Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 4

നീ പറഞ്ഞില്ലേ നിന്റെ ഇഷ്ടം , ലക്‌ഷ്യം എന്നൊക്കെ നിനക്ക് ഇതിലും ആദ്യം വേണ്ടിയിരുന്നത് കോമ്മൺസെൻസ് ആയിരുന്നു , കാരണം നിനക്കുള്ള ഒരു കത്ത് നിന്റെ ക്ലാസിലൊരുത്തൻ അതും നീ മുൻപ് പണികൊടുത്ത ഒരുത്തൻ വായിക്കുമ്പോൾ അത് എഴുതിയത് ഇവനാണെന്നു ആ വായിക്കുന്നവർ തന്നെ പറഞ്ഞിട്ടും നീ വിശ്വസിച്ചില്ലേ ….ആ കത്തൊന്നു നോക്കി ജിത്തു എഴുതിയതാണോ എന്ന് നോക്കാൻ നിനക്ക് വളരെ എളുപ്പമായിരുന്നു , അതിനു ശ്രമിക്കാതെ പരിചയം പോലുമില്ലാത്ത ഒരുത്തൻ പിന്നാലെ നടന്നു എന്ന് കരുതി ചെയ്തത് ഇവനാണെന്നു ഉറപ്പിച്ചത് ഒരു തെറ്റ് …, പിന്നെ രണ്ടാമത്തെ തെറ്റ്- ഞങ്ങടെ ക്ലാസിലും ഉണ്ടാരുന്ന് കൊറേ പെൺപിള്ളേർ ,കഴിഞ്ഞ 2 വർഷായിട്ട് കൂടെ പഠിക്കുന്ന ഇവനെപ്പറ്റി അവരോടു ചോദിച്ചിരുന്നെങ്കിൽ അവർ പറഞ്ഞുതരുമായിരുന്നല്ലോ ഇവൻ അങ്ങനെ ചെയ്യുന്ന ടൈപ്പ് ആണോന്നു ..പെൺപിള്ളേരെ മനസിലാക്കാൻ എടുക്കുന്നത്ര ടൈമ് എന്തായാലും ആൺകുട്ടികളെ മനസിലാക്കാൻ വേണ്ട ..അതോണ്ടാണ് പറഞ്ഞത് നിനക്ക് അത്യാവശ്യം വേണ്ടിയിരുന്നത് സാമാന്യബോധമാണ് … ചെയ്യാത്തൊരു കാര്യത്തിന് കുറ്റവാളി ആവേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യല്ല , അത് നിനക്ക് അങ്ങനൊരു അവസ്ഥ വരുമ്പോളെ മനസിലാകൂ …
എല്ലാവരെയും ഒരുപോലെ അളക്കരുത് …”അവളോട്‌ ഇത്രയും പറഞ്ഞു എന്റെ നേർക്ക്‌ തിരിഞ്ഞ് അവൻ വീണ്ടും ഒച്ചയെടുത്തു

“ഇവളോടാണോ നിനക്ക് ആദ്യായിട്ട് പ്രേമം തോന്നിയത് …ഒരു സ്വപ്നസുന്ദരി ….ത്ഫൂ ….!!!!! ഇവൾക്ക് നിന്നോട് ഇഷ്ടം തോന്നാഞ്ഞത് നന്നായി ഈ ടൈപ്പ് സാധനമൊക്കെ ലൈഫിൽ വന്നാൽ നീ തൊലഞ്ഞു പോയേനെ ..ദൈവം കാത്തു ..”

അവൾ അകെ വിളറി വെളുത്തിരുന്നു , അവന്റെ തെറിയും കുറ്റപ്പെടുത്തലും, പരിഹാസവും കൂട്ടുകാരുടെ മുന്നിൽനിന്നും കേൾക്കേണ്ടിവന്നതിന്റെ ചളിപ്പും എല്ലാം കൂടെ അവളാകെ തളർന്നെന്നു തോന്നി…ബാഗിന്റെ വള്ളിയിൽ വെറുതെ വിരൽ കൊരുത്തും വിട്ടും അവൾ ടെൻഷൻ കാണിച്ചു ..പക്ഷെ ശബരി പെയ്തൊഴിഞ്ഞിരുന്നില്ല വീണ്ടും അവളുടെ നേർക്ക്‌ തിരിഞ്ഞ് അവൻ ചീറി

” ഞങ്ങടെ അമ്മമാരും ഞങ്ങളെ പെൺകുട്ടികളോട് റെസ്പെക്ട് ചെയ്യാൻ പഠിപ്പിച്ചു തന്നാ വളർത്തിയത്‌ അതുകൊണ്ടാണ് നീ അന്ന് ചെയ്തതിനും ഇന്നത്തെ ഡയലോഗിനും സംസാരത്തിൽ ഒതുക്കിയത്, എന്നാലും ഒരു മനുഷ്യന് ഇത്രയ്ക്കു അഹങ്കാരം പാടില്ല , ആളുകളെ ജഡ്ജ് ചെയ്യുമ്പോ കൊറച്ചൂടിയൊക്കെ സെൻസ് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല ….ഉപകാരപ്പെടും..ഒരാളുടെ സ്വഭാവത്തെ അയാളുടെ രൂപം വെച്ചു അനുമാനിക്കുന്ന നീ എത്ര പഠിച്ചിട്ടും നിന്റെ ഏതൊക്കെ ഇഷ്ടങ്ങൾ സാധിച്ചിട്ടും വല്ല്യേ കാര്യോന്നും ഉണ്ടാവും ന്നു തോന്നണില്ല …

ഡാ മനു , നിനക്ക് എന്തെങ്കിലും പറയാനോ കൊടുക്കാനോ ഉണ്ടെങ്കിൽ വേഗം ആയ്കോട്ടെ തമ്പുരാട്ടിക്ക് പോവാൻ ലേറ്റ് ആവും …”

ശബരി എന്നെ നോക്കിയപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു

” തന്നെ കുറ്റം പറയണ്ട കാര്യമൊന്നും ഇല്ലടോ , ഞാൻ തന്റെ ഭംഗി മാത്രമേ കണ്ടുള്ളൂ , ഇത്രക്കും നല്ല സ്വഭാവമാണെന്ന് അറിയില്ലാരുന്നു ….പിന്നെ ഒരാളെ അവരറിയാതെ ഇഷ്ടപ്പെടാൻ പോലും എന്നെപോലുള്ളവർക്കു അർഹതയില്ലെന്ന് എനിക്കറിയാത്ത കാര്യമായിരുന്നു , അത് പറഞ്ഞുതന്നതിനും ഒരുപാട് നന്ദി …അപ്പൊ ശെരി , പോട്ടെ ..”

ഞാൻ ഒരു ചെറുചിരിയോടെ കൈകൂപ്പിക്കൊണ്ടാണ് അവളോട്‌ അതൊക്കെ പറഞ്ഞത് ….അത്ര കുറച്ചേ പറഞ്ഞുള്ളൂവെങ്കിലും അതിൽത്തന്നെ ഞാൻ ഹാപ്പി ആയിരുന്നു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025