Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 3

” സമ്മതിച്ചു , ഉച്ചക്കുള്ള ആ മെഡിസിൻ കഴിക്കാൻ മറക്കണ്ട , അത് മറന്നു പോയാൽ , പോയ പനി തിരിച്ചു വന്നാൽ പിന്നെയും കുളത്തിൽ വീണത്‌ ഇടക്കിടക്ക് ഓർക്കേണ്ടിവരും “അപ്പോഴാണ് ആ കാര്യം ഞാനും ഓർത്തത്‌ ..സിറപ്പ് കഴിച്ചാൽ ഉറക്കം വരുന്നതുകൊണ്ട് ഉച്ചയ്ക്ക് അത് കഴിച്ചില്ല ആന്റി ബയോട്ടിക്കും ,മേല് വേദനക്കും പനിക്കുമുള്ള ഒരു മരുന്നും കഴിച്ചു ..

ഉച്ചയ്ക്ക് ശേഷം സബ് പേപ്പർ ആയിരുന്നു , ബോറടിച്ചു മരിക്കാനായപ്പോൾ തലവേദനയാണെന്നും പറഞ്ഞു മിസിനോട് സമ്മതം വാങ്ങി ഡിസ്കിൽ തകർത്തു വെച്ചു കിടന്നു ചെറുതായൊന്നു മയങ്ങി .ആരോ തട്ടി വിളിച്ചപ്പോളാണ് കണ്ണ് തുറന്നത് ,എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കുന്നു … ദൈവമേ !!!
രംഗം പന്തിയല്ലെന്ന് പെട്ടെന്ന് കത്തി .
പക്ഷെ ഇതെന്തു കോപ്പാണെന്നു മനസിലാവാതെ ശബരിയെ നോക്കിയപ്പോൾ അവനും ചിരിക്കുന്നുണ്ട് …

മിസ്സ്‌ ചെറിയൊരു കളിയാക്കലോടെ എന്നോട് ചോദിച്ചു ” എന്താ മനു …തല വേദന മാറിയോ ..? “..

ഞാൻ മെല്ലെ തലയാട്ടി , ശബരിയുടെ ചെവിയിൽ കാര്യം ചോദിച്ചു ..

” എടാ നാറി , തലവേദന പറഞ്ഞു വിശ്രമിക്കുമ്പോ ഉറങ്ങാതിരുന്നൂടെ …നിന്റെ കൂർക്കം വലി ഈ കോളേജ് മൊത്തം കേട്ടിട്ടുണ്ടാവും , നിന്റെ മോന്ത ഒന്ന് കണ്ണാടിയിൽ നോക്കിയാൽ നീ ഇനിയും ഞെരമ്പ് മുറിക്കേണ്ടിവരും തുപ്പലൊക്കെ ഒലിച്ചു ഈ സൈഡ് മൊത്തം നനഞ്ഞിട്ടുണ്ട് …പന്ന ***** മോനെ , എന്റെ നോട്ട് വരെ മഴ വെള്ളത്തിൽ ഇട്ടപോലെ ആയിപോയി ..ശവം ”
പറഞ്ഞുകൊണ്ട് അവൻ കോക്രി കാണിച്ചു ..

അയ്യേ …സംഗതി ശെരിയാണല്ലോ , എന്റെ നോട്ടിന്റെയും അവന്റെ നോട്ടിന്റെയും മുകളിലായാണ് ഞാൻ കെടന്നിരുന്നത് ,വായിൽ നിന്നും തുപ്പലൊഴുകി അതിന്റെ 2 ന്റെ സൈഡും നനഞ്ഞിരിക്കുന്നു ..ഛെ ..നാണക്കേട്‌ എഗൈൻ …
ഇതിലും ഭേദം ആ കുളത്തിൽ വീണു ചത്താൽ മതിയാരുന്നു …
എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി..തലവേദന പറഞ്ഞു കിടക്കാൻ വിചാരിച്ച നേരത്തിനെ പ്രാകി ബാക്കി സമയം ഞാൻ കഴിച്ചുകൂട്ടി …സംഗതി ദേഹം ക്ലാസിലായിരുന്നെങ്കിലും ദേഹി ഓടി രക്ഷപ്പെട്ടിരുന്നു . ..ഇതൊന്നു കഴിഞ്ഞിരുന്നെങ്കിൽ എന്നായി അവസ്ഥ…. !!!

പിന്നെ ഉള്ള ഓരോ നിമിഷവും മനസ്സിൽ സ്വയം പ്രാകി സമയം കഴിച്ചു. പിന്നെ കുറ്റം പറയരുതല്ലോ ഈ പൊളിറ്റിക്കൽ സയൻസ് എന്ന സാധനമാണ് സബ് പേപ്പർ ,ഇത്രേം വെറുപ്പിക്കുന്ന ഒരു ഐറ്റം ഞങ്ങക്ക്‌ വേറെയില്ല ,പിനെ ആ ക്ലാസിനു ഇരിക്കാനുള്ള പ്രോചോദനം പ്രിയ മിസ്സ്‌ മാത്രമാണ് …പഠിപ്പിക്കാൻ വല്ല്യേ അറിവൊന്നും ഇല്ലെങ്കിലും ആളൊരു പാവമായതിനാലും വെറുപ്പിക്കാൻ നിൽക്കാത്തതിനാലും ആരും അങ്ങനെ കട്ട്‌ ചെയ്യാറില്ല …

പലപ്പോഴും പഠിപ്പിക്കുന്ന സമയത്ത് പഠിപ്പിസ്റ്റുകൾ ചോദ്യം ചോദിക്കുമ്പോൾ മൂപ്പത്തി ചെറുതായൊന്നു വിയര്ക്കും , പാവം …അത് കാണുമ്പോളെല്ലാം ഈ പഠിപ്പി തെണ്ടികൾക്കു എന്തിന്റെ കേടാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ട് .
ഞങ്ങളെ സംബന്ധിച്ചിടത്തോളം മനസിലായത് പഠിക്കും എന്നല്ലാതെ മനസിലാവാത്ത ഭാഗങ്ങൾ ചോദിച്ചു മനസ്സിലാക്കാനോ വേറെ എവിടെയെങ്കിലും റെഫർ ചെയ്യാനോ ഒന്നിനും മെനക്കെടാറില്ല ..മടി തന്നെ കാര്യം !!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025