Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 7

അവരുടെ ബാറ്റിംഗ് തുടങ്ങി ആദ്യ ഓവറിൽ തന്നെ അവരുടെ സ്റ്റാർ ബാറ്റ്സ്മാൻ ഞങ്ങളുടെ ഫീൽഡിങ് മികവുകൊണ്ട് റൺ ഔട്ട്‌ ആയി…..അവനായിരിന്നു അവരുടെ തുറുപ്പുചീട്ട് ….പിന്നെയും പലരും വന്നു പൊരുതി നോക്കിയെങ്കിലും അതുലിന്റെയും , വിവേകിന്റെയും ബോളിങ് സ്പെല്ലിൽ പിടിച്ചു നിക്കാൻ പറ്റാതെ അവർ 90 റൺസിന്‌ കൂടാരം കയറി …….എനിക്ക് വിക്കറ്റ് ഒന്നും കിട്ടിയില്ല , അതിന്റെ ഫീലിംഗ് നന്നായിട്ടുണ്ടായിരുന്നു ….ബാറ്റിംഗ് പക്ഷെ 9 ബോളിൽ 22 റൺസ്‌ എടുക്കാൻ പറ്റി ….

ഞങ്ങൾ വളരെ ഹാപ്പി ആയി …അങ്ങനൊരു ജയം അതും മുൻപ് മുട്ടിയപ്പോളെല്ലാം ഞങ്ങളെ മുട്ടുകുത്തിച്ച സെന്റ്‌ മേരീസ് കോളേജ് വെറും 90 റൺസിന്‌ ഞങ്ങൾക്ക് മുന്നിൽ വീണു …ടീമിലെ ഒരാൾ പോലും ക്യാച്ചോ , പിടിക്കാവുന്ന ബൗണ്ടറികളോ മിസ്സ്‌ ചെയ്യഞ്ഞത് അവരെ പ്രതിരോധത്തിലാക്കിയതാണ് മെയിൻ കാര്യം …ഫീൽഡിങ് കൊണ്ട് ജയിക്കുന്ന ആദ്യകളി …

അന്ന് കോച്ചിന്റെ വകയായിരുന്നു ഉച്ചയ്ക്ക് ഫുഡ്‌ , ഞങ്ങൾ നന്നായിത്തന്നെ കഴിച്ചു …അല്ലെങ്കിൽ പുള്ളിക്ക് ഫീലിങ്ങായാലോ …!!!
തിരിച്ചു വന്ന് ഞങ്ങൾ രണ്ടും അവന്റെ റൂമിൽ കിടന്നുറങ്ങി..അതുവരെ കൊള്ളേണ്ടി വന്ന വെയിലും ,ഹെവി ഫുഡും തന്ന ക്ഷീണം 1.30ന് കിടന്ന ഞങ്ങളെ 4.30നാണു എണീപ്പിച്ചത് ..പിന്നെ കുളത്തിൽ പോയി ആ തണുത്ത വെള്ളത്തിൽ കുറേ സമയം കിടന്നപ്പോ നന്നായി ഫ്രഷ്‌ ആയി …..പിറ്റേന്ന് കോളേജിൽ പോണ്ടേ എന്നൊരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു …അല്ലെങ്കിലും ഈ തിങ്കളാഴ്ച ഒരു കോപ്പിലെ ദിവസമാണ് …ഞായർ വൈകുന്നേരം ആയാൽ പിറ്റേന്ന് പോണ്ടേ എന്നോർത്ത് ഫീൽ ആയിത്തുടങ്ങും …

തിരിച്ചു വരുമ്പോൾ നിത്യ ഒരു മിഡിയും ടോപും ഇട്ടു പുറത്തു വന്നിരിപ്പുണ്ട് …ചേച്ചിയെ കാണാനില്ല …ഞങ്ങൾ അതുവഴി കേറി ….

 

” അമ്മയും അച്ഛനും എവടാടി ..? ”
ഞാൻ ചോദിച്ചു …

” അമ്മ ദേ ഇപ്പൊ വരാന്നു പറഞ്ഞു കുറേ മുൻപ് പോയതാ….കവലയിൽ നിന്നെന്തോ വാങ്ങാനിണ്ടെന്നു പറഞ്ഞു…ഇതുവരെ വന്നിട്ടില്ല , വരുന്ന വഴിക്ക് അവിടെയെങ്ങാനും കേറിയോ ആവൊ , അച്ഛൻ ഇപ്പോ പുറത്തു പോയി ….”

എന്നെ നോക്കി അവൾ പറഞ്ഞു …

” ചായ ഉണ്ടാക്കട്ടെ …നിങ്ങൾ കൊറച്ചു സമയം എനിക്ക് കമ്പനി തായോ ….ആരെങ്കിലും വന്നിട്ട് പോയാൽമതി ….”

അതും പറഞ്ഞു അവൾ ഉള്ളിൽപോയി…ഞങ്ങൾ തിണ്ണയിലിരുന്നു കളി കാര്യങ്ങൾ സംസാരിച്ചു….പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ നിത്യ കട്ടൻ ചായയും , പൊക്കവടയും ആയി വന്നു ….

” ഞാനുണ്ടാക്കീതാണ് ….ഒന്ന് പരീക്ഷിച്ചതാ …..കഴിച്ചിട്ട് അഭിപ്രായം പറയ് ട്ടോ …”

അവൾ ലേശം ഗമയോടെ പറഞ്ഞു ….കഴിച്ചപ്പോൾ നല്ല സ്വാദ് തോന്നി , ഒരു പ്ലേറ്റ് കഴിഞ്ഞു വീണ്ടും കൊണ്ടുവന്നു അതും തീർത്തു ….ഞങ്ങൾക്ക് സംതൃപ്തി തോന്നി ..

” അടിപൊളി മോളെ …..നല്ല ടേസ്റ്റ് , ധൈര്യമായിട്ട് പരീക്ഷിച്ചോ , കെട്ടാൻ പോണവന്റെ ഭാഗ്യം …!!

ഞാൻ നന്നായിത്തന്നെ പ്രോത്സാഹിപ്പിച്ചു …ചേതമില്ലാത്ത ഒരു ഉപകാരമല്ലേ , അവള്ക്ക് സന്തോഷം കിട്ടുവാണെങ്കിൽ ആയ്കോട്ടെ…..പുകഴ്ത്തിയത് പെണ്ണിന് നന്നായി പിടിച്ചിട്ടുണ്ടെന്നു മുഖം കണ്ടപ്പോൾ മനസിലായി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025