” എന്താ പെണ്ണേ… നിന്റെ അണ്ണൻ വീരപ്പന് പഠിക്കുവാന്നോ…? ”
” എന്തൊരു ബോറാ… നിനക്കൊന്ന് പറഞ്ഞൂടെ…? ”
” ആ തുമ്പെങ്കിലും ഒന്ന് വെട്ടി കളയാൻ പറ പെണ്ണേ.. ”
കുത്തുവാക്കും കളിയാക്കലും കേട്ട് എനിക്ക് മതിയായി..
ഒരു നാൾ രാത്രി ഉണ്ണാൻ ഇരുന്നപ്പോൾ ഞാൻ മീശക്കാര്യം എടുത്തിട്ടു…
” അണ്ണന്റെ മീശ കണ്ടിട്ട് പേടിയാവുന്നു… ഇബ്ലീസിനെ പോലെ…. നല്ല സ്റ്റൈലൻ മീശ വച്ച് നടക്കരുതോ..? ”
ഞാൻ ചുണ്ട് കോട്ടി…
” എന്താടി… അവന്റെ മീശക്ക് ഒരു കുഴപ്പം…? അതുള്ളപ്പോൾ നല്ല എടുപ്പും പൗരുഷവുമാ… അച്ഛന്റെ കൂട്ട് പഴുതാര മീശയാവും പെണ്ണിന് ഇഷ്ടം… അതിയാനെ ഞാൻ കളിയാക്കുവായിരുന്നു… പാവം..!”
മമ്മിയുടെ ശക്തമായ പിന്തുണ ലഭിച്ചപ്പോൾ അണ്ണൻ പുറം കൈ കൊണ്ട് മീശ ഒതുക്കി മമ്മിയോട് നന്ദി കാട്ടി..
മമ്മി എപ്പോഴും അങ്ങനെയാ… വേണ്ടതിനും വേണ്ടാത്തതിനും അണ്ണനെ സപ്പോർട്ട് ചെയ്യും…
എന്നെ തീരെ അങ്ങ് അവഗണിക്കുന്ന നിലപാട് ചിലപ്പോഴൊക്കെ എന്നെ വേദനിപ്പിച്ചു…
മമ്മിയെ പറ്റി ഞാൻ പറഞ്ഞില്ലല്ലോ…?
മമ്മിയുടെ പേര് പോലെ തന്നെ ഒരു റാണി…
ഒരു തെക്കൻ തല്ല് കേസിൽ നായികയായ പദ്മ പ്രിയ പോലിരിക്കും…
