Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 10

“ശ്ശെടാ, ഇങ്ങനൊരു മൈരൻ… മുത്തേ, കഞ്ചാവിന്റെ പുറത്ത് വെറുതെ ഓരോന്ന് പറഞ്ഞൊപ്പിക്കല്ലേ. ഓരോന്നിന് എടുത്തു ചാടിയിട്ട് പിന്നീട് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.”
“സ്റ്റഫിന്റെ പുറത്തു പറയുന്നതല്ല സോണി, അവളെ കാണണം എനിക്ക്. ഒരു തവണയെങ്കിൽ ഒരു തവണ. ഇല്ലെങ്കിൽ എനിക്ക് വട്ടു പിടിക്കും.”
“നീ ഫേസ് ബുക്കിലോ ലിങ്ക്ഡ് ഇന്നിലോ ഒക്കെ ഒന്ന് സെർച്ച് ചെയ്ത് നോക്കത്തില്ലേ? എന്തെങ്കിലും തുമ്പ് കിട്ടുവോന്നറിയാൻ?”
“ഞാൻ നോക്കിയെടാ. എങ്ങുമില്ല. ഒരു രാത്രി മുഴുവൻ ഉറക്കമളച്ചിരുന്ന് നോക്കീതാ. നമ്മുടെ കൂടെയുണ്ടായിരുന്നവരെ എന്നെക്കാൾ നന്നായി നിനക്കറിയാല്ലോ?”
“നമ്മുടെ കൂടെ പണ്ട് പഠിച്ച ഒരുപാട് പേരുമായൊന്നും എനിക്കിപ്പോ കോണ്ടാക്റ്റ് ഇല്ല. പിന്നെ ആകെയുള്ളത് നമ്മുടെ അലക്‌സ് സാർ, വിദ്യാ മിസ്സ്, സ്റ്റെഫിനാ മിസ്സ്…. അങ്ങനെ കുറച്ച് ടീച്ചർമാരും ആയി മാത്രം.”
“വിദ്യ മിസ്സ്… വിദ്യാ മിസ്സിനായിട്ട് നിനക്കിപ്പോഴും കോണ്ടാക്റ്റ് ഉണ്ടോ?” ജിതിന്റെ കണ്ണുകൾ പ്രതീക്ഷയാൽ മിഴിഞ്ഞു.
“ആ, അങ്ങനെയില്ല. അവരെന്റെ ഫേസ് ബുക് ഫ്രണ്ടാ. പക്ഷെ അവരോടൊക്കെ ഞാനെങ്ങനെ ഈ കാര്യം പറഞ്ഞ്…”
“കാര്യം എന്താണെന്ന് പറയണ്ട സോണിമോനെ. നീ അവരോട് ചുമ്മാ ഒരു റാണ്ടം കോൺവർസെഷൻ എന്ന രീതിയിൽ കാര്യങ്ങൾ ചോദിച്ചറിയ്.”
“ഞാൻ ട്രൈ ചെയ്യാം ജിത്തൂ. ഉറപ്പൊന്നും പറയാൻ പറ്റില്ല. അവർക്ക് കോകില മിസ്സിനെപ്പറ്റി എന്തെങ്കിലും അറിയുമെന്ന് തന്നെ എനിക്ക് തോന്നുന്നില്ല. കാലം കുറെ കഴിഞ്ഞില്ലേ?”
“എനിക്കുറപ്പുണ്ട് സോണി, അവളെപ്പറ്റി ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ അത് വിദ്യാ മിസ്സിനു മാത്രമായിരിക്കും. 99 ശതമാനം ഉറപ്പുണ്ടെനിക്ക്. ബാക്കി ഒരു ശതമാനം ഞാൻ ദൈവത്തിന് വിട്ടു കൊടുക്കുവാ.”
“നീ ഇത്രേം തറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഞാൻ ആ വഴിക്കൊന്നു നോക്കാം. പക്ഷെ എനിക്ക് കുറച്ചു സാവകാശം തരണം നീ. വിദ്യാ മിസ്സിന്റെ കൊച്ചിന്റെ ഹാപ്പി ബെർത്തഡേയ്ക്ക് ആശംസ വിട്ട പരിചയം മാത്രേ ഇപ്പൊ ഞങ്ങൾ തമ്മിലുള്ളൂ. അതു കൊണ്ട്….”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025