Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 10

“ഹ, നീ വണ്ടിയൊതുക്ക്…”
സോണി വണ്ടി കട്ട് റോഡിലേക്കിറക്കി ഒതുക്കിയിട്ടു. ജിതിൻ കാറിന്റെ ഡാഷ്ബോർഡിന് കീഴെ കയ്യെത്തിച്ചു തുറന്ന് ഒരു പാക്കറ്റ് സിഗരറ്റ് എടുത്തു.
“പൊന്നു മോനെ ചതിക്കരുത്, നീ അകത്തിരുന്നു വലിക്കല്ലേ, അമ്മായപ്പന്റെ വണ്ടിയാ. നീ പുറത്തേക്കിറങ്ങി എന്താന്ന് വച്ചാ കാണിക്ക്.”
ജിതിൻ ഡോർ തുറന്ന് പുറത്തിറങ്ങി ഒരു സിഗരറ്റ് പുറത്തെടുത്ത് പാക്കറ്റിന് മേലെ ഇട്ടു കൊട്ടാൻ തുടങ്ങി. കാറിൽ ചാരി നിന്ന് സിഗരറ്റ് എടുത്ത് ചുണ്ടിനിടയിൽ തിരുകി.
“പെട്ടെന്ന് വലി, വല്ല കടയിലും നിർത്തി രണ്ടു ബൂമറും വാങ്ങി തൊള്ളേലിട്ടിട്ടു വേണം ചലിക്കാൻ.” സോണി കാറിൽ നിന്നുമിറങ്ങി ബോണെറ്റിൽ ചാരി നിന്നു.
“ഇപ്പൊ ഈ കല്ല്യാണം വേണോ സോണിമോനെ?”
“ഏ… എന്തോ… എന്തു മൈരാ മൈരേ ഈ പറയുന്നത്? നീയാ പഴയ സാമാനം വല്ലതുമാണോ എടുത്തു വലിക്കുന്നത്?” സോണി ജിതിന്റെ കൈ പിടിച്ചു മണത്തു നോക്കി.
“സിഗരറ്റ് തന്നെയാ മൈരേ. അതും ഞാൻ കത്തിച്ചിട്ടില്ല.”
“നേരാണല്ലോ, കത്തിച്ചിട്ടില്ലല്ലോ… പിന്നെന്താ ഇപ്പോ കല്ല്യാണം വേണ്ടാന്ന് തോന്നാൻ?”
“ഹേയ്… ഞാൻ അങ്ങനെയൊരു സംഭവത്തിന് റെഡിയല്ലാന്ന് ഒരു തോന്നൽ.”
“ആ… അത് നട്ടുച്ചയ്ക്ക് വെയില് നെറുകന്തലേൽ അടിച്ച് തല ചൂടായിട്ട് തോന്നണതാ. എന്റപ്പനുണ്ടായിരുന്നു പണ്ടീ വട്ട്. അമ്മച്ചിയെ കെട്ടിയപ്പോ അതെല്ലാം മാറി. നീ തമാശ പറയാതെ വന്ന് വണ്ടീൽ കേറ്.”
“സോണി, ഞാൻ തമാശ പറഞ്ഞതല്ല. എനിക്കെന്തോ ഒരു… ഒരു വല്ലാത്ത ടെൻഷൻ. കൈയെല്ലാം വിറക്കുന്നു. ദേ നോക്കിയേ…” ജിതിൻ കൈ കമഴ്ത്തി കാണിച്ചു.
“കൊള്ളാം. എടാ… കല്യാണത്തിന് കഷ്ടിച്ച് ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴല്ല കല്യാണം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണ്ടത്. അതിന് ഒരുപാട് സമയം വേറെ കിട്ടിയതല്ലേ? ദേ ഒരു കാര്യം പറഞ്ഞേക്കാം. അവിടെ ഓഡിറ്റോറിയത്തിൽ നിന്നെക്കാത്തൊരു പെണ്ണുണ്ട്. നിന്റെ അമ്മേം അച്ഛനുമുണ്ട്. കല്യാണത്തിന് വിളിച്ചു വരുത്തിയ ആളുകളുണ്ട്. അതുക്കും മേലെ, എന്റെ പെണ്ണുമ്പിള്ളേം പിള്ളേരുമുണ്ട്.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025