Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണപ്പിറ്റേന്ന്

***
“കിച്ചേട്ടാ, എഴുന്നേറ്റെ ” ആരോ കുലുക്കി വിളിച്ചപ്പോഴാണ് കിച്ചൻ ഉണർന്നത്. വിച്ചു ആണ്. കിച്ചൻ കണ്ണ് തിരുമി എഴുന്നേറ്റു. എന്താ ഏതാ എന്ന് ഒന്നും അവന് പിടുത്തം കിട്ടിയില്ല. കിച്ചൻ പന്തലിൽ കിടക്കുവാണ്, വിച്ചു അവിടെ കിടക്കുന്ന ബാക്കി ഉള്ളവരെ എഴുന്നേൽപ്പിക്കുന്നു. അപ്പോഴാണ് കിച്ചന് ബോധം വന്നത്. ഇന്ന് താരയുടേം അനന്തു വിന്റേം കല്യാണം ആണ്. താൻ എപ്പോഴാണ് വീണ്ടും ഇവിടെ വന്നു കിടന്നത് എന്ന ചോദ്യം കിച്ചനെ അലട്ടി.
ഇനി ഇന്നലെ താരയെ കണ്ടതും സംസാരിച്ചതും എല്ലാം വെറും സ്വപ്നം ആണോ?? ആയിരിക്കും അല്ലാതെ അവൾക്ക് എന്നോട് പ്രണയം തോന്നാൻ കാരണം ഒന്നുമില്ല ല്ലോ, വെള്ളപുറത്ത് കണ്ട വെറും സ്വപ്നം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്വപ്നം. ഈ ചിന്തകൾ കിച്ചന്റെ കണ്ണുകളെ ഈറൻ ആക്കി. അവൻ തലക്ക് കൈ വെച്ചു.
” എന്താ കിച്ചാ തലവേദന ഉണ്ടോ ” കസിൻസിൽ ആരോ ആണ്. കിച്ചൻ ഉണ്ടെന്ന അർഥത്തിൽ മൂളി.
” ഇവിടെ ഞങ്ങൾ ഒരു കുപ്പി തീർത്തിട്ട് കൂൾ ആയി നിൽക്കുന്നു, നീ ഒരു ഗ്ലാസ്‌ കുടിച്ചിട്ട് ഹാങ്ങ്‌ ഓവർ അടിച്ചു നിക്കുന്നു. നീ അനന്തന്റെ ഫ്രണ്ട് തന്നെ ” അവൻ അത് പറഞ്ഞപ്പോ എല്ലാരും ചിരിച്ചു ഒപ്പം കിച്ചനും.
” നീ എന്താ നോക്കുനെ കിച്ചാ “
” എന്റെ ബനിയനും ഫോണും ഇവിടെ ഒന്നുമില്ല, സമയം എന്തായി “
” അത് അവിടെ വല്ലോം കാണും ” ആരോ കിച്ചനെ സമാധാനിച്ചു. ” മണി ആറു മണി ആവാൻ പോണു “
അത് കേട്ടപ്പോ കിച്ചൻ ഒന്ന് ഞെട്ടി
” അയ്യോ അഞ്ചു മണിക്ക് പൂ എടുക്കാൻ ചെല്ലണം എന്ന് പറഞ്ഞതാ ” കിച്ചൻ തലയിൽ കൈ വെച്ചോണ്ട് പറഞ്ഞു.
” അത് പേടിക്കണ്ട അച്ഛൻ പോയിട്ടുണ്ട്, പുന്നാര കിച്ചൻ ഷീണിച്ചു കിടക്കുവല്ലേ ഉറങ്ങിട്ടെ എന്ന് വെച്ചു ” ആതിര ആണ് അത് പറഞ്ഞത്. ” കിച്ചേട്ടനെ അനന്തേട്ടൻ വിളിക്കുന്നുണ്ട് വാ “
കിച്ചൻ അവളുടെ ഒപ്പം പോയി. എന്തോ കാര്യം ഉണ്ട് ആതിരയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്താണ്  ഇരിക്കുന്നത്, അവളെ കണ്ടപ്പോ അവന് താരയുടെ മുഖം ഓർമ്മ വന്നു.
” ഇത് എന്ത് പറ്റിയതാ കിച്ചേട്ടാ?  ” ആതിര കിച്ചന്റെ ഇടത്തെ നെഞ്ചിലെ പാട് നോക്കി ചോദിച്ചു. അപ്പോഴാണ് കിച്ചൻ അത് ശ്രദ്ധിച്ചത്. ആരോ കടിച്ചു പൊട്ടിച്ച പോലെ അവിടെ തിണർത്ത് കിടക്കുന്നു.
” അത് വല്ലതും കൊണ്ടതാവും “

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025