Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 5

” ആവശ്യം നോക്കുമ്പോൾ എല്ലാം ആവശ്യമല്ലേടോ …ഇതിപ്പോ ഞാൻ എന്ത് വെച്ചു തുടങ്ങണം എന്നറിയാതെ അന്തം വിട്ടിരിക്കയാണ് ..നിനക്കെന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ ..?? “ഞാൻ പ്രതീക്ഷയോടെ അവനെ നോക്കി എന്റെ സങ്കടം പറഞ്ഞു ..

അവൻ വാ കഴുകി വന്നു …

” ഞാൻ ആലോചിക്കട്ടെടാ , നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ..”

അവൻ കാര്യമേറ്റപ്പോ എനിക്ക് സമാധാനമായി …ആ സമാധാനത്തിൽ അവിടെ അവന്റെകൂടെ ഇരുന്ന് ഒരു കുറ്റി പുട്ടും കറിയും കേറ്റിയാണ് തിരിച്ചുപോന്നത് ..വീട്ടിൽ വന്നു റെഡിയായി അധികം വൈകാതെ കോളേജിലേക്ക് തിരിച്ചു …പോകുന്ന വഴിക്കാണ് ശബരി ഒരു വമ്പൻ പ്ലാൻ എന്നോട് പറഞ്ഞത് …

” നമുക്ക് ഒറ്റയടിക്ക് ഒരു മലമറിക്കൽ നടക്കില്ല , പകരം കുറച്ചു വെയിറ്റ് ചെയ്തു ഒരു പരിപാടി പ്ലാൻ ചെയ്യാം …നീ ksfe യേ പറ്റി കേട്ടിട്ടുണ്ടോ …?? ”

ഞാൻ തലയാട്ടി ,

“അത് ഒരു ബാങ്ക് പോലത്തെ സംഭവമല്ലേ , അതിലെന്താ …?? ”

” അത് സർക്കാർ അധിഷ്ഠിതമായ ഒരു ഫിനാൻസ് സെറ്റ് അപ്പ് ആണ് , അവിടെ ചിട്ടി പരിപാടി ഉണ്ട് , അതിനു 2500 രൂപയൊക്കെ മാസ അടവുള്ള ചെറിയ ചിട്ടിയുണ്ടെന്നു അച്ഛൻ പറഞ്ഞു ,40 മാസം അടവ് വരും 1 ലക്ഷം രൂപ കിട്ടും ..നീ അതിനൊന്നു ചേർന്നോ കുറച്ചു കാലമെടുത്താലും കിട്ടുമ്പോൾ വീട്ടിലേക്കു കാര്യമായിട്ടെന്തെങ്കിലും ചെയ്യാലോ …അത് ok അല്ലേ ..??”

കോളേജിലേക്ക് കേറുന്ന സമയത്താണ് ഇത് പറഞ്ഞു തീർന്നത് , വണ്ടി നിർത്തി അവൻ എന്നോട് ഇത് ചോദിച്ചു നിർത്തി ..ഞാൻ ആലോചിച്ചു , 1 ലക്ഷം രൂപയോ , ഇപ്പൊ തന്നെ അത്രക്കൊക്കെ വല്ല്യേ പൈസയുടെ പരിപാടി എന്നെകൊണ്ട്‌ സാധിക്കുമോ …എന്റെ ടെൻഷൻ കണ്ടതുകൊണ്ടാകണം അവൻ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു .
” നീ പേടിക്കണ്ടഡാ , അച്ഛന്റെ കടയുടെ മോളിലാണത്രെ ഈ ഓഫീസ് ഉള്ളത് , എല്ലാതും അച്ഛൻ ചെയ്തോളും , നീ തുടങ്ങുമ്പോൾ ഒന്ന് പോയികൊടുത്താൽ മതി ….അച്ഛനൊക്കെ എല്ലാ പ്രാവശ്യവും ചെയ്യുന്നതാണ്‌ , നീ ഒന്ന് ചേർന്ന് നോക്ക് …”

അത് കേട്ടപ്പോൾ ഞാൻ കുറച്ചു സമാധാനപ്പെട്ടു …അപ്പൊ അങ്ങനെ നോക്കാം ,

” ok …അങ്കിൾ പറഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല , ഞാൻ ചേർന്നോളാം ..”

ഞാൻ അവനോടു പറഞ്ഞു ..അവനും ഹാപ്പി , കുറച്ചു കൺഫ്യൂഷൻ ഉണ്ടെങ്കിലും ഞാനും ഹാപ്പി ….അമ്മയോട് ഇന്നുതന്നെ പറയാമെന്നു ഉറപ്പിച്ചു താല്കാലികമായി ആ കാര്യം ഒഴിവാക്കി …

ക്ലാസിലിരിക്കുമ്പോൾ അതിനെപ്പറ്റി ആലോചിച്ചതേ ഇല്ല , പകരം ചിന്തിച്ചത് മറ്റൊരു കാര്യമായിരുന്നു …എന്നും എന്തിനും കൂടെയുള്ള ശബരിക്ക് എന്തെങ്കിലും ചെയ്യണമെന്ന ഒരു തോന്നൽ …അറിഞ്ഞാൽ അവനതു മുടക്കും പകരം പറയാതെ വാങ്ങണം ..പക്ഷെ എന്ത് വാങ്ങും..!!! വീണ്ടും കൺഫ്യൂഷൻ …അല്ലെങ്കിൽ അവനേം കൊണ്ട് പുറത്തുപോയി നല്ല ഫുഡ്‌ കഴിക്കാം, അതാകുമ്പോൾ കൊഴപ്പമില്ലല്ലോ , കളി കഴിഞ്ഞു ദിവസവും വിശന്നു വലഞ്ഞാണ് വീട്ടിൽ എത്താറുള്ളത് ഇന്നു പോണ വഴിക്ക് കാര്യമായിട്ട് എന്തെങ്കിലും കഴിച്ചേക്കാം …കുറച്ചു ചിക്കെൻ വാങ്ങി വീട്ടിലും കൊണ്ടുപോയാൽ ഉണ്ടാക്കി ശബരീടെ വീട്ടിലും കൊടുക്കാം… യെസ് ,അപ്പൊ അതും ഫിക്സ് ..!!!

ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കുമ്പോൾ പ്ലാൻ അവനോടു പറഞ്ഞു , അത് വേണോ എന്നായിരുന്നു അവന്റെ ഡൌട്ട് ..

” നമുക്ക് വീട്ടിലേക്കു വാങ്ങാം , അതാകുമ്പോൾ നല്ലോണം വാങ്ങി ഇഷ്ടം പോലെ കഴിക്കാലോ …ഹോട്ടലിൽ മുടിഞ്ഞ ബിൽ ആവും , ഇതാകുമ്പോ നോ പ്രോബ്ലം ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025