Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പിയില്ലാ കമ്പി

സ്വാഭാവിക വികാരങ്ങളെ ഭയക്കേണ്ട കാര്യമില്ല. കാമം ലഘൂകരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍, കോപം വെറുപ്പ് അജ്ഞത വിദ്വേഷം അസൂയ എന്നിവയെ ശമിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കുറവാണ്. അവയ്ക്ക് കീഴടങ്ങാതെ ഇരിക്കുന്നതാണ് ഉചിതം. കാരണം കാമം ശാരീരിക ആവശ്യമാണ്; എന്നാല്‍ കോപമോ വെറുപ്പോ വിദ്വേഷമോ മതവെറിയൊ അഹങ്കാരമോ ആര്‍ത്തിയോ അത്യാഗ്രഹമോ ഒന്നും തന്നെ ശരീരത്തിന്റെയോ മനസിന്റെയോ ആവശ്യങ്ങളല്ല; അത് നമ്മുടെ സ്വാര്‍ത്ഥതയുടെ ഉത്പന്നങ്ങള്‍ ആണ്. സെക്സിനെ പാപമായി ചിത്രീകരിക്കുന്നവര്‍ മനുഷ്യനെ നശിപ്പിക്കുന്ന മനസ്സിന്റെ വൈകല്യങ്ങളെ പലപ്പോഴും ശ്രദ്ധിക്കാറില്ല.

സെക്സ് പാപമല്ല; എന്നാല്‍ ആര്‍ക്കെങ്കിലും വിഷമമോ പ്രശ്നമോ ഉണ്ടാക്കുന്ന തരത്തിലുള്ള സെക്സ് വലിയ തെറ്റ് തന്നെ. കഴിവതും കാമശമനത്തിനു നിരുപദ്രവങ്ങളായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിക്കുക. തൃപ്തിയില്ലാത്ത മനസുകള്‍ക്ക് ഇവിടെ വിരിയുന്ന ഭാവനകള്‍ ആവോളം നല്‍കി തൃപ്തി നല്‍കുക. ഒരിക്കലും ഒരാളെയും അയാളുടെ ഇഷ്ടത്തിന് വിരുദ്ധമായി, അല്ലെങ്കില്‍ മനസിന്റെ നിഷ്കളങ്കത ചൂഷണം ചെയ്ത് കാമശമനത്തിന് ഉപയോഗിക്കാതെ ഇരിക്കുക. ഇവിടെ, ഈ സൈറ്റില്‍ നിങ്ങള്‍ക്ക് നിര്‍ദ്ദോഷമായി കാമം ശമിപ്പിക്കാന്‍ സാധിക്കുന്നത് വേണ്ടിടത്തോളം ഉപയോഗിക്കുക..

ഇത് വെറും ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്..സാരോപദേശം നല്‍കാന്‍ അര്‍ഹത ഉണ്ടായിട്ടല്ല, സ്നേഹം കൊണ്ട് പറഞ്ഞു പോയതാണ്..നമ്മുടെ എല്ലാ സുഹൃത്തുക്കളും സദാ സന്തോഷത്തിലും തൃപ്തിയിലും ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് തോന്നിയ ചിന്തകള്‍…

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025