Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചിയിലെ കുസൃതികൾ 7

“അതേ, ഭുവൻ” ഗണേഷ് പറഞ്ഞു. അവൻ ചുറ്റും നോക്കി. ചുവരിൽ ഒരു വാൾ ക്ളോക്കുണ്ട്. പിന്നെ കുറെ ഫോട്ടോകളും. അവൻ എഴുന്നേറ്റ് ആ ഫോട്ടോകളുടെ അടുത്തേക്ക് നടന്നു. അത് ചില സ്‌കൂൾ ഫോട്ടോകളും, ഗ്രൂപ്പ് ഫോട്ടോകളും ആയിരുന്നു. എന്നാൽ അതിൽ ഒന്നൊരു കല്യാണ ഫോട്ടോ ആയിരുന്നു. ഭുവനും, ഗീതയും പിന്നെ രണ്ടുമൂന്നു ചെറുപ്പക്കാരും. അവൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ആ ചെറുപ്പക്കാരിൽ ഒരാൾ ഗണേഷ് ആയിരുന്നു. അവന് കൗതുകം തോന്നി.

“ഇത്?!?” അജിത് തന്റെ സംശയം തീർക്കാൻ വേണ്ടി ഗണേഷിനെനോക്കി.

“സംശയിക്കേണ്ട, ഞാൻ തന്നെയാണ്,” അത്രനേരം അവനെ നോക്കുകയായിരുന്ന ഗണേഷ് പറഞ്ഞു.

“സംശയം മുഴുവൻ മാറാതെ അയാളെ നോക്കിക്കൊണ്ട് വീണ്ടും സോഫയിൽ വന്നിരുന്ന അയാൾ അജിത്തിനെ നോക്കി അയാൾ തുടർന്നു, “ഭുവനും ഗീതയും സിനിമയിൽ ഉണ്ടായിരുന്നു. ഭുവൻ സ്റ്റണ്ട് മാൻ ആയിട്ടും ഗീത ഡാൻസർ ആയിട്ടും.അവിടുന്നുള്ള പരിചയമാണ്.”

“ഓ അപ്പൊ ഇവർ ഇപ്പൊ സിനിമയും ചെയ്യുന്നുണ്ടോ?

“ഇപ്പൊ ഇല്ല. അവിടുന്ന് നിർത്തി പോരേണ്ടി വന്നു ഇവർക്ക്. അന്ന് ഞാൻ ആണ് ഇവിടെ ഭുവന് എന്റെ ഒരു റെക്കമെന്റേഷനിൽ ഒരു പണി ഒപ്പിച്ചുകൊടുത്തത്.”

അപ്പോഴേക്കും ഭുവൻ ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് വന്ന് കസേരയിൽ ഇരുന്നു.

“നമസ്കാരം. ഞാൻ അജിത്. ഞാനാണ്…” അവൻ ചായ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.

“മനസ്സിലായി മോനെ…” മുഴുമിപ്പിക്കും മുൻപ് അയാൾ ഇടപെട്ടു.

“ചേട്ടൻ എന്ത് ചെയ്യുന്നു?”

“ഓ കനപ്പെട്ട പണിയൊന്നും ചെയ്തൂട മോനെ. എല്ലുമുഴുവൻ പൊട്ടി ഉള്ളിൽ മൊത്തം കമ്പിയാണ്.”

“ആ ഇയാൾ ഇവിടെ വന്ന് മൂന്നാലുപണി മാറി മാറി ചെയ്തിരുന്നു. ഒന്നും ശരിയായില്ല. അവസാനം ഇവിടെ വന്നതിന്റെ അടുത്തകൊല്ലം കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് വീണ് വലിയ അപകടമോക്കെ പറ്റിയിരുന്നു.ഒരുകൊല്ലത്തോളം കിടക്കയിൽ തന്നെ ആയിരുന്നു. ഇയാൾക്ക് പണിക്ക് പോകാൻ പറ്റാതെ ആയതോടെയാണ് ഗീത വീട്ടുപണിക്കൊക്കെ പോയിത്തുടങ്ങിയത്” പറഞ്ഞത് ഗണേശാണ്‌.

“ശ്ശോ എന്നാലും സിനിമയിൽ ഒക്കെ കയറേണ്ട ആളുകൾ കൂലിപ്പണിയ്ക്കും, വീട്ടുജോലിക്കും ഒക്കെ പോവുക എന്നുവെച്ചാൽ,” അജിത് സഹതപിച്ചു.

“ഗതി കേട്ടാൽ , ജീവിക്കാൻ വേറെ വഴിയൊന്നും ഇല്ലാതായാൽ പിന്നെ നമുക്ക് തോന്നുന്ന ഒരു ധൈര്യമുണ്ട് മോനെ. ആ ധൈര്യം ഉണ്ടെങ്കിൽ പിന്നെ നമ്മൾ ജീവിച്ചോളും, അതിന് വേണ്ടി എന്തും ചെയ്യാൻ റെഡിയാവും. അപ്പോൾ നമ്മൾ അഭിമാനമൊന്നും നോക്കില്ല അല്ലേ ഭുവൻ?” അപ്പോൾ അജിത് പറഞ്ഞത് കേട്ടുകൊണ്ട് ചായയും കൊണ്ടുവന്ന ഗീത പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025