അങ്ങനെ ഈ രഹസ്യം എന്റെ മനസിൽ തന്നെ കുഴി കുത്തി മൂടാൻ ഞാൻ തീരുമാനിച്ചു.
സാധാരണ ദിവസങ്ങളിലെ പോലെ തന്നെ ഞാൻ ചായ കുടിച്ച് സ്കൂളിലേക്ക് പോവാൻ റെഡിയായി.
ഉപ്പ ഉമ്മയെ ചുറ്റി പറ്റി തന്നെ ഉണ്ടായിരുന്നു എപ്പോഴും. അത് കണ്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടമാണ് തോന്നിയത് കാരണം ഉപ്പ ഉമ്മയെ ഇത്രെയും സ്നേഹിച്ചിട്ടും ഉമ്മ എന്തിനാണ് ഉപ്പയെ ചതിച്ചത്.
ഞാൻ പിന്നെ കൂടുതൽ ചിന്തിക്കാതെ വേഗം സ്കൂളിലേക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങി. ഞാൻ കുറച്ച് ദൂരം നടന്നപ്പോൾ എന്റെ പിന്നിൽ ആരോ ഓടി വരുന്ന സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടായിയായിരുന്നു.
എന്താ ടാ ഒന്ന് മൈൻഡ് പോലും വെക്കാതെ ഒറ്റ പോക്കങ് പോവാണോ.. ചേട്ടായി ചോദിച്ചു.
ഞാൻ കണ്ടില്ല. ഞാൻ മറുപടി പറഞ്ഞു.
ഹ്മ്. എന്താ നിനക്ക് ഒരു വിഷമം പോലെ ഏഹ്..
ഏയ് എനിക്ക് വിഷമമൊന്നും ഇല്ല.
പിന്നെ എന്താ നീ ഓർത്ത് നടന്നത്. നീ ഈ ലോകത്ത് ഒന്നും അല്ലായിരുന്നല്ലോ.. എന്താടാ വല്ല പെൻപിള്ളേരെയും ഓർത്ത് നടക്കാണോ.. ചേട്ടൻ എന്നെ കളിയാക്കി ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല.
അപ്പോൾ ആണ് ഞാൻ ചേട്ടയിയുടെ വേഷം ശ്രെദ്ധിച്ചത് റബർ വെട്ടാൻ വരുന്ന വേഷത്തിൽ തന്നെയാണ് ആള് ഇപ്പോഴും.
റബർ വെട്ടി കഴിഞ്ഞോ ഞാൻ ചോദിച്ചു.
വെട്ടി കഴിഞ്ഞു ഇനി പാൽ എടുക്കണം പിന്നെ അത് ഷീറ്റ് ആക്കണം അങ്ങനെ കുറെ പണി ഇനിയും ഉണ്ട്.
എപ്പോഴാണ് റബർ വെട്ടാൻ തുടങ്ങുന്നത് ഞാൻ ചോദിച്ചു.
പുലർച്ചെ 4 മണിക്ക് തുടങ്ങും.
ചില ദിവസം നേരത്തെ കഴിയും ചില ദിവസങ്ങളിൽ ഈ നേരമൊക്കെ ആവും..
ചില ദിവസങ്ങളിൽ എന്ത്കൊണ്ടാണ് നേരം വൈകുന്നത് എന്ന് എനിക്ക് അറിയാടാ നായിന്റെ മോനെ.. എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
