Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിസ്മത്

കറങ്ങുന്ന ഫാനിന്റെ കീഴെ തന്റെ നരച്ച താടിയിൽ ചൊറിഞ്ഞു കൊണ്ട് ഡോക്ടർ കുട്ടൻ ഇസയോട് ചോദിച്ചു…

“ഉണ്ട് ഡോക്ടർ “

“ഇത് കുറച്ചു കൂടി സീരിയസ് ആയി കാണണം….. ഒരിക്കലും അവൻ കഴിഞ്ഞു പോയത് ഒന്നും അറിയരുത്….. അറിഞ്ഞാൽ അവന്റെ ജീവിതം കൈവിട്ട് പോകും…. ഞാൻ പറഞ്ഞത് മറക്കരുത് “

“ഇല്ല ഡോക്ടർ……. ഞാൻ ശ്രദ്ധിച്ചോളാം “

“ഷരീഫിന്റെ വാപ്പയും ഉമ്മയും “

“അവർ നാട്ടിൽ ആണ്…… ഇന്നലെ വരെ ഉമ്മയും വാപ്പയുടെ സഹോദരനും ഇവിടെ ഉണ്ടായിരുന്നു…… ഇന്ന് ഡിസ്ചാർജ് എന്ന് പറഞ്ഞത് കൊണ്ട് അവർ നാട്ടിലോട്ട് പോയി “

“കഴിഞ്ഞ 5 വർഷം ആണ് അവനിൽ നിന്നും മാഞ്ഞു പോയിരിക്കുന്നത് “

“നമ്മൾ എന്താ ചെയ്യുക ഡോക്ടർ അവനിക്ക് നഷ്ടപെട്ട ഓർമ്മകൾ തിരിച്ചു കിട്ടില്ലേ “

“തലച്ചോറിലെ പ്രധാനമായ ഞെരമ്പുകൾക്ക് ആണ് ക്ഷതം ഏറ്റിരിക്കുന്നത് അത് കൊണ്ട് തന്നെ കഴിഞ്ഞ 5 വർഷത്തെ ഓർമ്മകൾ അവനിൽ നിന്നും എന്നെന്നേക്കുമായി മാഞ്ഞു കഴിഞ്ഞു “

“മം “

ഉള്ളിൽ നുരഞ്ഞു പൊന്തിയ സങ്കടം അവൾ ഒരു മൂളലിൽ ഒതുക്കി

“വിഷമിക്കേണ്ട കാര്യം ഇല്ല….. അങ്ങിനെ അവന്റെ ഓർമ്മകൾ നഷ്ടമായത് നല്ലതിന് വേണ്ടിയാ ഇല്ലങ്കിൽ അവൻ കൈവിട്ട് പോയ ജീവിതത്തെ കുറിച്ച് ആലോചിച്ച് ഇനിയുള്ള അവന്റെ ജീവിതം നശിപ്പിക്കും…… സൊ ഞാൻ പറഞ്ഞത് എപ്പോഴും ഓർമയിൽ ഇരിക്കട്ടെ “

“ശരി ഡോക്ടർ “

അതും പറഞ്ഞു ഇസ തന്റെ ബാഗും എടുത്ത് ഡോക്ടറിന്റെ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025