Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 11

അന്ന് രണ്ടു റൌണ്ട് നീന്തിയപ്പോളേക്കും എന്റെ അടപ്പ് ഊരി……ആരോഗ്യക്കുറവ് എനിക്ക് തന്നെ നന്നായി ഫീൽ ചെയ്തു……ഒരു റൌണ്ട് കഴിഞ്ഞു രണ്ടാമത്തെ റൌണ്ടിൽ പകുതിക്ക് ശേഷം ഒരു വിധത്തിലാണ് കരക്കെത്തിയത് , വല്ലാണ്ട് ക്ഷീണിച് വെള്ളം കുടിച്ചും കിതച്ചും എങ്ങനെയൊക്കെയോ പടവിലേക്ക് നീന്തി എത്തി , ശബരി കുറേ കളിയാക്കി ചിരിച്ചു , കുട്ടികളും ഇത് എന്ത് കൂത്തെന്നു കരുതി നോക്കുന്നുണ്ടായിരുന്നു ….ശബരി കിക്ക് ബോക്സിങ് ട്രെയിനിംഗ് ഉള്ളതുകൊണ്ട് പണ്ടത്തേക്കാൾ സ്‌ട്രോങ് ആവുകയാണ് ചെയ്തത്…ഞാൻ പകുതി ചത്തുകിടന്ന് പടവിൽ നിന്നും കാലുകൾ വെള്ളത്തിലേക്കിട്ട് ആകാശം നോക്കി കിടക്കുമ്പോൾ അവൻ വീണ്ടും രണ്ടു റൗണ്ട് നീന്തിയാണ് പരിപാടി അവസാനിപ്പിച്ചത്…….അവൻ വന്നു അടുത്ത് ഇരുന്നു കിതച്ചു… 

” ടാ …. ക്രിക്കറ്റ്‌ കളി എന്തായി..?? പിന്നെ എന്നെങ്കിലും കളിച്ചേർന്നോ…?

വെള്ളം കോരി വായിൽ ഒഴിച്ച് അവൻ ചോദിച്ചു….

 

” ഉവ്വ…..എനിക്ക് നേരാവണ്ണം കക്കൂസിൽ പോവാൻ നേരം കിട്ടാറില്ല , എന്നിട്ടാണ് ക്രിക്കറ്റ്‌..!! ”

ഞാൻ പുച്ഛത്തിൽ അവനോടു പറഞ്ഞു…..ഇടക്ക് കാറ്റടിക്കുമ്പോൾ ഞാൻ ചെറുതായി വിറക്കാൻ തുടങ്ങി……

 

” ശ്ശെന്റെ പൊന്നോ…!! നീ കളക്ടർ അവനാണോ പോയർന്നത്….?? ന്റെ അറിവിൽ b ed ആയിരുന്നല്ലോ…..”

അവൻ അതിലും കടുപ്പത്തിൽ പുച്ഛിച്ചുകൊണ്ടു എന്നോട് ചോദിച്ചു….

 

” പോ മൈ……അതിപ്പോ നിന്നെ ബോധിപ്പിക്കണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല…..”

ഞാൻ വിട്ടുകൊടുക്കാതെ പറഞ്ഞു…ഒന്നുമില്ലെങ്കിലും എനിക്കിത്രേം മാറ്റം കൊണ്ടുവന്ന എന്റെ പ്രിയപ്പെട്ട കോഴ്സിനെ പറഞ്ഞത് എനിക്ക് തീരെ പിടിച്ചില്ല…..

” ഓഹ്…..ശെരി മോനെ , അത് വിട്ടേക്ക് , കളിക്കാൻ തുടങ്ങണ്ടേ ഇനി…? ”

അവൻ എന്നോട് ചോദിച്ചു…

 

” വേണം…..എക്സാം കഴിയട്ടെ….”

ഞാൻ പറഞ്ഞു….ഇനി കളിച്ചിട്ട് പഠിത്തം ഉഴപ്പണ്ടല്ലോ….

” അതുമതി , ഇനി ഇടക്ക് പോയാലും അത് ഞാൻ ഓർമ്മിപ്പിച്ചിട്ടാണെന്നു നിന്റെ അമ്മയോട് പറഞ്ഞു ഒരിക്കലും പോവരുത്…..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025