Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിവിരുന്നുകൾ

“അതിനുള്ള താങ്ക്സ് മമ്മി എന്റെ ഉദയനോട് പറഞ്ഞാൽ മതി, പുള്ളിക്കാരനെന്നും ചോദിക്കും നീ മമ്മിയെ വിളിച്ചോ? ഒന്ന് വിളിക്ക് എന്ന്’ “നിന്റെ ഭാഗ്യാ മോളെ അവനെ കിട്ടിയത്, എനിക്ക് മനസ്സിലായി നല്ല സ്നേഹമുള്ളവനാണെന്ന്” “ശരിയാ മമ്മി, എന്റെ ഭാഗ്യം തന്യാ, പക്ഷെ മമ്മി ഒറ്റക്കവിടെ ആണെന്നോർക്കുമ്പോഴാ എനിക്കൊരു പ്രയാസം” അങ്ങനെ പോയി അവരുടെ സംസാരം, ഫോൺ കട്ട് ചെയ്ത ശേഷം അവൾ ഇതെല്ലാം പറഞ്ഞിട്ട് ചോദിച്ചു.

“ഞാനൊരു കാര്യം പറഞ്ഞാൽ ഉദയ് ദേഷ്യപ്പെടുവോ?” “എന്ത് കാര്യമാന്ന് പറയാദ്യം” “നമുക്ക് മമ്മിയെ ഇങ്ങോട്ട് കൂട്ടിയാലോ? എനിക്കാണെങ്കിലിപ്പോൾ ഏഴ് മാസമായി, ഇവിടുത്തെ കാര്യങ്ങളും പാചകവുമെല്ലാം മമ്മിയുണ്ടെങ്കിൽ ഒരു സഹായമാവില്ലേ?”

“അതിന് മമ്മിക്ക് സമ്മതമാവുമോ?” “അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം, മുമ്പ് ടെസ്സയുടെ അടുത്തേക്ക് പോകാൻ പാസ്പോർട്ട് എടുത്തെങ്കിലും പോകാൻ പറ്റിയില്ല, മമ്മിക്ക് വല്യ സന്തോഷാവും, ഉദയ് എന്ത് പറയുന്നു?” “യൂ പ്രൊസീഡ്, എനിക്ക് സമ്മതം തന്നെയാ, മുറിയും ഒരെണ്ണം ഒഴിഞ്ഞ് കിടപ്പുണ്ടല്ലോ ”

“എന്റെ ചക്കര കുട്ടാ, വയ്യാതായിപ്പോയി ഇല്ലെങ്കിലിപ്പോ ഞാനൊരു സമ്മാനം തന്നേനെ ഇതിന് അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.” “ഇതൊരു വയ്യായ ആണോ? വേണന്ന് വെച്ചാൽ ആവാം.” ‘ദേ’ എന്റെ വായീന്ന് വല്ലതും കേക്കണോ?” ”ഇല്ലേ” അപ്പോൾ അവൾ ചിരിച്ച് കൊണ്ട് ആശ്വസിപ്പിച്ചു. “ഇതൊന്ന് കഴിഞ്ഞോട്ടെ, എന്റെ ചക്കരക്കുട്ടനെ ഞാൻ പലിശ സഹിതം തന്ന് സുഖിപ്പിക്കും വിഷമിക്കണ്ട”

പിറ്റേന്ന് അവൾ മമ്മിയോട് സംസാരിച്ച ശേഷം പറഞ്ഞു. ‘മമ്മി വളരെ സന്തോഷിച്ചിരിക്കുവാ, പക്ഷെ അവര് മുമ്പ് പറഞ്ഞപോലെ ആവുമോന്നാ സംശയം. മമ്മിക്ക് ഇവിടെയൊക്കെ വന്ന് കാണാൻ വല്യ താൽപര്യണ്ട്”

‘നീ വിഷമിക്കണ്ട, നിന്റെ മമ്മിയെ നമ്മൾ ഒരു മാസത്തിനകം ഇവിടെ കൊണ്ട് വന്നിരിക്കും , പോരെ ?” “എനിക്കറിയാം, ഉദയ് പറഞ്ഞാൽ പറഞ്ഞതാണെന്ന്, മമ്മി പറഞ്ഞപോലെ എന്റെ ഭാഗ്യം തന്യാടാ നീ “ അവളെന്നെ നോക്കി ചിരിച്ച് തോളിൽ തൂങ്ങി കവിളിലും മുടിയിലും തലോടി.

രണ്ടാഴ്ചയ്ക്കുള്ളിൽ വിസയും കാര്യങ്ങളുമെല്ലാം ശരിയാക്കി ആനിയമ്മയെ വിളിച്ചു പറഞ്ഞപ്പോൾ അവർ അതിശയപ്പെട്ടുപോയി. ഫോണിൽ അവരെന്നോട് പറഞ്ഞു. ‘മോനേ ഞാൻ സത്യത്തിൽ അവൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ലാരുന്നു. ടെസ്സയും ഇതുപോലെ. അതോണ്ട് കാര്യാക്കീല”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025