Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 4

 കുളിയൊക്കെ കഴിഞ്ഞ് രണ്ടുപേരും ശ്യാമപ്രസാദിന്റെ വീട്ടിൽ പോയി ഒത്തിരിനേരം ചിലവഴിച്ചിട്ടാണ് തിരിച്ച് വീട്ടിലേക്ക് യാത്രയാരംഭിച്ചത്. വീട്ടിലേക്കുള്ള യാത്രാമദ്യേ സ്വപ്നയെക്കൂടി കാണാമെന്ന് വിചാരിച്ച് ആ വഴിക്ക് വണ്ടി തിരിച്ചപ്പോഴാണ് അന്നാമ്മയുടെ വണ്ടി സ്വപ്നയുടെ വീട്ടുമുറ്റത്ത് കിടക്കുന്നത് ഹരി കാണുന്നത്. 

: ഏട്ടാ.. അവിടെ ആരോ വന്നിട്ടുണ്ടല്ലോ

: ആ വണ്ടി അന്നാമ്മയുടേത് ആണ്.. ഇപ്പൊ നമ്മൾ അവിടേക്ക് പോയാൽ ശരിയാവില്ല, അന്നാമ്മ നമ്മൾ രണ്ടുപേരെ ഒരുമിച്ച് കണ്ടാൽ കുഴപ്പമാണ്.. നമ്മൾ രണ്ടല്ല ഒന്നാണെന്ന് അവര് അറിയാൻ ആയിട്ടില്ല 

: എന്നാ വണ്ടി നേരെ വിട്ടോ… ഈ വഴി പോയാലും മെയിൻ റോഡിൽ എത്തും

 …………………

 അന്നാമ്മ തിരിച്ച് വീട്ടിലെത്തുമ്പോൾ അവളെ അമ്പരപ്പിക്കാനുള്ള വർത്തയുമായിട്ടാണ് അവറാച്ചൻ ഇരിക്കുന്നത്. രാവിലെമുതലുള്ള ഓട്ടത്തിന്റെ ക്ഷീണത്തിൽ അന്നാമ്മ വിസ്തരിച്ചൊന്ന് കുളിച്ച ശേഷമാണ് അവറാച്ചന്റെ അടുത്തുവന്നിരിക്കുന്നത്.

: എന്നാ ഇച്ചായാ ഒരു മൂഡോഫ്… 

: എടിയേ…  ആ ലക്ഷ്മണന്റെ മോളില്ലേ ഇവിടത്തെ പുതിയ A C P, അവളാണോ മേരിയെ കടത്തിയതെന്ന് ഒരു സംശയം. ആന്റണി വിളിച്ചിരുന്നു കുറച്ചു മുൻപ്. ഈ പെണ്ണ് പറഞ്ഞിട്ടാണ് മേരിക്ക് ജാമ്യമെടുക്കാൻ വക്കീല് വന്നതെന്നാണ് അവൻ പറയുന്നത്.

: അങ്ങനാണെങ്കിൽ അത് നമുക്കൊരു പണിയാണല്ലോ ഇച്ചായാ… മേരി എന്തൊക്കെ ഛർദിച്ചിട്ടുണ്ടെന്ന് കർത്താവിനറിയാം…അവളെ ഞാനൊന്ന് കാണട്ടെ 

: ഇതാ നിന്റെ കുഴപ്പം… എടുത്തുചാടി ഒന്നും ചെയ്യണ്ട. തണ്ടറിയാതെ വേണം പൂവിറുക്കാൻ, അറക്കാൻ കൊണ്ടുവന്ന പോത്തിന് വെള്ളം കൊടുക്കുന്ന കണ്ടിട്ടില്ലേ, അതുപോലെ വേണം. മനസ്സിലായോ 

: ഇച്ചായൻ പറഞ്ഞാൽ മതി… അതുപോലെ ചെയ്യാം 

: എന്തായി നീ പോയ കാര്യങ്ങൾ…

: സ്വപ്ന സ്വപ്നം പോലും കാണാത്ത ഓഫർ അല്ലെ വച്ചുനീട്ടിയത്…ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെന്ന്  കേട്ടിട്ടില്ലേ ഇച്ചായൻ…

: ഉം….അവളുടെ കയ്യിൽ വന്നുപോകുന്ന എല്ലാ ഫയലും അപ്പപ്പോ ഫോട്ടോയെടുത്ത് അയക്കാൻ പറയണം. 

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025