ അറിയാവുന്ന വേറാരും ഇല്ലാത്തപോലെ.
അവൾ ജിഷ്ണുവിനെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.
ജിഷ്ണു ഒന്നും മിണ്ടാതെ റൂമിലേക്ക് കയറാനായി തിരിഞ്ഞു. ലിച്ചുവിന്റെ മുഖത്തു നോക്കാൻ പറ്റുന്നില്ല…
കൂട്ടുകാരി : ചേട്ടാ ഫോട്ടോ..
ജിഷ്ണു : ഫോണിൽ ചാർജില്ല.
കൂട്ടുകാരി : ധാ ഇതിൽ എടുത്തോ..
ലിച്ചുവിന്റെ ഫോൺ എടുത്തു ജിഷ്ണുവിന് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.
അവൻ ഫോൺ വാങ്ങി അവളോട് രണ്ട് പേരോടും പോസ് ചെയ്യാൻ പറഞ്ഞു.
കൂട്ടുകാരി : ഒന്ന് ചിരിച്ചോണ്ട് നിൽക്കെടി. സ്റ്റാറ്റസ് ഇടാനാണ്.
ലിച്ചു : ഓഹ്..
ഫോട്ടോ എടുക്കുന്ന ജിഷ്ണുവിനെ പുച്ഛത്തോടെ നോക്കികൊണ്ട് ലിച്ചു നിന്നു.
ജിഷ്ണു : ഹാ മതി. കുറച്ചെണ്ണം എടുത്തിട്ടുണ്ട്.
കൂട്ടുകാരി : എന്നാ ഞാൻ ഇറങ്ങുവാ. നീ എന്നെ സ്കൂട്ടിയിൽ കവല വരെ ഇറക്കിത്താടി.
ലിച്ചു : ഞാനും സ്കൂട്ടി ഇവിടുന്ന് ഇറക്കാൻ കാരണം നോക്കുവായിരുന്നു. അമ്മേ ഞാൻ ഇവളെ കൊണ്ടുവിട്ട് വരാം.
നീലു : പെട്ടെന്ന് വരണം. പയ്യെ പോണം. പിന്നെ കവല കഴിഞ്ഞു പോവരുത്.
ലിച്ചു : ഞാൻ ലൈസൻസ് എടുത്തിട്ട് 3 വർഷം ആയി. നാണം കെടുത്താതെ പുന്നാര അമ്മേ..
