Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിനാവ് പോലെ 8

….ഓരോരുത്തർക്കും ഓരോ കാര്യങ്ങളിലൂടെയായിരിക്കും ആ അവസ്ഥയിൽ എത്തിച്ചേരുക ….പണ്ട് എസ്‌സോ സെറസ് എന്നൊരു ഹംഗേറിയൻ കമ്പോസർ എഴുതിയ ” *ഗ്ലൂമി സൺ‌ഡേ* “എന്ന ഗാനം പിന്നീട് അറിയപ്പെട്ടത് ഹംഗേറിയൻ സൂയിസൈഡ് സോങ് എന്നാണ് ….ആ ഗാനം കേട്ടു അതിലെ അർത്ഥമറിഞ്ഞവർ എത്തിയത് ഈ exstacy എന്ന അവസ്ഥയിലേക്കാണെന്നും അതിനു ശേഷം സാധാരണനില കൈവരിക്കാൻ താല്പര്യമില്ലാതെ എത്രയോ ആളുകൾ ആത്മഹത്യാ ചെയ്‌തെന്നും സാർ അന്ന് പറയുകയുണ്ടായി …..ഞാനിപ്പോ അനുഭവിക്കുന്ന ഈ അവസ്ഥ അത് ഈ exstacy ആണോ എന്ന് എനിക്കും മനസിലാകുന്നില്ല …പ്രയാസങ്ങൾ പ്രതീക്ഷിച്ച പലതും ഓർക്കാപ്പുറത്ത് സന്തോഷത്തോടെ ലഭിച്ചതിന്റെ ആശ്വാസം..!!

 

ചോദിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരം വേണ്ടപോലെ കിട്ടാത്തത് കൊണ്ട് നിത്യ ചോദ്യം തന്നെ നിർത്തിയിട്ടുണ്ട് … വീട്ടിൽ ചെന്നപ്പോൾ
കേക്ക് മുറിച്ചു കഴിഞ്ഞു സദ്യയുടെ ആരംഭമായിരുന്നു ….കേക്ക് മുറിച്ചപ്പോൾ കാണാഞ്ഞപ്പോളാണ് അവൾ വന്നതെന്ന് തോന്നുന്നു …..എനിക്ക് അവിടെയുള്ള ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല …..എന്തിന് ഏറെ , എന്റെ കാലിന്റെ വേദന പോലും എന്നെ അധികം ബാധിച്ചില്ല …ആ ബഹളത്തിനിടയിലും ഞാനെന്തൊക്കെയോ ആലോചിക്കുകയായിരുന്നു …..ഞങ്ങളുടെ ആദ്യ ചുംബനത്തിനേക്കാൾ എന്നെ ഒരുപടി കൂടുതൽ ചിന്തിപ്പിച്ചത് ഒരുപാട് വേദനയുള്ള മനസുമായി ജീവിക്കുന്ന അവളുടെ അച്ഛനെപറ്റിയാണ് ……മനസ് കടിഞ്ഞാൺ കൈവിട്ട കുതിര കണക്കിന് അലയുകയായിരുന്നു ….സന്തോഷമോ പേടിയോ അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ എന്നെ മഥിച്ചു…..ഞാൻ എല്ലാരിൽ നിന്നും കുറച്ചു മാറി ഇരുന്നു , ശബരിയുടെ സാനിധ്യം അത്യാവശ്യമായി തോന്നാൻ തുടങ്ങി ….ഇടയ്ക്കു അച്ഛൻ അടുത്തു വന്നു ok അല്ലേ എന്നും ചോദിച്ചു …ഞാൻ തലയാട്ടിയപ്പോൾ പുള്ളി എന്റെ പുറത്തു സ്നേഹത്തോടെ തട്ടി വേറെന്തിനോ പോയി….അമ്മു ഉള്ളിൽ കേറിയതിനു ശേഷം പിന്നെ കാണാൻ പറ്റിയിട്ടില്ല , ഇതുവരെ കൂടെ ഉണ്ടായിരുന്ന നിത്യ പോലും എങ്ങോട്ടാണ് ഇപ്പോൾ പോയതെന്ന് ഞാൻ ശ്രദ്ധിച്ചില്ല …..ഞാൻ മെല്ലെ എണീറ്റ്‌ ഇല ശെരിയാക്കികൊണ്ടിരിക്കുന്ന അച്ഛനരികിൽ ചെന്നു …

” അച്ഛാ …ഒരു മിനിറ്റ് വരാമോ ….?”

ഞാൻ വിളിച്ചപ്പോൾ പുള്ളി ചെയ്യുന്നത് നിർത്തി എന്നെ കൂട്ടി മാറി നിന്നു…

 

” അമ്മു ഇങ്ങനൊരു കാര്യം പറഞ്ഞപ്പോ അവൾക്ക് ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കാൻ കരണമെന്താ…?? അച്ഛന് എന്നെ വളരെ കുറച്ചു നാളത്തെ പരിചയമേ ഉള്ളൂ , അത് പോട്ടെന്നു വെക്കാം , അമ്മുവിന് പോലും എന്നോട് വളരെ കുറച്ചു മാസങ്ങളുടെ ബന്ധമേ ഉള്ളൂ എന്നൊക്കെ അച്ഛനും അറിയാലോ …..”

ഞാനെന്റെ മനസ്സിൽ തോന്നിയ സംശയം പുള്ളിയോട് നേരിട്ട് ചോദിച്ചു….അങ്ങനെ ചോദിക്കാനുള്ളത്ര ബന്ധം ഞങ്ങൾ തമ്മിലുണ്ടെന്ന വിശ്വാസമായിരുന്നു അതിനു കാരണം…ചോദ്യം കേട്ട് ആദ്യം അങ്ങേര് പൊട്ടിച്ചിരിച്ചു…പിന്നെ എന്റെ തോളിൽ ചേർത്തു പിടിച്ചു…

 

” മോനെ ….എനിക്കിപ്പോ നിന്റെ മൂന്ന് ഇരട്ടി പ്രായമുണ്ട് , അത് മാത്രല്ല നിന്നെപ്പോലെ മൂന്നെണ്ണത്തിന്റെ അച്ഛൻ കൂടിയാണ്….മക്കളുടെ ചെറിയ മാറ്റം പോലും പെട്ടെന്ന് അറിയാൻ ഞങ്ങൾക്ക് സാധിക്കും …പെണ്മക്കളുള്ള അച്ഛനമ്മമാർ അവരുടെ മക്കൾ ഇടപെടുന്ന ഓരോരുത്തരെയും അവർ പോലുമറിയാതെ മനസിലാക്കും….., മറ്റൊരു കാര്യം അമ്മു അവളുടെ കൂടെ ജീവിക്കാൻ തിരഞ്ഞെടുത്ത നീ ഒരിക്കലും ഒരു മോശം ചെക്കനാകില്ലെന്നു ഞങ്ങൾക്ക് വിശ്വാസമുണ്ട്, അവൾ അവളുടെ ജീവിതത്തിൽ കൂട്ടുകാരേ തിരഞ്ഞെടുക്കുന്നതിൽ പോലും എടുക്കുന്ന കരുതൽ ഞങ്ങൾക്ക് നന്നായറിയാം……”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025