“എടൊ.. എനിക്ക് ഒരാളെ ഇഷ്ട്ടം ആരുന്നു..
എന്റെ ആമി… “
ഞാൻ തുടർന്ന്…നടന്നത് എല്ലാം അവളോട് ഞാൻ പറഞ്ഞു…
“ ആക്‌സിഡന്റ് എന്നെ വല്ലാതെ തകർത്തു…ഒറ്റക്ക് എണിറ്റു നിക്കാൻ പോലും പറ്റാതെ അവസ്ഥ ആയി…. പലപ്പോളും ഞാൻ ചിന്തിച്ചു അവൾ പോയടത്തേക്ക് പോയാലോ എന്ന്…ബെഡിൽ നിന്നും സ്വന്തമായി ഒന്ന് എണിറ്റു നിക്കാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു…
എന്നെ അത്രേം നാളും നോക്കിയേ അച്ചനേം അമ്മയേം കൂടെ വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല.. അതാണ് ഈ ശരീരത്തിൽ ഇപ്പോളും ജീവൻ നിലനിൽക്കുന്നത്..
വീട്ടിൽ ഇരുന്ന് ഭ്രാന്ത് പിടിച്ച ഞാൻ ആരോടും മിണ്ടാതെ ആയി.. പഠിത്തം നിർത്തി.. എന്റെ മുറിയിൽ തന്നെ ഒരു ഭ്രാന്തനെ പോലെ ഞാൻ ജീവിച്ചു…ഏകദേശം ഒരു വർഷത്തിനു ശേഷം അച്ചന്റെ നിരന്തരമായ നിർബത്തതിനാ ഞാൻ ബാംഗ്ലൂർ അച്ചന്റെ കൂട്ടുകാരന്റെ കമ്പന്യിൽ ജോലിക്ക് കയറിയത്…പിന്നെ നാട്ടിലോട്ട് വരുന്നത് ഇന്നാണ്.. “
എല്ലം വളരെ ക്ഷേമയോടെ സങ്കടമാർന്ന മുഖത്തോടെ എന്നെ കേൾക്കുന്ന നീതുനേം മീരയേം ആണ് ഞാൻ കണ്ടേ.. എന്നോട് ദേഷ്യപ്പെട്ട മീരയുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു…ഞാൻ വണ്ടി മെല്ലെ മുൻപോട്ട് എടുത്തു…
“ അവൾ ഇപ്പോളും എന്റെ കൂടെ ഉണ്ട്…അവളെ മറന്ന് എനിക്ക് ഒരിക്കലും നീതുനെ സ്നേഹിക്കാൻ സ്വന്തം ആക്കണോ എനിക്ക് ആവൂല..അതുകൊണ്ട് നീതു തന്നെ പറയണം വീട്ടുകാരോട് എന്നെ ഇഷ്ട്ടം ആയില്ലന്ന്.. “
നീതു : മ്മ്..
ഞാൻ : വേറെ ഒന്നും അല്ല.. അമ്മ എന്നെ ഒത്തിരി നിർബതിച്ച ഇതിനു സമ്മതിപ്പിച്ചേ.. ഞാൻ വാക്കും കൊടുത്തു പോയി…അതുകൊണ്ട് നീതു തന്നെ പറയണം..
എനിക്ക് ഇനി എന്ത് പറയണം എന്ന് അറിയില്ലാരുന്നു. ഞങ്ങളുടെ ഇടയിൽ നിശബ്ത്താതാ നിഴലിച്ചു…വന്നപ്പോൾ മുതൽ സംസാരിച്ചോണ്ട് ഇരുന്ന നീതു പിന്നെ മിണ്ടിയാതെ ഇല്ല..
ഞാൻ : നമ്മൾക്ക് വല്ലതും കഴിച്ചാലോ..
ഞാൻ നിശബ്ദത മാറ്റികൊണ്ട് ചോദിച്ചു..
“ വേണ്ട…നമ്മൾക്ക് തിരിച്ചു പോകാം.. “
അതിനു മറുപടി കൊടുക്കാൻ എനിക്ക് തോന്നിയില്ല.. അവൾക്ക് ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നത് മടുത്തിട്ടുണ്ടാവും.. ഞാൻ വണ്ടി തിരിച്ചു..
