Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 4 [Kannan]❤️

അമ്മു തെണ്ടി അപ്പോഴും വല്യമ്മ കാണാതെ എന്നെ നോക്കി വായ പൊത്തി ചിരിക്കുന്നുണ്ട്. അതും കൂടി കണ്ടപ്പോൾ എനിക്കാകെ തരിച്ചു കയറി. പക്ഷെ നിയന്ത്രിക്കാതെ ഒരു മാർഗവും ഇല്ല.

“ഞാൻ രണ്ട് മണീന്റെ ബസിന് വന്നു “.അങ്ങാടീന്ന് അന്നെ വിളിക്കണം ന്ന് കരുതീതാ അപ്പോളാ അണക്ക് ക്ലാസ്സ്‌ണ്ട്ന്ന് പറഞ്ഞത്.

“ആ ഞാൻ ഇപ്പൊ ക്ലാസിന്ന് വരാണ്….

ഞാൻ വിനയം വാരിത്തേച്ച് മറുപടി നൽകി.

“എന്തെ വല്യമ്മെ പെട്ടന്ന്?

ഞാൻ ആകാംഷ അടക്കാനാവാതെ ചോദിച്ചു.

“ഇജ്ജ് നല്ല ആളാ.. നാളെ അല്ലെ പൊട്ടാ വാടകരേത്തേ കല്യാണം !

അത് ശരി അപ്പൊ അതാണ് കാരണം.വടകര അച്ഛമ്മയുടെ ചേച്ചിയുടെ വീടാണ്. അവിടുത്തെ പേരക്കുട്ടി അനുഷയുടെ കല്യാണമാണ്. എന്റെ അതെ പ്രായം ആണ്. കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾ ഫിസിക്സും ഞാൻ ഇംഗ്ലീഷും. പ്രായം 21 ആയിക്കാണും അമ്മുവിനെക്കാൾ രണ്ട് വയസ്സ് കുറവ് !.അവൾ എന്നെ വിളിച്ചു പ്രത്യേകം പറഞ്ഞതാണ് എന്നിട്ടും ഞാൻ മറന്നു. അല്ലെങ്കി തന്നെ എനിക്കിപ്പോ ഒരു ബോധവും ഇല്ല !

“ആ അത് നാളെ ആണോ?

ഞാൻ ചമ്മല് പുറത്തു കാണിക്കാതെ ചോദിച്ചു.

“പിന്നെ അല്ലെ?

വല്യമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു അമ്മുവിനെ നോക്കി ചിരിച്ചു. അമ്മു ഗതികേടുകൊണ്ട് ആ ചിരിയിൽ പങ്കെടുത്തു.

“ഇരിക്ക് ചായ എടുക്കാ…. “

അമ്മു ചിരിയടക്കി കൊണ്ട് എണീറ്റു.

“വേണ്ട ഞാൻ വീട്ടിൽ പോയിട്ട് വരാ.. “

അത് കേട്ടപ്പോൾ അമ്മു എന്നെ രൂക്ഷമായി ഒന്ന് നോക്കി.ഞാൻ ആ നോട്ടം നേരിടാൻ ആവാതെ ഞാൻ തലകുനിച്ചു.

“ആ അല്ലെങ്കിൽ ചായ താ മേമെ…

അവളെ പിണക്കണ്ടാന്ന് കരുതി ഞാൻ ടേബിളിനടിയിൽ നിന്ന് സ്റ്റൂൾ വലിച്ചിട്ട് വല്യമ്മയുടെ അടുത്ത് പോയിരുന്നു.

“പിന്നെ എന്തൊക്കെ വല്യമ്മെ വിശേഷം?

“ഓ അങ്ങനെ പോണ് ചെക്കാ, വഴി തെറ്റീട്ടും കൂടെ അതിലെ ഒന്നും വരരുത് ട്ടോ… !

വല്യമ്മ പരിഭവം പറഞ്ഞു.

“നേരം വേണ്ടേ വല്യമ്മോ.. ആകെ തെരക്കല്ലേ…
ഞാൻ വല്യമ്മയെ ഒന്ന് മയപ്പെടുത്തി.

അപ്പോഴേക്കും അമ്മു ചായ കൊണ്ട് വെച്ചിരുന്നു.എന്നിട്ടവൾ എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. ഞങ്ങൾ അപ്പോഴേക്കും കണ്ണുകൾ കൊരുത്തിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025