എന്റെ മുന്നിൽ കോമ്പസ് വന്നു നിന്നു , ഞാൻ ഡോർ തുറന്നു കയറിയപ്പോൾ ചോദിച്ചു
“വീട്ടിൽ എന്ത് പറയും.”
“ബുക്ക് ചെയ്ത ബസ് മിസ്സായി, നാളെ വന്നോളാം എന്ന്”
“കാലിക്കറ്റ് ലെക്ക് ഇഷ്ടത്തിന് ബസില്ലെ..”
“തിരക്കാണ് ബസിൽ ഒക്കെ എന്ന് പറയാം”
“കള്ളി…”
ഞാൻ എന്റെ നുണക്കുഴി തെളിയുന്നപോലെ ചിരിച്ചു.
“എങ്ങോട്ടാ..”
“ആദ്യം നമുക്ക് തണുത്തത് എന്തെലും കഴിക്കാം. എക്സാമിന്റെ ചൂട് ഒന്ന് മാറിക്കോട്ടെ..”
“ഉം.”
ഐസ് ക്രീം ഷേക്ക് വാങ്ങിച്ചു തന്നു. ഞാൻ അതു നുണയുന്നത് നോക്കി ഇരുന്നു . കാമുകന്റെ ഉന്മത്ത ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു,
“ഒന്നുടെ വേണോ..”
“ഉഹും വേണ്ട.”
“പോകാം ലെ.”
“ഉം.”
വണ്ടിയിൽ കയറി ഫ്ലാറ്റിലെത്തി. ഏന്റെ ബാഗും ഡ്രെസ്സും എല്ലാം കാറിൽ തന്നെ വെച്ചു.
മുറിയിൽ കടന്നതും ഇന്ദ്രേട്ടൻ പതിവിൽ കൂടുതൽ പരിഭ്രമിക്കുന്നത് ഞാൻ കണ്ടു. മനസ് കൂടുതൽ ചഞ്ചലം ആകുന്നത് പ്രണയം ഉള്ളിൽത്തട്ടി തോന്നുന്നത് കൊണ്ടാവാം എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു.
