“ജിതിൻ എന്താ പറഞ്ഞു വരുന്നേ?” മേഴ്‌സി ചോദ്യഭാവത്തിൽ അവനെ നോക്കി.
“തനിക്ക്… തനിക്കെന്നെ ഇഷ്ടമാണെന്ന് പറയാൻ വന്നതല്ലേ?”
മേഴ്‌സിക്ക് ചിരി വന്നു. അവൾ അത് പുറത്തു കാണിച്ചില്ലെങ്കിലും ജിതിന് അത് മനസ്സിലായി.
“ജിതിൻ… യൂ ആർ മിസ്റ്റക്കെൺ. ഞാനങ്ങനെ ഒരു സീരിയസ് റിലേഷൻഷിപ്പിന് ഒന്നും റെഡിയല്ല. എന്ന് വച്ച് തന്നെ കാണാൻ കൊള്ളില്ലാഞ്ഞിട്ടൊന്നും അല്ല. യൂ ആർ ഹാൻസം. പക്ഷെ, ഞാൻ പറയാൻ വന്നത് അതല്ല.”
ജിതിൻ, ഇട്ട ഷെഡ്ഡിയിൽ മലവിസർജനം നടത്തിയ പോലെ ഇളിഭ്യനായി നിന്നു. എങ്കിലും ജന്മനാ കിട്ടിയ കള്ളലക്ഷണം കൊണ്ട് അവനത് വിദഗ്ദ്ധമായി മറച്ചു.
“എന്നാൽ താൻ പറയാനുള്ളത് വേഗം പറ കൊച്ചേ…”സ്കൂൾ വിട്ട് പോകുന്ന പിള്ളേര്അവരെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കി അവൻ ചമ്മൽ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.
“അത്…, അത് ജിതിൻ…. “മേഴ്സി നിന്ന് പരുങ്ങി. “അതിപ്പോ പറയാൻ പറ്റില്ല. അതിനുള്ള സാഹചര്യമില്ല. താൻ ഒരു കാര്യം ചെയ്യോ?”
ജിതിൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“ഈ വരുന്ന ഞായറാഴ്ച വീട്ടിലേക്ക് വരോ? ഞാൻ അപ്പൊ പറയാം.”
അതെന്താണാവോ വീട്ടിൽ വച്ചു മാത്രം പറയാനുള്ള കാര്യം? ജിതിന് സംശയമായി.
“തന്റെ വീട്ടിലേക്കോ? താൻ എന്റെ ബാച്ചിൽ പോലുമല്ല പഠിക്കുന്നെ. തന്റെ വീടെവിടാണെന്ന് പോലും എനിക്കറിയില്ല.”
“പള്ളിക്കവല സ്റ്റോപ്പിൽ ഒരു കപ്പേളയില്ലേ? അവിടുന്ന് റൈറ്റ് എടുത്തിട്ട് നേരെ വരുമ്പോ ഒരു കനാല് കാണും. അതിന്റെ പാലം കയറി ഇറങ്ങി ലെഫ്റ്റില് ആദ്യത്തെ വീട്.”
“ഇവിടുന്ന് …. ഒരു രണ്ടു കിലോമീറ്റർ ദൂരം വരുമല്ലോ? എന്റെ വീട്ടിൽ നിന്നും വരുവാണെങ്കിൽ ഒരു മൂന്ന് മൂന്നര കിലോമീറ്റർ കാണും.” ജിതിൻ മടിച്ചു നിന്നു.
“സൈക്കിളില് വരണ്ട, ഓട്ടോക്ക് വന്നോ. പൈസ ഞാൻ കൊടുത്തോളാം.”
“ഹേയ്… അതൊന്നും വേണ്ട. ഞാൻ സൈക്കിളിൽ വന്നോളാം.”
“വേറൊന്നും വിചാരിക്കല്ലേ, ഒരു എമർജൻസി ആണ്. അതോണ്ടാ. പ്ലീസ്…”
“വരാന്ന് പറഞ്ഞില്ലേ മേഴ്‌സിക്കൊച്ചേ, താൻ ചെല്ല്. ഇല്ലേൽ ബസ്സ് പോവും.”
“,ഓ, ഞാനത് വിട്ട് പോയി. എന്നാ ഓക്കെ, ഞാൻ പോട്ടെ, ബൈ…”
അവൾ റ്റാറ്റാ കാണിച്ച് ബാഗിന്റെ വള്ളിയിൽ മുറുക്കിപ്പിടിച്ച് ഓടിപ്പോയി. ജിതിൻ അവളുടെ കൊഴുത്ത പിൻകാലുകളുടെ ഭംഗി നോക്കി ഒരു നിമിഷം നിന്നു. ഒരു പെണ്ണ് വന്ന് വീട്ടിലേക്ക് വരാമോ എന്ന് ചോദിച്ചാൽ ഒരു ആണൊരുത്തൻ എങ്ങിനെയാ വരില്ലാന്ന് പറയുന്നേ? കുറച്ചു മാറി ബസ്റ്റോപ്പിൽ കോകിലയും വിദ്യയും അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. മേഴ്‌സി ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവർ അവളോട് ജിതിനേ നോക്കി എന്തോ സംസാരിക്കുന്നത് അവൻ കണ്ടു. കോകില പെട്ടെന്ന് സംസാരം നിർത്തി മാറി നിന്നു. വിദ്യ മിസ്സ് അവനെ തന്നെ നോക്കി നിന്നു. ആ ദൂരത്തു നിന്നും അവരുടെ മുഖഭാവം വായിച്ചെടുക്കാൻ പ്രയാസമായിരുന്നു. അവൻ കൂടുതലൊന്നും ആലോചിക്കാതെ അവിടെ നിന്നും തിരിച്ചു നടന്നു. വീട്ടിൽ, തന്റെ സ്റ്റഡി ടേബിളിൽ ഇരുന്ന് അവൻ ഓരോ പാഠ്യ പുസ്തകങ്ങളും എടുത്ത് മറിച്ചു നോക്കി. പണ്ട് പഠിച്ചു മറന്ന പാഠങ്ങൾ വീണ്ടും കണ്ടപ്പോൾ അവന് ഉറക്കം വന്നു. എന്തോ കോകിലയെപ്പറ്റിയോ അന്ന് നടന്ന സംഭവങ്ങളോ അവന്റെ മനസ്സിൽ വന്നില്ല. മൊത്തത്തിൽ ഒരു ശൂന്യത. ഒരുപാട് ഏകാന്തത കൂടി വന്നപ്പോൾ അവന്റെ മനസ്സിൽ മേഴ്‌സി കടന്നു വന്നു.
