Kambikuttan Malayalam

Sex stories Kambikuttan kambikathakal

കീചകാ ഐ വിൽ കിൽ യൂ

കീചകൻ തന്റെ സഹോദരിയായ വിരാടരാജ്യത്തെ രാജ്ഞിയെ കൂട്ടുപിടിച്ചു.ചേച്ചിയോട് വളരെ ദുഖത്തോടെ മാലിനിയെ തനിക്ക് ഭാര്യയായി തരണമെന്ന് ആവശ്യപ്പെട്ടു.കീചകന്റെ സങ്കടം കണ്ടു വിഷമം തോന്നിയ പെങ്ങൾ മാലിനിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.അതിബുദ്ധിമതിയായ പാഞ്ചാലി തന്റെ ഭീമേട്ടനെ വിവരം ധരിപ്പിച്ചു. ഭീമൻ രണ്ടും കല്പ്പിച്ചു ഒരു ക്ലൈമാക്സ്‌ തയ്യാറാക്കി ദ്രൗപദിയെ ഏൽപ്പിച്ചു.

സ്വതവേ സുന്ദരിയായ പാഞ്ചാലി കല്യാൺ സിൽക്സിൽ നിന്നും സഹദേവൻ വാങ്ങിക്കൊടുത്ത പട്ടുസാരിയും ആലുക്കാസിൽ നിന്നും നകുലൻ വാങ്ങിവച്ച സ്വർണാഭരണവും ധരിച്ചു സുന്ദരിയായി കിടപ്പറയിൽ ഇരുന്നു. കീചകൻ രാത്രി കൃത്യം 12 മണിക്ക് തന്നെ പ്രിയതമയെ കാണാൻ എത്തി.അത്യധികം ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി കീചകൻ പാഞ്ചാലിയുടെ അടുത്തുചെന്നു.പാഞ്ചാലി മുഖം തിരിഞ്ഞു നോക്കി. അപ്പോഴാണ് പ്രതീക്ഷകൾ തകിടംമറിച്ചുകൊണ്ട് ഭീമന്റെ മുഖം കണ്ടത്. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട കീചകൻ മാപ്പ് പറഞ്ഞു പോകാൻ ശ്രമിച്ചു.പക്ഷെ ഭീമൻ വിടാൻ തയ്യാറായില്ല. വർധിച്ച കോപത്തോടെ ഭീമൻ പറഞ്ഞു

“കീചകാ ഐ വിൽ കിൽ യൂ”

ഭീമൻ കീചകനെ കാലേൽ വാരി നിലത്തടിച്ചു, തവിടുപൊടിയാക്കി. അതോടെ മനോഹരമായ കീചകയുഗം അവസാനിച്ചു.

യുധിഷ്‌ഠിരനും ദുര്യോധനനും ചീട്ടുകളി സ്ഥലത്തുവച്ചു ഉണ്ടാക്കിയ എഗ്രിമെന്റ് അനുസരിച്ചു അജ്ഞാതവാസം കഴിഞ്ഞപ്പോൾ ധര്മപുത്രരും സംഘവും ഹസ്തിനപുരിയിൽ എത്തി.രാജ്യഭരണം ഏറ്റെടുത്തു അവർ സസുഖം വാഴുകയായിരുന്നു. എന്നാൽ ഒരു വലിയ ദുരന്തം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു………

?ശുഭം?

ആൽബി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025