Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാദറിക്കാന്‍റെ മുട്ടമണി ഭാഗം 10

കാദര്‍ ഒന്നും മിണ്ടാതെ അതെല്ലാം കേട്ട് കിടക്കുകയായിരുന്നു..
പിന്നെയും നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി..
സുഭദ്ര മാഡത്തിന്‍റെ ആക്രോശങ്ങളും ത്രേസ്യ ചേച്ചിയുടെ ഞരക്കങ്ങളും അപ്പുറത്ത് നിന്ന് ഉയരുന്നത് അവന്‍ അറിഞ്ഞു.. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ചേച്ചിക്ക് സംഭവിച്ച അപായം അവന്‍ അറിഞ്ഞു..
അല്‍പ നേരത്തിനു ശേഷം കലങ്ങിയ കണ്ണുകളോടെ ത്രേസ്യ ചേച്ചി മുറിയിലേക്ക് നടന്നു വന്നു..
അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലുകള്‍ പടര്‍ന്നിരുന്നത് കാദര്‍ കണ്ടു..
“നിന്നെ രക്ഷിക്കാന്‍ എനിക്കാവില്ലെടാ…”
അത് പറഞ്ഞു അവര്‍ അവന്‍റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു..
അവന്‍ ചേച്ചിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ കരച്ചില്‍ ആ കെട്ടിടത്തില്‍ നിറഞ്ഞു കവിയുന്നത് അവനറിഞ്ഞു..
“നീ അവര്‍ പുറത്ത് പറഞ്ഞതെല്ലാം കേട്ടിട്ടുണ്ടാവുമല്ലോ…ഞാന്‍ ഒരു തെവിടിശ്ശിയോ വേശ്യയുമോന്നുമാല്ലടാ… ഇനി അവരെ പോലെ നീയും വിശ്വസിക്കുന്നുണ്ടോ..?? എനിക്ക് നിന്നോട് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ… അത് നീയും ഒരിക്കല്‍ അറിയും…എന്നെ എല്ലാവരും വേദനിപ്പിച്ചിട്ടെ ഉള്ളൂ.. എല്ലാവരും… എനിക്കാരെയും വേദനിപ്പിക്കാന്‍ വയ്യ…”

അത്രയും പറഞ്ഞു സാരിത്തുമ്പാല്‍ മുഖം പൊത്തി ത്രേസ്യ ചേച്ചി അവന്‍റെ മുറിവിട്ട് പുറത്തിറങ്ങി..

സ്തബ്ദനായി കാദര്‍ പിന്നെയും മുറിയില്‍ ഇരിപ്പായി..
താഴെ ഒരു കാര്‍ ത്രേസ്യ ചേച്ചിയെയും കൊണ്ട് മടങ്ങുന്നത് ആ വലിയ മുറിയുടെ ജനലുകളിലോന്നിലൂടെ കാദര്‍ കണ്ടു..
പ്രതീക്ഷ തന്ന ത്രേസ്യ ചേച്ചിയും മടങ്ങി..
ഇനിയെന്ത്?? എന്ന ചോദ്യം അവനു മുന്‍പില്‍ പിന്നെയും പ്രത്യക്ഷപ്പെട്ടു..

അല്‍പ നേരം കഴിഞ്ഞിട്ടുണ്ടാവണം..
തന്‍റെ മുറിക്കരികില്‍ നിന്ന് ഒരു കാല്‍പെരുമാറ്റം കേട്ട് അവന്‍ കട്ടിലില്‍ നിന്നും ചാടി പിടഞ്ഞെഴുന്നേറ്റു..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025