Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 5

 

അച്ഛൻ : നാളെ രാവിലെ ഞങ്ങൾ അങ്ങു പോകും കേട്ടോ..

 

ഞാൻ പെട്ടന്ന് അവളെ നോക്കി…അവളും ഒരു ഞെട്ടലോടെ എന്നെ നോക്കിട്ട് മുഖം മാറ്റി….

 

അമ്മ : അതെ രാവിലെ പോകണം…ചെന്നിട്ടു കുറേ കാര്യങ്ങൾ  ഉള്ളതാ…

 

വലിയ അമ്മാവൻ : രണ്ടു ദിവസം കൂടെ നിന്നിട്ട് പോയാൽ പോരെ..

 

അമ്മ : ഇല്ലാ ചേട്ടാ പോയിട്ട് കാര്യം ഉണ്ട്…

 

എല്ലാരും കഴിച്ചോണ്ട് സംസാരിച്ചു ഇരുന്നു…എന്റെ ദേഹമൊക്കെ തളരുന്നപോലെ…എനിക്ക് കഴിക്കാൻ പറ്റുന്നില്ലാരുന്നു… പാത്രത്തിൽ വെറുതെ ചിത്രം വരച്ചോണ്ട് ഇരുന്നു..

ഞാൻ മെല്ലെ തല ഉയർത്തി അവളെ നോക്കി.. അവൾ  അമ്മാവൻ ഇരിക്കുന്ന കസേരയിൽ പിടിച്ചു താഴേക്ക് നോക്കി നിൽക്കുന്നു…

എന്റെ വിശപ്പ് പോയി.. എണിറ്റു കൈ കഴുകാൻ നടന്നു…

 

അമ്മ : “ഡാ ഇതെന്ന ഒന്നും കഴിക്കാതെ… “

 

ഞാൻ : മതി അമ്മേ…

 

ഞാൻ നടക്കുന്ന വഴി വിളിച്ചു പറഞ്ഞു…

 

കൈ കഴുകി റൂമിൽ ചെന്നു ബാൽക്കണിയ്യിൽ ഇരുന്നു…. എല്ലാം നഷ്ട്ടപെട്ട ഒരാളെ പോലെ…ഞാൻ ബാൽക്കണിയിലൂടെ വെളിയിലേക്ക് നോക്കി ഇരുന്നു…

 

അവളെ ഒന്നുടെ പോയി കണ്ടാലോ.. അവൾ ദേഷ്യപ്പെട്ടാലും സാരമില്ല.. അവളോട്‌ പിണങ്ങി ഇരിക്കാൻ പറ്റുന്നില്ല..

 

ഞാൻ മെല്ലെ എണിറ്റു…അവളെ നോക്കി റൂമിനു  ഇറങ്ങി.. സ്റ്റൈർ ഇറങ്ങി താഴെ ചെന്നപ്പോൾ കുട്ടികളുടെ കൂടെ നിക്കുന്ന അവളെ ആണ്  ഞാൻ കണ്ടേ..ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

 

“അമൃത….”

 

അവൾ എന്നെ നോക്കി….

 

ഞാൻ : അമൃത.. നാളെ ഞാൻ പോകുവാ….

 

അവൾ എന്റെ മുഖത്തു തന്നെ നോക്കി നിന്നു…

 

ഞാൻ : എനിക്ക് ഒന്ന് സംസാരിക്കണം.. ഒന്ന് വരുമോ..??

 

അവൾ ഭവമാറ്റം  ഒന്നും ഇല്ലാതെ നോക്കി നിന്നു..

 

ഞാൻ : വരുമോ..?

 

അവൾ : മ്മ്..

 

ഞാൻ പയ്യെ നടന്നു.. അവൾ എന്റെ പുറകെ നടന്നു…ഞാൻ കുളം ലക്ഷ്യമാക്കി  നടന്നു…അവൾക്കും അത് മനസ്സിലായാന്ന് എന്ന് തോനുന്നു ഒന്നും മിണ്ടാതെ എന്റെ പുറകെ നടന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025